ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരവും ചികില്‍സാ സഹായവും ലഭിക്കാൻ ചെയേണ്ടത്

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ VVC വലിയോറ ഫൈനലിൽ പ്രവേശിച്ചു

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ ഫൈനലിൽ പ്രവേശിച്ചു  ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേരിയ മത്സരത്തിൽ   വിജയികളായി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു പതിനെട്ടാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി യെ നേരിടുന്നു 

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ  എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. KYDF ഫുട്ബോൾ അക്കാദമിയാണ് ചേറൂർ സ്കൂളിനെ പരിശീലിപ്പിക്കുന്നത്.

വായോ പോഷണ കിറ്റ് വിതരണം ചെയ്തു VENGARA

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ  സഹായത്താൽ വയോ പോഷണ കിറ്റ് വിതരണം ചെയ്‌തു. ഇത് രണ്ടാം തവണയാണ് സായംപ്രഭയിലെ മുതിർന്ന പോരന്മാർക്ക് കിറ്റ് നൽകുന്നത്.  ജില്ലയിൽ രണ്ടാം തവണ കിറ്റ് വിതരണം ആദ്യം  വേങ്ങര ഗ്രാമപഞ്ചായത്തിലാണ്. ബദാം, എള്ള്, മുതിര, ശർക്കര, ഓട്സ്, നെയ്യ്, വെളിച്ചെണ്ണ, പാൽപ്പൊടി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ  2500 രൂപയിലേറെ വിലമതിപ്പുള്ള കിറ്റാണ് നൽകിയത്.  വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ  അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വായോ പോഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചാപ്പു മുഖ്യാതിഥിയായി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുകുമാരി, സായംപ്രഭാ ഇമ്പ്ളിമെന്റ  ഓഫീസറായ icds സൂപ്പർവൈസർ പുഷ്പ,സാഹിന, കെയർ ഗിവർ ഇബ്രാഹീം എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

കഞ്ഞിപുരയിൽ വാഹനത്തിനു തീപിടിച്ചു video കാണാം

 കഞ്ഞിപ്പുര:  ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു കഞ്ഞിപ്പുരക്കും കരിപ്പോളിനും മധ്യേയാണ് ഇന്ന് വെള്ളി പകൽ 11 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിന് വന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർവാനാണ് കത്തി നശിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് ട്രാവലർവാനാണ് കത്തി നശിച്ചത് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല കഞ്ഞി പുരയിൽ വാഹനത്തിനു തീ പിടിച്ചു വീഡിയോ കാണാം 

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻരക്ഷകരായി സ്റ്റാഫ്‌ നഴ്‌സ്‌ ലിജി എം അലക്സ്

അഭിമാനം ലിജി എം അലക്സ്... ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച  സ്റ്റാഫ്‌ നഴ്‌സ്‌  ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു  കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട്  എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ്‌ എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ്‌ കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി.  യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട്  യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക്  യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് CPR കൊടുക്കാൻ ആരംഭിച്ച...

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നേടാം job interview

*DDUGKY-കുടുംബശ്രീ* ദയവായി എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക.. *സൗജന്യ തൊഴിൽ പരിശീലനവും ജോലിയും* _______________________________    *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* _______________________________ കേന്ദ്ര-കേരള സർക്കാരുകളുടെ സഹകരണത്തോടെ *കുടുംബശ്രീ* നടത്തുന്ന *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ▪️ പഠനം പൂർണ്ണമായും സൗജന്യം. ▪️ സൗജന്യ താമസ സൗകര്യം, ഭക്ഷണം. ▪️ പഠനശേഷം ജോലി ഉറപ്പ്. ▪️ ഗവൺമെൻറ് സർട്ടിഫിക്കേറ്റ്. ▪️സൗജന്യ പഠനോപകരണങ്ങൾ, യൂണിഫോം. ▪️ കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. _______________________________ *മലപ്പുറം* ജില്ലയിലെ *പെരിന്തൽമണ്ണ -ചെറുകര* യിൽ പ്രവർത്തിക്കുന്ന അംഗീകൃത DDUGKY സ്ഥാപനമായ അമ്മ ചാരിറ്റബിൾ ട്രസ്റ്റി ലൂടെയാണ് പരിശീലനം നൽകുന്നത്. അഡ്മിഷൻ ചെയ്യുന്നതിനായി വിളിക്കൂ.. Ph: 9567600364, 9400824898

മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത് IUML

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ അംഗങ്ങൾക്ക് സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്സഭയിലെ ലീഗ് എംപിമാർ. ഡാറ്റാ വെബ്സൈറ്റായ ഫാക്ട്ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്സഭയിലുള്ളത്. പത്ത് എംപിമാരുള്ള ബഹുജൻ സമാജ്വാദി പാർട്ടി(ബിഎസ്പി), 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡ് എന്നിവയാണ് മൂന്ന് എം.പിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പിറകിലുള്ളത്. ഒന്നാം സ്ഥാനത്ത് ലീഗ് തന്നെ.  സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയിൽ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയിൽ കോൺഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എൻസിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ വർക്കിഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു

വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര  പദ്ധതിയുടെ വാർഷിക പദ്ധതി റൂപീകരണവും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രന്റിന്റെ വിനിയോഗം 2022-23 ഉപ പദ്ധതി പുപികരണം സംബന്ധിച്ചു വർക്കിഗ് ഗ്രൂപ്പ്‌ യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് വേങ്ങര വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു,  വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന  പരിപാടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു  പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ   സ്വഗതവും, വേങ്ങര വ്യാപാരി വ്യസായ ഏകോപന സമിതി മണ്ഡലം സെക്രട്ടറി സിനുദ്ധീൻ ഹാജി,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ മുതലായവർ  ആശംസകൾ അർപ്പിച്ചു പതിമുനോളം വർക്കിങ് ഗ്രൂപ്പുകൾ ചെന്ന് വിവിധപദ്ധതികൾ അസുത്രണം ചെയ്തു 

ക്ഷേമപെൻഷൻ മസ്റ്ററിങ്ങിന് ഒരവസരംകൂടി നിങ്ങൾ ചെയേണ്ടത്

തിരുവനന്തപുരം ► 2019 ഡിസംബർ 31വരെ സാമൂഹിക സുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും അനുവദിച്ചവരിൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. ഇവർക്ക് ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷ യകേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചെലവ് സർക്കാർ വഹിക്കും.കിടപ്പുരോഗികളായ പെൻഷൻ കാരുടെ മസ്റ്ററിങ് വീട്ടിലെത്തി നട ത്തും. ഇതിന് സാമൂഹിക സുരക്ഷാ പെൻഷൻകാർ തദ്ദേശ സെക്രട്ടറിയു മായും ക്ഷേമനിധി ബോർഡ് പെൻ ഷൻകാർ ബോർഡ് ഉദ്യോഗസ്ഥരു മായും ബന്ധപ്പെടണം. ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധി ബോർഡുകളും മുഖേന ഫെബ്രുവരി 28വരെ ലൈഫ് സർട്ടിഫി ക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തി ട്ടില്ലാത്ത ഗുണഭോക്താക്കൾ മാത്രമേ ഇതുചെയ്യേണ്ടതുള്ളൂ.

യുവതിയുടെ ആത്മഹത്യ വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

മലപ്പുറം മങ്കടയിൽ ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് മലപ്പുറം: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ (Suicide) ചെയ്തത് മങ്കട സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യ ഷഫീലയെയാണ്(29) മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പിലെ (Whatsapp) ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ യുവതി അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫീലയുടെ ഭർത്താവ് റഷീദ് നാല...

റേഷൻ കടയിൽ ഇനി 7ജില്ലകളിൽ രാവിലെയും അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും സാധനം ലഭിക്കുകയുള്ളു

നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,13.01.2022 മുതൽ 18.01.2022 വരെ,  7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon) അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്.  ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്  സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു. രാവിലെ (8.30 am to 12 noon) മലപ്പുറം തൃശ്ശൂർ പാലക്കാട് കൊല്ലം ആലപ്പുഴ പത്തനംതിട്ട വയനാട് ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm) എറണാകുളം കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ കോട്ടയം കാസർഗോഡ് ഇടുക്കി SD/- കമ്മീഷണർ, സിവിൽ സപ്ലൈസ്

ISRO യുടെ തലപ്പത്ത്‌ വീണ്ടുമൊരു മലയാളി ചെയർമാനായി മലയാളിയായ ഡോ. എസ് സോമനാഥ്നെ തിരഞ്ഞെടുത്തു

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.  നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.  ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിൻ്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ഇന്നത്തെ മന്ത്രിസഭായോഗ തുരുമാനങ്ങൾ

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ  മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും. വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരണപ്പെട്ട റാന്നി സ്വദേശി എം. രാജേഷിന്‍റെ ഭാര്യ രേഖ രാജേഷിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. വനം വകുപ്പിനു കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാകും നിയമനം. ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ മനു എസ് ന്‍റെ നിയമനം 17.01.2022 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട...

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി.

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടി  രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു. 🔳സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുക്കുന്നതു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികളെത്തി. ഇവ പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാതെ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് ഹര്‍ജിക്കാര്‍. 🔳സംസ്ഥാനത്ത് റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ രാവിലേയും മറ്റ് ഏഴു ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാക്കി മാറ്റുന്നു. സെര്‍വര്‍ തകരാര്‍മൂലം ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരാഴ്ചയായി റേഷന്‍ വിതരണം മുടങ്ങിയതിനാലാണ് ഈ ക്രമീകരണം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