വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ സ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്ന്മ്പ്ര സ്വദേശിയുമായ കെ കുഞ്ഞി മരക്കാറിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചു വെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം.
പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന് താനൂർ സ്റ്റേഷൻ പരിധിയി ലായതിനാൽ കേസ് താനൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു