കരസേനയുടെ രണ്ട് ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപ്പ് ബാബുവുമായി സംസാരിച്ചു palakkad rescue LATEST news
മലമ്പുഴ ചെറാടിൽ മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു
കരസേനയുടെ രണ്ട് ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപും6 മണിയോടെ ബാബുവുമായി സംസാരിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. അവർ അയച്ച ദൃശ്യങ്ങളിൽ ബാബുവിന്റെ ശബ്ദം കേൾക്കാം. വെള്ളം ഉൾപ്പടെ പെട്ടന്ന് എത്തിക്കാമെന്നും അവിടെ നിന്ന് നേരം പുലരുന്നതോട് കൂടി രക്ഷാപ്രവർത്തനം തുടങ്ങാമെന്നും അറിയിച്ച് ബാബുവിന് പിടിച്ച് നിൽക്കുവാൻ ആത്മവിശ്വാസം നൽകിയതായാണ് ടീമുകളുടെ ഒപ്പമുള്ള പ്രദേശത്തെ ആളുകൾ ഫോണിൽ അറിയിച്ചത്.