വലിയോറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ 15വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. എ എം യു പി സ്കൂൾ അടക്കാപുരയിൽ വാർഡ് മെമ്പർ ശ്രീമതി എ കെ നഫീസയുടെ അധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് വിക്രംപിള്ള ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു.
തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