ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

രാക്ഷസക്കണവ:8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം GiantSquid

രാക്ഷസക്കണവ: 8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം...! 2004ലാണ്, ജപ്പാനിലെ ചില ശാസ്ത്രജ്ഞർ, ലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയായി കരുതപ്പെടുന്ന രാക്ഷസക്കണവകളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 25 സെൻ്റീമീറ്ററോളം വ്യാസമുള്ള ഈ വലിയ കണ്ണുകളാണ്, ആഴക്കടലിലെ തങ്ങളുടെ പ്രധാന വേട്ടക്കാരായ സ്പേം തിമിംഗലങ്ങളുടെ പോക്കും വരവും അറിയുന്നതിനും, അവയിൽ നിന്നും രക്ഷ നേടുന്നതിനും രാക്ഷസക്കണവകളെ സഹായിക്കുന്നത്. 8 കൈകളെ കൂടാതെ നീണ്ട കൈകൾ പോലെയുള്ള 2 ടെൻ്റക്കിൾസ് എന്ന ഘടനകളും ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ഈ ടെൻ്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എത്തിക്കുന്നത്. മീനുകളേയും, കൊഞ്ചുകളേയും, കടൽജീവികളേയും ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും ഇരയാക്കാറുണ്ടെങ്കിലും, മനുഷ്യരെ ഭക്ഷണമാക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാൻ്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് വലിച്ചെടുത്ത്, പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രാക്ഷസക്കണവകൾ ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും ഉണ്ടെങ്കിലും, തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, ...

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

നിധി കണ്ടെടുത്തു മലപ്പുറം ട്രഷറിറ്റിയിലേക്ക് മാറ്റി

മണ്ണഴിയിൽ നിന്നും നിധി കണ്ടെടുത്തു, ട്രഷറിറ്റിയിലേക്ക് മാറ്റി കോട്ടക്കൽ: ചേങ്ങോട്ടൂരിലെ മണ്ണഴിയിൽ നിന്നും സ്വർണ്ണ നിധി കണ്ടെത്തി.തൊഴിലുറപ്പു ജോലിക്കാർ  തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആർക്കിയോളജിക് വിഭാഗം എത്തി നിധി ട്രഷറിയിലക്ക് മാറ്റി. സ്വർണനാണയം പോലെയാണ് വസ്തുക്കൾ. കൂടുതൽ പരിശോധനകൾ നടത്തിയാലെ വ്യക്തത വരികയുള്ളൂ (5/2/2022)

വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും wayanad trips

വയനാടൻ ടൂറിസം  വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും.. ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ? മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘ...

മൂലംകുഴി ബീച്ചിലെത്തിയ ഡോള്‍ഫിന്റെ രക്ഷകരായി വില്‍ഫ്രഡും മകള്‍ എയ്ന്ചലും.. kerala Dolphin rescue

കടല്‍ മുഖത്ത് അതിജീവന ഭീഷണി നേരിടുന്ന സസ്തനി ആണ് ഡോള്‍ഫിന്‍.. ഇന്ന് കൊച്ചി മൂലംകുഴി ബീച്ച് പരിസരത്ത് എത്തിയ ഏകദേശം 2മീറ്റര്‍ നീളവും 17കിലോനോളം തൂക്കവും വരുന്ന സാരമായ പരുക്കുകളോടു കൂടിയ ഡോള്‍ഫിനെ രക്ഷിച്ച് കടലിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയത് സാഹസികനായ അച്ഛനും അദ്ദേഹത്തിന്റെ 16കാരി മകളും.. ഇന്റര്‍ഡൈവ് അക്കാദമി എം. ഡി. വില്‍ഫ്രഡ് സി. മാനുവലും മകള്‍ ഏയ്ന്ചലും അതിസാഹസികമായാണ് ഈ സഹജീവിക്ക് കരുതലായത്.. ഏകദേശം 70 കിലോ ഭാരമുളള ഡോള്‍ഫിനെ കൈകളില്‍ താങ്ങി കടലിലേക്ക് 2 കിലോ മീറ്റര്‍ ആണ് ഇവര്‍ നീന്തിയത്.. ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത്  കപ്പല്‍ചാലിന് തലങ്ങും വിലങ്ങും ഡോള്‍ഫിനുകള്‍ നടത്തുന്ന അഭൃാസപ്രകടനം സ്ഥിരം കാഴ്ചയാണ്... പലപ്പോഴും ജലയാനങ്ങളുടെ പ്രൊപ്പല്ലര്‍ അടക്കമുളള യന്ത്ര ഭാഗങ്ങള്‍ കൊണ്ട് ഇവയ്ക്ക് പരുക്കേല്‍ക്കുന്നതും പതിവാകാം.. ഇത്തരത്തില്‍ ഗുരുതരമായ പരുക്കുണ്ടാക്കുന്ന  അസ്വസ്ഥൃം മൂലം ശ്വസിക്കാനായി കരയ്ക്കെത്തുന്ന ഡോള്‍ഫിനുകളെ ചികിത്സിക്കാന്‍ പ്രതൃേക സാന്ച്വറികളോ മറ്റു സംവിധാനമോ നമ്മുടെ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഖേദകരം..  കടലുകളുമായി മൂന...

