അടക്കാപുര : ചിറക് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു, മുസ്ലിംലീഗ് കാരണവർ മടപ്പള്ളി അബൂബക്കർ സാഹിബ വീട്ടിൽ വച്ച് നടന്ന ചടങിൽ പി കെ അലവിക്കുട്ടി സാഹിബ് അദ്ധ്യക്ഷത നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. *ഈ വരുന്ന 12 തിയതി ശനിയാഴ്ച 4 മണിക്ക് അടക്കാപുര ടൗൺ യൂത്ത് ലീഗ് ചിറക്കൽ യൂണിറ്റ് സമ്മേളനം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു** പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹീം അടക്കാപുര ആവശ്യപ്പെട്ടു.എ കെ അലവി, എ പി അഷ്‌റഫ് ബാവ, ചെമ്മല മമ്മുദു ഹാജി, എ കെ ശരീഫ്, പി കെ ആബിദ്, യൂത്ത് ലീഗ് ഭാരവാഹികളായ വി കെ സാലിഹ്, ഉനൈസ് വലിയോറ, ഷാഫി, നുഫൈൽ, ബുർഹാൻ യൂ, എം എസ് എഫ് പ്രവർത്തകരായ അഫ്സൽ, ഫഹദ്, ഷബീബ്, അലിഅക്ബർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി സംസാരിച്ചു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.