വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് 

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് 25-03-2022വെള്ളിയാഴ്ച 
ഭക്തിയും സംസ്കാരവും,മത സൗഹാർദവും സമന്നി തമായ വേങ്ങരയിൽ ഇന്ന്  3 മണിയോടെ  കാള,നാദ, വാദ്യ ഘോഷങ്ങളോടെ കാള വരവുകൾക്ക് തുടക്കമാവും

 അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽ ഇന്ന് ഗതാഗതനിയന്ത്രണം

*വേങ്ങര*: അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതൽ മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിൽ പ്രവേശിച്ചു പുത്തനങ്ങാടി വലിയോറ വഴി മണ്ണിൽ പിലാക്കലിൽ പ്രവേശിക്കണം. കൂരിയാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണ്ണിൽ പിലാക്കൽ വഴി വലിയോറ, പുത്തനങ്ങാടി, അരീക്കുളം വഴി ഗാന്ധി ദാസ് പടിയിൽ പ്രവേശിക്കണം എന്നും വേങ്ങര ജനമൈത്രി പോലീസ് പോപ്പുലർ ന്യൂസിനോട്   അറിയിച്ചു.

വേങ്ങരയിൽ ഇന്ന്  വൈദ്യുതി മുടങ്ങും..

നാളെ വെള്ളി ശ്രീ അമ്മാഞ്ചേരി ഭഗവതി ക്ഷേത്ര ഉൽസവത്തിനോടു ബന്ധിച്ച് വിവിധ ദേശങ്ങളിൽ നിന്നും വരുന്ന കാള വരവിനോടു ബന്ധിച്ച് അത് വഴി കടന്ന് പോകുന്ന ലൈനുകൾ ഓഫ് ചെയ്യേണ്ടതിനാൽ വൈകിട്ട് 4.30 മുതൽ രാത്രി 10.30 വരെ വൈദ്യുതിക്ക് നിയന്ത്രണമുണ്ടാകുഠ മാന്യ കൺസ്യൂമേഴ്സ് സഹകരിക്കുക  എന്ന്  ഊരകം/ വേങ്ങര 
 അസി: എഞ്ചിനിയർമാർ അറിയിച്ചു