കോഴിക്കോട് വിമാനത്താവളം; റൺ വേ നീളം കുറക്കില്ല; എം.പി മാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി മാരുടെ സംഘത്തെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിൽ എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്. എം.പിമാരായ ഡോ. അബ്ദുസ്സമദ്‌ സമദാനി, എം.കെ രാഘവൻ, ഇ.ടി മുഹമദ്‌ ബഷീർ, പിവി അബ്ദുൾ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയന മന്ത്രിക്ക് കൈമാറി. അടിയന്തിരമായി നടപടി നിർത്തിവെക്കണമെന്നും റൺവേ വെട്ടികുറക്കാനുള്ള നീക്കത്തിന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി. റൺവേ നീളം കുറക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുകയല്ല ഓപ്പറേഷൻ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം EMAS സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്...

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുന്നു. graphin

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുന്നു. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിന്മടങ്ങു ശക്തിയുള്ളതും കാർബണിൻ്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ശാസ്ത്രസാങ്കേതിക മേഖലയിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാൻ മികച്ച വൈദ്യുത-താപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്സിൻ്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം ഊർജ്ജോല്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഗ്രാഫീൻ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീൻ ഗവേഷണത്തിൽ പങ്കു ചേരാനും സംഭാവനകൾ നൽകാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.  അതോടൊപ്പം സംസ്ഥാനത്തിൻ്റെ ശാസ്ത്രഗവേഷണങ്ങൾക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നൽകാനും ഈ സംരംഭത്തിനു സാധിക്കും. 86.41 കോടി രൂപ ചെലവിൽ തൃശൂരിൽ ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ (IICG) പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെൻ്റർ ഫോർ ...

PK കുഞ്ഞാലികുട്ടി തെങ്ങ് കയറ്റ യന്ത്രം വിതരണോൽഘാടനം നിർവഹിച്ചു

വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്‌കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു.  ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.

30 വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം

വെറുമൊരു പരസ്യമല്ലിത് ഒരു വലിയ സന്ദേശം കൂടിയാണിത് പടപ്പുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് അത് അവർ തമ്മിൽ തന്നെ തീർക്കണം അത് പടച്ചവൻ പൊരുത്തപ്പെടില്ല മുപ്പത് വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം ഈ പോസ്റ്റ്‌ share ചെയ്യുമല്ലോ

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh today latest news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh LATEST news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

JCI വേങ്ങരയുടെ പ്രസിഡന്റായി മുഹമ്മദ് ഷാഫിയെയും സെക്രട്ടറിയായി ഷഫീഖ് അലിയേയും തിരഞ്ഞെടുത്തു

ജൂനിയര്‍ ചേബര്‍ ഇന്റര്‍നാഷണല്‍ വേങ്ങര ടൌണ്‍ ആറാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു. ചടങ്ങില്‍ വച്ച് ജെ. സി. ഐ വേങ്ങര ടൗണിന്റെ 2022 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. പുതിയ പ്രസിഡന്റ് ആയി മുഹമ്മദ് ഷാഫി G tec സ്ഥാനമേറ്റെടുത്തു. 2020 പ്രസിഡന്റ് ഷൗക്കത്ത് സത്യ വാചകം ചൊല്ലി കൊടുത്തു . 2022 വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ  ചീഫ് ഗസ്റ്റ് ആയി മലപ്പുറം ജില്ലാ പഞ്ചായത്ത അംഗം സമീറ പുളിക്കൽ ഉം ഗസ്റ്റ് ഓഫ് ഓണർ ആയി JCI PPP adv  Sidheeq ഉം JCI zone വൈസ് പ്രസിഡന്റ് JCI സെനറ്റർ Dr. Favas musthafa എന്നിവരും സംബന്ധിച്ചു. JCI വേങ്ങര യുടെ 2022 വർഷത്തെ ഭാരവാഹികളായ സെക്രട്ടറി ഷഫീഖ് അലി യും ട്രഷറർ  ആയി ഹുസ്സൈൻ ഓവുങ്ങൽ ഉം വൈസ് പ്രസിഡന്റ്മാർ ആയി  Dr .സാദിഖ് തങ്ങൾ. സുലൈമാൻ മാസ്റ്റർ .ഫൈസൽ മാസ്റ്റർ .ശരീഫ് എന്നവരും ചുമതലയേറ്റു.

