ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

KT ജലീൽ വേങ്ങരയിൽ വെച്ച് നടക്കുന്ന CPIM രാഷ്ട്രിയ വിശദീകരണയോഗത്തിൽ പെങ്കെടുത്ത് സംസാരിക്കുന്നു

  Step 3: Place this code wherever you want the plugin to appear on your page.

K T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ അതിഥികളായി എത്തുന്നു.

K. T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  അതിഥികളായി എത്തുന്നു.          വേങ്ങര സബാഹ് സ്‌ക്വയറിൽ  നടക്കുന്ന കു പൊ പ അഖിലേന്ധ്യ സേവ്ൻസ് ഫുട്ബാൾ ട്യുർ ൺമെന്റെ ഗ്രൗണ്ടിൽ ഇന്ന്  അതിഥിയായി കളിക്കാരെ പരിചപെടാൻ . TK ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  എത്തുന്നു.     

കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം കാണുന്നത്. 100എംബി ഫയൽ സൈസ് മാത്രമാണ് ഇപ്പോൾ വാട്ട്‌സ് ആപ്പിലൂടെ അയക്കാൻ സാധിക്കുന്നതെങ്കിൽ ഇനി അത് 2ജിബി വരെ ഉയർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അർജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ വേർഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.ജി-മെയിലിൽ പോലും 25 എംബി മാത്രമേ അയക്കാൻ സാധിക്കൂവെന്ന വസ്തുത നിലനിൽക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലൻ നീക്കവുമായി വാട്ട്‌സ് ആപ്പ് എത്തുന്നത്.ഏറ്റവും ജനപ്രീതിയുള്ള വാട്ട്‌സ് ആപ്പിന് ശരാശരി രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യൺ ഉപഭോക്താക്...

കരിമീനിനെ പോലുള്ള മറ്റൊരു മത്സ്യം, കരിമീനിന്റെ അപരന്റെ video കാണാം

കടലിൽപോയി മീൻപിടിക്കുന്നതിനിടെ അപൂർവമായി മാത്രം കാണുന്ന നമ്മുടെ കേരളത്തിന്റെ ഔദ്യോകിക മത്സ്യംകുടിയായ കരിമീനിനെ പോലെ തോന്നിക്കുന്ന മറ്റൊരു മത്സ്യത്തെ ലഭിച്ചു  ഈ മത്സ്യത്തിന്റെ പേര് Indo-Pacific sergeant എന്നാണ്, ഈ മത്സ്യത്തെ അലങ്കാരമൽസ്യമായി വളർത്താറുണ്ട്, കടലിന്റെ അടിത്തട്ടിലെ പവിഴപുറ്റുകളിലും, പാറകൾക്കിടയിലും ജീവിക്കുന്ന ഈ മത്സ്യങ്ങളെ അപ്പൂർവമായിട്ടേ വലയിൽ ലഭിക്കാറുള്ളു, Video കാണാം 

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ലീഗ് നേതാവ് അറസ്റ്റിൽ

വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ  സ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്ന്മ്പ്ര സ്വദേശിയുമായ കെ കുഞ്ഞി മരക്കാറിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു വെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി   പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന്   താനൂർ സ്റ്റേഷൻ പരിധിയി ലായതിനാൽ കേസ് താനൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ മലയാളം വാര്‍ഷിക പരീക്ഷ എഴുതാന്‍ പോയപ്പോള്‍ ചോദ്യപേപ്പറില്‍ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്. കണ്ണൂര്‍ കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ വിദ്യാര്‍ത്ഥി ഹരിനന്ദനാണ് അപൂര്‍വ്വമായ ഈ അവസരം ലഭിച്ചത്. ഹരിനന്ദന്‍റെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാന്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു ചോദ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റെത്. തെയ്യം കലാകാരനായ വിനു പെരുവണ്ണാന്‍ നിങ്ങളുടെ സ്കൂളില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തിയാല്‍ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കില്‍ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോള്‍ തന്‍റെ കൂടെ പരീക്ഷയെഴുതി...

22 വർഷങ്ങൾക്ക് ശേഷം അടക്കാപുര സ്കൂൾ മുറ്റത്ത് വീണ്ടും അവർ ഒത്തുകൂടി

22 വർഷങ്ങൾക്ക് ശേഷം വലിയോറ  അടക്കാപുര എ എം യു പി സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുകൂടി  1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒത്ത്‌കൂടി. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ ഇന്ന്  ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു, പരിപാടിയിൽ ഈ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയാപ്പും, കലാലയത്തിൽ പഠിപ്പിച്ച പഴയ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു, പരിപാടിയിൽ  ഗ്രാമ പഞ്ചായത്ത് അതിനാറാം   വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ ,സ്കൂൾ അധ്യാപകർ,പി ടി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പഴയ സ്കൂൾ അദ്ധ്യാപകർ, പൂർവ്വ വിദ്യാർഥികൾ മുതലായവർ പങ്കെടുത്തു, ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5:30 തോടെ അവസാനിച്ചു Video  വീഡിയോ  ...

സ്കൂൾ ലീഡർഷിപ് ലൈസൻസ് വലിയോറ സ്വദേശി അബ്ദുല്ലക്കുട്ടി കരസ്ഥമാക്കി

ദുബൈയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പൽ അബ്ദുല്ലക്കുട്ടി വളപിൽ യു എ ഇ ഗവണ്മെന്റ്  നടത്തിയ സ്കൂൾ ലീഡർഷിപ്പ് പരീക്ഷയിൽ വിജയിച്ച് സ്കൂൾ ലീഡർ ഷിപ് ലൈസൻസ് കരസ്ഥമാകി. യു എ ഇയിലെ എല്ലാ സ്കൂ ളുകളിലെയും പ്രിൻസിപ്പൽമാരും എഴുതിയ പരീക്ഷയിൽ 25 ശതമാനം പേരാണ് വിജയിച്ചത്. ഇതിൽ ആറ് പേരും മലയാളികളാണ്. മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ സ്വദേശിയായ അബ്ദുല്ലക്കുട്ടി ഇംഗ്ലീഷ് സാഹിത്യത്തിൽ ഫാറൂഖ് കോളജിൽനിന്ന് ബിരുദവും തിരൂരങ്ങാടി പി എസ് എം ഒ കോളനിൽ  നിന്ന് ബിരുദാനന്തര ബിരു ദവും നേടിയിട്ടുണ്ട്. പുറമെ കോഴിക്കോട് സർവകലാശാല വി ദ്യാഭ്യാസ വകുപ്പിൽ നിന്ന് എം എഡ് ബിരുദവും കരസ്ഥമാക്കി. തുരുരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽ അദ്ധ്യാപനവൃത്തി ആരംഭിച്ച അബ്ദുള്ള കുട്ടി മലപ്പുറം എം സി ബി എഡ്  കോളജിലും ത്രിപുരയി ലെ കേന്ദ്രീയ വിദ്യാലയത്തിലും  അധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു. ദുബൈയിലെ പ്രശസ്തമായ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നേതൃത്വ പദവികളിലൊന്നിൽ സേവനം ചെയ്താണ്  ഇദ്ദേഹം തന്റെ ഗൾഫിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് നാന്ദി കുറിക്കുന്നത്. ഇടക്ക് ആസ്ത്രേലിയയിലെ സിഡ്നി ...

വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം അവസാന മിനുട്ടുകൾ live വീഡിയോ

Step 3: Place this code wherever you want the plugin to appear on your page. വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം Posted by MTN News Live on Friday, 25 March 2022

അവധിയോടവധി.ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി..!

ശനിയാഴ്ച(26-03-2022) മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കവധി. മാസത്തിലെ നാലാമത്തെ  ശനിയെന്ന നിലയിൽ ശനിയാഴ്ചയും പൊതു അവധിയായതിനാൽ ഞായറാഴ്ചയും അവധിയാണ്. പൊതു പണി മുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30,31 തീയ്യതികളിൽ ബാങ്കുകൾക്ക് പ്രവർത്തി ദിനമാണ്. എന്നാൽ സാമ്പത്തിക വർഷാന്ത്യത്തിന്റെ തിരക്കുണ്ടാകും. ഏപ്രിൽ ഒന്നിന് വർഷാന്തക കണക്കെടുപ്പായ തിനാൽ ബാങ്കുകളിൽ ഇടപാട് നടക്കില്ല. രണ്ടിന് ശനിയാഴ്ച പ്രവർത്തി ദിനമാണ്. ഞായറാഴ്ച വീണ്ടും അവധി ദിനം.

