ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പരപ്പിൽ പാറ യുവജന സംഘം വനിതാദിനം ആചരിച്ചു

ഒരു നാടിന് മൂന്നര പതിറ്റാണ്ടുകളോളം അറിവ് നുകർന്ന് കൊണ്ടിരുന്ന അധ്യാപികമാരെ വനിതാ ദിനത്തിൽ ആദരിച്ച് കൊണ്ട് പരപ്പിൽ പാറ യുവജന സംഘം ( PYS) മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉത്‌ഘാടനം ചെയ്തു. വനിതാ ശാക്തീകരണം എന്ന വിശയത്തിൽ സെമിനാറും അതിന്റെ ഭാഗമായി ക്ലബ്ബിൽ കൂടുതൽ വനിതകളുടെ പ്രധിനിധ്യം  ഉറപ്പ് വരുത്താനും  യോഗം തീരുമാനിച്ചു.  പ്രദേശത്തെ നൂറോളം വനിതകളാണ് പരിപാടിയിൽ സംഗമിച്ചത്.  അദ്ധ്യാപികമാരായ സരോജിനി  ടീച്ചർ, മോളി ടീച്ചർ, സുധ ടീച്ചർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹിജാ ഇബ്രാഹിം, വേങ്ങര പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്, എ.കെ നഫീസ  അംങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് സെക്രട്ടറി അസീസ് കൈപ്രൻ, വനിത മെമ്പർമാരായ അമൃത എം.കെ,സവിത വി, ഹിസാനാബാനു എം എന്നിവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ , ശിഹാബ് ചെള്ളി അസ്ക്കർ കെ.കെ, സുഫൈൽ കെ, ഷിജി പാറയിൽ , ജംഷീർ ഇ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി...

ബാക്കിക്കയം ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനെതിരെ 10 പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.

*10 പഞ്ചായത്തുകളിലെ അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിനീര് നൽകുന്ന ബാക്കിക്കയം റഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.* *സ്വീകർത്താവ് :-* *ബഹു. ജില്ലാ കളക്ടർ,* *മലപ്പുറം.* *വിഷയം : വേങ്ങര // ഊരകം //പറപ്പൂർ // മൾട്ടി ജിപി ജലനിധി  പദ്ധതിയുടെ സ്രോതസ്സായ   ബാക്കിക്കയത്തെ തടയണ ഷട്ടർ മാർച്ച്‌ , ഏപ്രിൽ ,  മെയ്‌ മാസങ്ങളിൽ  അടഞ്ഞു തന്നെ കിടക്കേണ്ടത് സംബന്ധിച്ച്.* സർ, മേൽ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര, ഊരകം പറപ്പൂർ , മൾട്ടി ജിപി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായുള്ള വേങ്ങരയിലെ ബാക്കിക്കയം തടയണയുടെ ഭാഗമായ വെള്ളം പമ്പ് ചെയ്യുന്ന കല്ലക്കയം ഭാഗത്ത് വെള്ളം ക്രമാധീതമായി  കുറഞ്ഞതായാണ് നിരന്തരമുള്ള പരിശോധനയിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. 2020 ൽ കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പോലെ ഈ വർഷവും അനുഭവപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. അതായത് ബാക്കിക്കയത്തെ ജലനിരപ്പ് പരിശോധിച്ചു തീരുമാമെടുത്താൽ ബാക്കിക്കയത്ത് ഒരടി താഴുന...

മിഷേൽ ബാൻസ്വിക്സ് എന്നയുവതി പുറം കടലിൽ പോയി ചൂണ്ടയിട്ട് പിടിച്ചത് 450 kg തൂക്കം വരുന്ന ബ്ലൂഫിൻ ടുണയെ അതും തനിയെ fish news

അമേരിക്കക്കാരി മിഷേൽ ബാൻസ്വിക്സ് എന്നയുവതി  പുറം കടലിൽ  പോയി ചൂണ്ടയിട്ട് പിടിച്ചത് 450 kg തൂക്കം വരുന്ന ബ്ലൂഫിൻ ടുണയെ അതും തനിയെ. 2015 ൽ ആണ് മിഷേൽ പുറം കടലിൽ ചൂണ്ടയിടാൻ പോയിത്തുടങ്ങിയത്  അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും അവർ സ്വന്തമായി ഒരു ഫിഷിംഗ് ബോട്ട് വാങ്ങി ആ ബോട്ടിൽ പോയി ചൂണ്ട ഇട്ടു കൊണ്ടിരുന്നപ്പോഴാണ്  അവർക്ക് ഈ മത്സ്യത്തിൻ്റെ കിട്ടിയത് അന്താരാഷ്ട്ര വിപണിയിൽ  കോടികൾ വിലമതിക്കുന്ന മത്സ്യമാണ് ബ്ലുഫിൻ ടൂണ ഇതിന് മുൻപ് 276  kg ഭാരമുള്ള  ടൂണയാണ് ജാപ്പനീസ് മാർക്കറ്റിൽ വച്ച് ലേലത്തിൽ പോയത് അതാവട്ടെ 1.8 മില്യൺ ഡോളറിന് ഇന്ത്യൻ മണി ഏകദേശം 12.8 കോടി രൂപയ്ക്ക്  മിഷേൽന് ഈ  മത്സ്യത്തിന് അതിൻ്റെ ഇരട്ടി വില ലഭിക്കും . പുറം കടലിൽ തനിയെ പോയി മീൻ പിടിച്ച മിഷേൽനേ തേടി ആരാധകരുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം ആണ് . കടപ്പാട് News media

