കൊല്ലം തെന്മലയില്‍ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായിരുന്നു. പിതാവ് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുമ്പോള്‍ ആ പേര് ഇഷ്ടപ്പെടാതെ മാതാവ് കുഞ്ഞിനെ തട്ടിപ്പറിച്ച് വാങ്ങുകയും മറ്റൊരു പേര് വിളിക്കുന്നതും ആയിരുന്നു വീഡിയോ. തുടര്‍ന്ന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ഞിന്റെ മാതാവിന്റെ അമ്മ.മകളെ വിവാഹം ചെയ്ത് വിട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല. ഭര്‍തൃ ഗൃഹത്തില്‍ വലിയ ബുദ്ധിമുട്ടും വിഷമങ്ങളുമാണ് മകള്‍ അനുഭവിച്ചത്. മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പിതാവ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്. പിതാവിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം.തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്. ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു.സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്. മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കുഞ്ഞിനെ കിട്ടാതിരിക്കാന്‍ മകള്‍ ഗര്‍ഭിണിയായിരിക്കെ പല വഴിയില്‍ കൂടി ഓ്‌ട്ടോയിലിരുത്തി ഭര്‍ത്താവ് കൊണ്ടുപോയെന്നും യുവതിയുടെ അമ്മ പറയുന്നു.
മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കുളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം വേങ്ങര കുറ്റാളൂർ മലപ്പുറം KK Jn, ബിയ്യം മലപ്പുറം കോണോമ്പാറ, മേൽമുറി മലപ്പുറം മാറഞ്ച...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