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്  വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് 25-03-2022വെള്ളിയാഴ്ച  ഭക്തിയും സംസ്കാരവും,മത സൗഹാർദവും സമന്നി തമായ വേങ്ങരയിൽ ഇന്ന്  3 മണിയോടെ  കാള,നാദ, വാദ്യ ഘോഷങ്ങളോടെ കാള വരവുകൾക്ക് തുടക്കമാവും   അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽ ഇന്ന് ഗതാഗതനിയന്ത്രണം *വേങ്ങര*: അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതൽ മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിൽ പ്രവേശിച്ചു പുത്തനങ്ങാടി വലിയോറ വഴി മണ്ണിൽ പിലാക്കലിൽ പ്രവേശിക്കണം. കൂരിയാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണ്ണിൽ പിലാക്കൽ വഴി വലിയോറ, പുത്തനങ്ങാടി, അരീക്കുളം വഴി ഗാന്ധി ദാസ് പടിയിൽ പ്രവേശിക്കണം എന്നും വേങ്ങര ജനമൈത്രി പോലീസ് പോപ്പുലർ ന്യൂസിനോട്   അറിയിച്ചു. വേങ്ങരയിൽ ഇന്ന്  വൈദ്യുതി മുടങ്ങും.. നാളെ വെള്ളി ശ്രീ അമ്മാഞ്ചേരി ഭഗവതി ക്ഷേത്ര ഉൽസവത്തിനോടു ബന്ധിച്ച് വിവിധ ദേശങ്ങള...

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര AMUP സ്കൂൾ കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒരുമിച്ചുകൂടുന്നു

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ  മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ ആ 4 ക്ലാസിലെ വിദ്യാർത്ഥികൾ   വീണ്ടും ഒരുമിച്ചുകൂടുന്നു  

12 വർഷത്തിന് ശേഷം നാട്ടിൽ പോകാനായി ടിക്കറ്റ് വരെ എടുത്ത് തയ്യാറായ പ്രവാസി നജ്‌റാനിൽ ആത്മഹത്യ ചെയ്തു -

നജ്‌റാൻ:  12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന തമിഴ്നാട് സ്വദേശിയെ നജ്‌റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി സഊദിയിലെ നജ്റാനിൽ ജോലി ചെയ്തുവരികയായിരുന്നു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് 12 വർഷം കഴിഞ്ഞിരുന്നു  വിസയുടെ കാലാവധി കഴിഞ്ഞിട്ട് 4 വർഷമായിട്ടുണ്ട്. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസം റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവുചെയ്തു. ഭാര്യ ഇളവരശി, രണ്ടു മക്കൾ: ശ്രീമതി, രൂപശ്രീ.

22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ ഒരിക്കൽ കൂടി

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്.22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പികുന്നു

ഒറ്റക്കണ്ണ് മാത്രം; അപൂർവ ജനനമായി ആൺ കുഞ്ഞ്

അപൂർവങ്ങളിൽ അപൂർവമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകpയാണ് യെമൻ. കഴിഞ്ഞ ദിവസം യെമനിൽ പിറന്ന ആൺകുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിൽ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്. ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവർത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.ഒരാഴ്ച മുമ്പായിരുന്നു മദ്ധ്യയെമനിലെ അൽ ബൈദ ആശുപത്രിയിൽ ഒരു കണ്ണ് മാത്രമായി ആൺ കുഞ്ഞ് ജനിച്ചത്. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒറ്റക്കണ്ണെന്ന പ്രതിഭാസത്തെ ഈ സംഭവം ഓർമ്മപ്പെടുത്തിയെന്നും മാദ്ധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടി.എന്നാൽ കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകൾക്കിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങൾ മാത്രമാണ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...