ബാക്കിക്കയം തുറക്കാൻ ഉദോഗസ്ഥർ എത്തി

*അറിയിപ്പ്* *തെന്നല, പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി , എടരിക്കോട്  എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ ബാക്കിക്കയം തടയണ കൃഷിയുടെ പേര് പറഞ്ഞ് തുറന്ന് വിടാൻ ശ്രമം നടക്കുന്നു.കൃഷി ആവശ്യത്തിന് വെള്ളം തുറന്ന് വിടണമെന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ലഭ്യത പരിഗണിക്കാതെ ബാക്കി ക്കയം ഷട്ടർ തുറക്കാൻ പോകുന്നത്  ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതാണ്* Step 3: Place this code wherever you want the plugin to appear on your page. Posted by Aboobacker Ap on  Tuesday, 8 March 2022 *പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത്  ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും  ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണ്.* *തെന്നല പെരുമണ്ണ ക്ലാരി, ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു ...

ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം;കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ

 ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം; കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ..  വേങ്ങര  പഞ്ചായത്തിലെ അടക്കം കുടിവെള്ളത്തിന്റെ  ശ്രോതസ്സാണ് ബാക്കിക്കയം തടയണ  തെന്നല,പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ  ശ്രോതസ്സായ ബാക്കിക്കയം തടയണ കൃഷി ആവശ്യാർത്ഥം തുറക്കണമെന്ന ഉദ്യോഗസ്ഥ തലത്തിലുള്ള നിർദ്ദേശമാണ് ആശങ്കക്ക് ആധാരം.  ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം ലഭ്യത പരിഗണിക്കാതെ ബാക്കിക്കയം ഷട്ടർ തുറക്കാൻ പോകുന്നു എന്നതാണ് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുത്. പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും  ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. തെന്നല പെരുമണ്ണ ക്ലാരി,ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്...

സമയം 12.30മണിയോടടുക്കുന്നു .. ഒരു ഫോൺ കോൾ...തങ്ങൾക്ക് സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു" ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു ..read more

സമയം 🕧12.30മണിയോടടുക്കുന്നു ..           ഒരു ഫോൺ കോൾ...  📞:"തങ്ങൾക്ക്  സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു"  ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു .. ഇന്നാലിന്നായി വഇന്നാ ഇലൈഇറാജി ഊൻ തങ്ങളും പോയി.😰 12.40ഓടെ മരണം സ്ഥിതീകരിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നുള്ള വിവരം. ...        അവിടെ നിന്ന് തന്നെ കുളിപ്പിച്ച് .. കഫൻ ചെയ്ത്  നിസ്ക്കാരം കഴിഞ്ഞാണ് പുറപ്പെടുന്നത്. ജനാസ അങ്കമാലി പള്ളിയിലേക്ക് മാറ്റി. ഭാര്യയും മക്കളും നേതാക്കളും കൂടെയുണ്ട് അൽപ നേരം പൊതുദർശനം ..      ജനം പ്രവഹിച്ച് തുടങ്ങി.  🕒3 മണിക്ക് മലപ്പുറത്തേക്ക് .....      ബന്ധുക്കളുടെ കൂടെ ആബിദ് ഹുസൈൻ  തങ്ങൾ എം.എൽ.എ.യും ആംബുലൻസിൽ കേറി. കെ.എം.സി.സിയുടെ ആംബുലൻസ്🚑 തങ്ങളുടെ ജനാസയും വഹിച്ച് യാത്ര തുടർന്നു.  🕔5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ നിസ്ക്കരിക്കാനും കാണാനും സൗകര്യമുണ്ടാവും.. വാർത്ത വന്നു.  ജനം ഒഴുകി.  മൂന്ന് മണിയോടെ ടൗൺ ഹാളിന് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു..  കാത്തിരിപ്പ്..  5.25 ന് അനൗൺസ് ...

