ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്ത്യയിൽ റിപ്പോർട് ചെയ്തത് ഒമിക്രോൺ എക്സ്. ഇ അല്ല എന്ന് സ്ഥിതികരണം വന്നിരിക്കുന്നു.

മുംബൈയിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ നേരത്തെ എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളിൽ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം. ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. എന്ന വാർത്ത കഴിഞ്ഞ മണിക്കൂറുകളിൽ നിരവധി വാർത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ഫൈനൽ റിസൾട്ടിൽ ഒമിക്രോൺ എക്സ്. ഇ അല്ല എന്ന സ്ഥിതികരണം വന്നിരിക്കുന്നു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്നും  ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്നും വാർത്തകൾ ഉണ്ടായിരുന്നു . ഇന്ന് മുംബൈയിൽ സ്ഥിരീകര...

മഞ്ചേരി 32ൽ ബസും ടിപ്പറും ജീപ്പും കുട്ടിയിടിച്ചപകടം ഒരാൾ മരിച്ചു നിരവതിപേർക്ക് പരുക്ക്

മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം.  വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്ക് സാധ്യത.today's rain NeWS

 ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആന്‍ഡമാന്‍ ദ്വീപിനു സമീപം ഇന്തോനേഷ്യയിലെ സബാങ്ങില്‍ നിന്ന് 204 കി.മി വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.59 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംപ്‌ബെല്‍ ദ്വീപില്‍ നിന്ന് 63 കി.മി വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ഒരു രാജ്യവും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ചെമ്മാട് പുതിയ ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാൻ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. ഇനി അടിമുടി മാറ്റങ്ങൾ

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍  റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന്  സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും, താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും (ചന്ദ്രിക ഓഫീസ്) താലൂക്ക് ആസ്പത്രിക്ക് പിന്‍വശവും  തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്...

മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു padayappa new video

പടയപ്പ വയസ്സ് – 45–50 ആവാസ മേഖല – മൂന്നാർ–മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം കേസുകൾ – ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ല മൂന്നാർ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവും മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നു.പ്രദേശവാസികളുടേയും ആന പ്രേമികളുടെയും ഇഷ്ടക്കാരനായ പടയപ്പ പക്ഷേ ഇടയ്ക്കൊക്കെ ഇവരെ ആശങ്കയിലാഴ്ത്തി മുങ്ങും.ചിലപ്പോൾ 6 മാസം വരെ നീണ്ടു നിൽക്കും, ആ ഒളിച്ചോട്ടം. പിന്നെ ഒന്നും അറിയാത്തവനെ പോലെ തിരിച്ച് എത്തും.കഴിഞ്ഞ 6 മാസത്തിലധികമായി മൂന്നാർ മേഖലയിൽ നിറ സാന്നിധ്യം ആയ ഇവന് അടുത്തയിടെ മദപ്പാട് ശ്രദ്ധയിൽ പെട്ടിരുന്നു. പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.സമൂഹ മാധ്യമങ്ങളിലും ഏറെ ജനപ്രിയനാണ് പടയപ്പ. ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ്  ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്...

ഫുൾജാർ സോഡക്ക് ശേഷം ഈ റമദാനിൽ വൈറലാലാക്കുക rooh afza ആയിരിക്കും

നേർപ്പിച്ച ഒരു പാനീയമാണ് റൂഹഫ്സ (Urdu: روح افزہ, Hindi: रूह अफ़ज़ा Bengali: রূহ আফজা). തണുത്ത പാലിൽ ഐസ് കഷ്ണങ്ങളും റൂഹഫ്സ ലായനിയും ചെർത്ത് തയ്യാറാക്കുന്ന പാനീയം ദാഹശമനിയായി ഉപയോഗിക്കുന്നു. ഹകീം ഹാഫിസ് അബ്ദുൽ മജീദ് ആണ് റൂഹഫ്സയുടെ ചേരുവകൾ കണ്ടെത്തിത്. അദ്ദേഹം തന്നെ സ്ഥാപിച്ച നിർമ്മാണ സ്ഥാപനങ്ങളാണ് ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും റൂഹഫ്സ നിർമ്മിക്കുന്നതും അത് വിപണിയിലെത്തിക്കുന്നതും.

