*വലിയോറ:* കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരണം 14-വാർഡ് പൂക്കുളം ബസാറിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി ആസ്യാമുഹമ്മദിന്റെ അധ്യക്ഷതയിൽ കൃഷി ഓഫീസർ നജീബ് ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു.
കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക് കൃഷി ഓഫീസർ പകർന്ന് നൽകി.
കൃഷിവകുപ്പിന്റെ സഹായങ്ങൾക്കും കർഷകർക്കുള്ളസംശയങ്ങൾക്കും സീനിയർ കൃഷി അസിസ്റ്റൻറ് വിക്രം പിള്ള മറുപടി പ്രസംഗം നടത്തി. തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു.
വാർഡ് മെമ്പർ ശ്രീമതി ആസ്യാ മുഹമ്മദ് രക്ഷാധികാരിയും കൃഷി അസിസ്റ്റൻറ് കൺവീനറായും
ADS അജിത കെ.സി,
സിബി ടീച്ചർ, മേറ്റ് ചിന്നമ്മു,ബെൻസി ടീച്ചർ,മാസ്റ്റർ കർക്ഷകൻ കുഞ്ഞിമ്മു്ക്ക കെ.കെ,അബൂബക്കർ എറിയാടൻ,മമ്മദ് Ap,മരക്കാർ കെ.കെ, കുഞീൻ കെ,ഹസൈൻ വി.എം,കദിയാമു AK,നഫീസ അരീക്കൻ,അസീസ് കൈപ്രൻ,നവാസ് പുക്കുളം,സുഹൈയിൽ Ep,കുഞ്ഞാപ്പു AK,ഹരിദാസൻKC,എന്നിവരെ സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.14-വാർഡ് കാർഷികവികസന ക്ഷേമ പ്രതിനിധി AK കുഞ്ഞു,നാസർ എ.കെ.പി, മുനീർ കെ.കെ, ജൂറൈജ് കെ എന്നിവരും ങ്കെടുത്തു. അലി AK സ്വാഗതവും അൻവർമാട്ടിൽ നന്ദിപറഞ്ഞു.
*ഞങ്ങളും കൃഷിയിലേക്ക്*
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നാളെ 5/4/2022 ചൊവ്വ രാവിലെ കൃത്യം 10.30 അടക്കാപുര എ എം യു പി സ്കൂളിൽ വെച്ച് 15 വാർഡ് കാർഷിക സമിതി യോഗം നടക്കുന്നു, വാർഡിലെ മുഴുവൻ കർഷകരും, സന്നദ്ധപ്രവർത്തകരും, ഓരോ കുടുംബത്തിൽ നിന്നും പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
*വാർഡ് മെമ്പർ*
*എ കെ നഫീസ*
*ഞങ്ങളും കൃഷിയിലേക്ക്*
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നാളെ 5/4/2022 ചൊവ്വ വൈകുന്നേരം 4 മണിക്ക് (അസർ നമസ്കാരാന്തരം) ചെള്ളിത്തൊടു ഇസ്സത്തുൽ ഇസ്ലാം മദ്രസ യിൽ വെച്ച് വാർഡ് 16 കാർഷിക സമിതി യോഗം നടക്കുന്നു, വാർഡിലെ മുഴുവൻ കർഷകരും, സന്നദ്ധപ്രവർത്തകരും, ഓരോ കുടുംബത്തിൽ നിന്നും പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
NB: യോഗത്തിൽ കൃഷി ഓഫീസർ പങ്കെടുക്കുന്നതാണ്
*വാർഡ് മെമ്പർ*
* കുറുക്കൻ മുഹമ്മദ് *
*ഞങ്ങളും കൃഷിയിലേക്ക്*
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നാളെ 5/4/2022 ചൊവ്വ വൈകുന്നേരം 3മണിക്ക് പാണ്ടികശാല അംഗൻവാടി യിൽ വെച്ച് പതിനേഴാം വാർഡ് കാർഷിക സമിതി യോഗം നടക്കുന്നു, വാർഡിലെ മുഴുവൻ കർഷകരും, സന്നദ്ധപ്രവർത്തകരും, ഓരോ കുടുംബത്തിൽ നിന്നും പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
NB: യോഗത്തിൽ കൃഷി ഓഫീസർ പങ്കെടുക്കുന്നതാണ്
*യൂസുഫലി വലിയോറ വാർഡ് മെമ്പർ*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