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം.shihab thangal

* ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം..! * * ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയില്‍ നിറയെ വെള്ളം. തൊടിക്കു പിന്നില്‍ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു തങ്ങള്‍. വന്നവര്‍ക്ക് ചായ കൊടുത്തു. മക്കള്‍ ഉണരും മുമ്ബെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍‌ത്ഥനയനുസരിച്ച്‌ ശാന്തമാക്കി തങ്ങള്‍. * * 1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ അറസ്റ്റിലാകുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. അന്ന് സ്‌കൂള്‍ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു panakkad

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്...

യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു

യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു  വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കാണപ്പെട്ടു കാന്തൊളി മഠത്തിൽ ജിജോ 32വയസ്സ് ആണ് മരണപ്പെട്ടത്   മരണ കാരണം അറിവായിട്ടില്ല പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക🙏 വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ല...

ഇന്ന് പറപ്പൂർ കാവിലെ താലൊപ്പൊലി മഹോത്സവം, വൈകുന്നേരം റോഡിൽ ഗതാഗത തടസ്സം നേരിട്ടേക്കാം

🚫 *ശ്രദ്ധിക്കുക*🚫 ഇന്ന് പറപ്പൂർ കാവിലെ താലൊപ്പൊലി മഹോത്സവം, വൈകുന്നേരം മുതൽ വേങ്ങര ,പറപ്പൂർ , കോട്ടക്കൽ റോഡിൽ ഗതാഗത തടസ്സം നേരിട്ടേക്കാം, യാത്രക്കാർ മറ്റു വഴികൾ തിരെഞ്ഞെടുക്കുക.

വിദ്യാർത്ഥിനി ബസ്സിൽ നിന്നും താഴെ വീണു; പോലീസ് മണിക്കൂറുകൾക്കകം വാഹനം കസ്റ്റഡിയിലെടുത്തു bus accident

തിരുരങ്ങാടി: തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും താഴെവീണു.ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ബസ്സ്‌ ഉടൻ നിർത്തുകയും ചെയ്തത്കൊണ്ട്  അപകടത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടു. ഇന്ന് രാവിലെ 8:30ന് കക്കാട് വെച്ച് തിരുരങ്ങാടി എം വി ടി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയും ബസിന്റെ പെർമിറ്റ് ഹാജരാക്കാൻ ബസ് അധികൃതർക്ക് കഴിയാതിരിക്കുകയുമായിരുന്നു. പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സാണ് കക്കാട് വെച്ച് പിടിചെടുത്തത്.വാഹനത്തിൽ മുഴുവൻ യാത്രക്കാർ ഉള്ളതിനാൽ യാത്രക്കാരെ മുഴുവൻ ഇറക്കിയതിന് ശേഷം വാഹനം തിരുരങ്ങാടി ആർ ടി ഒ ഓഫീസിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു.അപകടകരമായ രീതിയിൽ ബസ്സ്‌ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടിയുണ്ട്. Step 3: Place this code wherever you want the plugin to appear on your page. തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും... Posted by Fi...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി ന്യൂനമർദം തീവ്ര ന്യൂനമർദമായി today rain news

ന്യൂനമർദം തീവ്ര ന്യൂനമർദമായി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി. ഇന്ന് രാവിലെ തീവ്ര ന്യൂനമർദ്ദമായി. നാളെ യോടെ അതി തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 470 കി.മി. അകലെയാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ചെന്നൈയിൽ നിന്ന് ഏകദേശം 970 കി.മി അകലെ. ന്യൂനമർദ്ദം കരയോട് അടുക്കുമ്പോൾ തമിഴനാട്ടിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ ശക്തമായ മഴ ചില പ്രദേശങ്ങളിൽ  പ്രതീക്ഷിക്കാം. ശനി മുതൽ ന്യൂനമർദ സ്വാധീന മഴ കേരളത്തിലും ലഭിക്കും. ന്യൂനമർദം തീവ്രമായതോടെ മേഘങ്ങൾ കേന്ദ്രീകരിക്കപ്പെട്ടതിനാൽ ഇന്നലത്തെ പോലെ കേരളത്തിൽ പലയിടത്തും മേഘാവൃതമാകില്ല. പകൽ നല്ല വെയിലായിരിക്കും. വെയിൽ നേരിട്ട് കൊള്ളാതിരിക്കുക.  #weathermankerala #

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തി 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയിട്ടുണ്ട്. ഇവരടക്കം 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്ന് വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റാണിത്. ഇതിൽ 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണിത്.  നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹാ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.