ഞങ്ങളും കൃഷി യിലേക്ക് പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു

വലിയോറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ 15വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. എ എം യു പി സ്കൂൾ അടക്കാപുരയിൽ വാർഡ് മെമ്പർ ശ്രീമതി എ കെ നഫീസയുടെ  അധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് വിക്രംപിള്ള  ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി  എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക്‌ കൃഷി അസിസ്റ്റന്റ് പകർന്ന് നൽകി.  തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു.

കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു...

കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു...2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു... അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു..ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും... 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്..40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക്‌ പ്രയോജനം ലഭിച്ചില്ല.. അതിന് കാരണം എന്ത്? കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്... പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പ...

600 രൂപക്ക് ഒരു കുഞ്ഞൻ AC വിട്ടിൽ ഉണ്ടാക്കാം അതിന്ന് വേണ്ടത് ഇത്രമാത്രം

എയർ കണ്ടീഷനിംഗ് , പലപ്പോഴും A/C അല്ലെങ്കിൽ AC എന്ന് ചുരുക്കി വിളിക്കപ്പെടുന്നു , പവർ "എയർ കണ്ടീഷണറുകൾ" അല്ലെങ്കിൽ മറ്റ് വിവിധ രീതികൾ ഉപയോഗിച്ച് കൂടുതൽ സുഖപ്രദമായ ഇന്റീരിയർ അന്തരീക്ഷം കൈവരിക്കുന്നതിന് അടച്ച സ്ഥലത്ത് ചൂട് നീക്കം ചെയ്യുകയും വായുവിന്റെ ഈർപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. നിഷ്ക്രിയ കൂളിംഗ് , വെന്റിലേറ്റീവ് കൂളിംഗ് എന്നിവ ഉൾപ്പെടുന്നു . ചൂടാക്കൽ, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് (HVAC) എന്നിവ നൽകുന്ന സിസ്റ്റങ്ങളുടെയും സാങ്കേതികതകളുടെയും ഒരു കുടുംബത്തിലെ അംഗമാണ് എയർ കണ്ടീഷനിംഗ് .സാധാരണയായി നീരാവി-കംപ്രഷൻ റഫ്രിജറേഷൻ ഉപയോഗിക്കുന്ന എയർകണ്ടീഷണറുകൾ, വാഹനങ്ങൾക്കുള്ളിലോ ഒറ്റമുറികളിലോ ഉപയോഗിക്കുന്ന ചെറിയ യൂണിറ്റുകൾ മുതൽ വലിയ കെട്ടിടങ്ങളെ തണുപ്പിക്കാൻ കഴിയുന്ന കൂറ്റൻ യൂണിറ്റുകൾ വരെ വലുപ്പമുള്ളവയാണ്. ചൂടാകുന്നതിനും തണുപ്പിക്കുന്നതിനും ഉപയോഗിക്കാവുന്ന എയർ സോഴ്സ് ഹീറ്റ് പമ്പുകൾ , തണുത്ത കാലാവസ്ഥയിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) കണക്കനുസരിച്ച് , 2018-ലെ കണക്കനുസരിച്ച്, 1.6 ബില്യൺ എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് ആ...

വിശക്കുമ്പോഴാണ് ബിരിയാണി വിളമ്പേണ്ടതെന്നും എല്ലാം കഴിഞ്ഞിട്ട് കുഴിച്ച് മൂടിയിട്ട് കാര്യമില്ലെന്നും മുവ്വാറ്റുപുഴയിൽ വീട് ജപ്തി ചെയ്യപ്പെട്ട ഗൃഹനാഥൻ.