വീഡിയോകണ്ട് ഓട്ടോറിക്ഷ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചവർ ഇത്‌ വായിക്കുക അപ്പോൾ സത്യംമനസിലാകും

കഴിഞ്ഞ വെള്ളിയാഴ്ച  രാവിലെ വേങ്ങര  മാട്ടിൽ പള്ളിയിൽ എ കെ  കുഞ്ഞുവിന്റെ കടയുടെമുന്നിൽനടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ കാണുകയുണ്ടായി  വിഡിയോയിൽ കാണുന്നത്  നിറുത്തിഇട്ടിരുന്ന കാറിലേക്ക് വളരെ വേഗത്തിൽ പാഞ്ഞുവന്ന ഓട്ടോറിക്ഷ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ കാറ് തെറിച്ചു കടയിലേക്ക് കയറുന്ന വീഡിയോയായിരുന്നു.  ഈ വീഡിയോ കണ്ട്  ഓട്ടോറിക്ഷ അമിതവേകത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചു നിരവധിപേർ കമെന്റ് ചെയുക യുണ്ടായി. എന്നാൽ ആ വീഡിയോയിൽ എഥാർത്ഥത്തിൽ സംഭവിച്ചത്  ആ ഓട്ടോയെ ഓവർടൈക്ക് ചെയ്തു വന്ന  വാഹനം ആ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ ഓട്ടോയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട്  സൈഡിൽ കാണുന്ന കറിലിടിക്കുകയായിരുന്നു. എന്നൽ ഓട്ടോറിക്ഷയെ വേറെഒരു വാഹനം ഇടിക്കുന്നത്  CCTV യിൽ പതിയാത്തത് കൊണ്ട്  സത്യം ആരും അറിഞ്ഞില്ല വീഡിയോ കാണാം

വാഹനങ്ങളിലെ തീപിടുത്തം അറിയേണ്ടകാര്യങ്ങൾ VehicleFire latest news

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട കാര്യങ്ങൾ ....... 🔥🔥 🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു -  വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം..  പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം....  അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.  1.ഫ്യൂവൽ ലീക്കേജ്  കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും  ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.  ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും  മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത്  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ്  ഇത്തരത്തിൽ  വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്...

സൽമാൻഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും.

സൽമാൻ ഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും. ചെർപുളശേരി കുറ്റിക്കോട് സ്വദേശി 32 കാരൻ ജന്മനാ ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാരനായ സൽമാനെ ചങ്കു പറിച്ചു നൽകാൻ തയ്യാറായ കൂട്ടുകാർ കൂടെ നിർത്തി ഇന്നൊരു സെലിബ്രിറ്റിയാക്കിയിരിക്കുന്നു. നാട്ടിലെ കടകളുടെ ഉദ്ഘാടനത്തിനും സെവൻസ് ഫുട്ബാൾ കിക്കോഫിനും ഇന്ന് സൽമാൻ കൂടിയേ തീരൂ. ഒട്ടനവധി ഫുട്ബോൾ ക്ലബുകളും ഭാഗ്യതാരമായി സൽമാനെ ബൂട്ടണിയിച്ചു. വില്ലൻ കഥാപാത്രങ്ങളായി സോഷ്യൽ മീഡിയയിലെ റീൽസിലെ പുത്തൻ താരവുമാണ് ഇദ്ദേഹം. സൽമാന്റെ പ്രിയപ്പെട്ട ചങ്കുകളെപ്പറ്റി പറയാതിരിക്കാനാകില്ല. അകറ്റി നിർത്തിയില്ല, മാറ്റി നിർത്തിയില്ല അവർ. ഒരു നാടും നാട്ടുകാരും അവനെ ചേർത്തു പിടിച്ചു.  കുറ്റിക്കൊടിന്റെ പ്രിയപ്പെട്ടവരേ ...  നിങ്ങളാണ് സൽമാന്റെ കരുത്തും ഊർജ്ജവും. യാത്രകളിലും ഭക്ഷണ ശാലകളിലും കളിക്കളങ്ങളിലും ചേർത്തു നിർത്തി നിങ്ങളവനെ മുന്നോട്ടു നയിച്ചു. നിങ്ങടെ നല്ല മനസ്സിനെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു.  അഭിനന്ദനങ്ങൾ  സൽമാനും പ്രിയ സുഹൃത്തുക്കൾക്കും ..... 👏👏👏

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...