വിശക്കുമ്പോഴാണ് ബിരിയാണി വിളമ്പേണ്ടതെന്നും എല്ലാം കഴിഞ്ഞിട്ട് കുഴിച്ച് മൂടിയിട്ട് കാര്യമില്ലെന്നും മുവ്വാറ്റുപുഴയിൽ വീട് ജപ്തി ചെയ്യപ്പെട്ട ഗൃഹനാഥൻ. സംഭവം വാർത്തയായതോടെ ബാങ്കിലെ സി.പി.എം അനുകൂല ജീവനക്കാർ പണം അടയ്ക്കാൻ തയ്യാറായ സംഭവത്തിലാണ് അജേഷിന്റെ പ്രതികരണം. മൂന്ന് പെൺകുട്ടികളെ പുറത്താക്കിയാണ് അജേഷിന്റെ വീട് ജപ്തി ചെയ്തത്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാർ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യൽമീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് പറഞ്ഞു.  താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക്  ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വരുന്നത് അവരുടെ വീഴ്ച മറയ്ക്കാനാണ്. ഇത്രയും നാൾ ജീവനക്കാർ തന്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ലെന്നും അജേഷ് പറഞ്ഞു. ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായ സമയത്താണ് വീട് ...

പേരിടീലിനിടയിലെ കൂട്ടത്തല്ല്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് പറഞ്ഞ് യുവതിയുടെ അമ്മ

കൊല്ലം തെന്മലയില്‍ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായിരുന്നു. പിതാവ് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുമ്പോള്‍ ആ പേര് ഇഷ്ടപ്പെടാതെ മാതാവ് കുഞ്ഞിനെ തട്ടിപ്പറിച്ച് വാങ്ങുകയും മറ്റൊരു പേര് വിളിക്കുന്നതും ആയിരുന്നു വീഡിയോ. തുടര്‍ന്ന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ഞിന്റെ മാതാവിന്റെ അമ്മ.മകളെ വിവാഹം ചെയ്ത് വിട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല. ഭര്‍തൃ ഗൃഹത്തില്‍ വലിയ ബുദ്ധിമുട്ടും വിഷമങ്ങളുമാണ് മകള്‍ അനുഭവിച്ചത്. മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പിതാവ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്. പിതാവിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു....

കാട്ടാക്കട താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറി.സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. #Thiruvananthapuram #HeavyRain തിരുവനന്തപുരം ജില്ലയിൽ കനത്ത കാറ്റും മഴയും തിരുവനന്തപുരം ജില്ലയിൽ കനത്ത കാറ്റും മഴയും. കാട്ടാക്കട താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറി.സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡാമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മധ്യ-തെക്കൻ കേരളത്തിലാകും വേനൽ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളിൽ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തെക്കൻ ആൻഡമാൻ കടലിലും, തെക്ക്...

ഞങ്ങളും കൃഷി യിലേക്ക് പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു

* വലിയോറ: * കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരണം 14-വാർഡ് പൂക്കുളം ബസാറിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി ആസ്യാമുഹമ്മദിന്റെ അധ്യക്ഷതയിൽ കൃഷി ഓഫീസർ നജീബ് ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി  എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക്‌ കൃഷി ഓഫീസർ പകർന്ന് നൽകി. കൃഷിവകുപ്പിന്റെ സഹായങ്ങൾക്കും കർഷകർക്കുള്ളസംശയങ്ങൾക്കും സീനിയർ കൃഷി അസിസ്റ്റൻറ് വിക്രം പിള്ള മറുപടി പ്രസംഗം നടത്തി. തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ആസ്യാ മുഹമ്മദ് രക...

വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ മുങ്ങിമരിച്ചു, വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം 14ന്

*♨️ BREAKING NEWS* കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു;  നവവരന്‍ മരിച്ചു *കോഴിക്കോട്:* കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയില്‍ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്ബും ആളുകള്‍ ഇവിടെ പുഴയില്‍ മുങ്ങി മരിച്ച സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേക...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...