ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

നവവരനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര :നവവരനെ  ഭാര്യവീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴു ക്കാട് ഇലവുങ്കൽ റോയി യുടെ മകൻ സ്റ്റാൻലി (24) ആണ് മരിച്ചത്. ഭാര്യ നസ്ല  യുടെ ഊരകം പുളാപ്പീസി ലെ വീട്ടിൽ തിങ്കളാഴ്ച പുല ർച്ച തുങ്ങിമരിച്ച നില യിൽ കണ്ടെത്തുകയായി രുന്നു. അസ്വാഭാവിക മര ണത്തിന് കേസെടുത്ത തായി വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ പറഞ്ഞു  കിടപ്പുമുറിയിൽ തു ങ്ങിയ നിലയിൽ കണ്ടതാ യാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുൽ ലത്തീഫും മകളും പൊലി സിന് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശു പത്രിയിൽ എത്തിച്ചത്. അയൽവാസികളെ അറി യിച്ചിരുന്നില്ല. ആശുപത്രി അധികൃതർ അറിയിച്ചതി നെ തുടർന്നാണ് പൊലീ സെത്തിയത്. വേങ്ങര പൊലീസ് ഇൻ ക്വസ്റ്റ് നടത്തി പോസ്റ്റുമോ ർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാൻലിയും നസ്സയും തമ്മിലുള്ള വിവാ ഹം കഴിഞ്ഞതെന്ന് പൊ ലീസ് പറഞ്ഞു. അമ്മ: എലിസബത്ത് സഹോദരി: സ്റ്റെഫി

പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി udump rescue

കോഴിക്കോട് നടുവണ്ണൂരിൽ  പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി .  ഇന്ന് 5 മണിയോടെയാണ് തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ ഉടുമ്പിനെ വിട്ടുപരിസരത്ത്‌ കണ്ടത് തുടർന്ന് നിഖിൽ ദേവ് എന്ന ഐഡിയിലുള്ള വെക്തി ഫേസ്ബുക്കിലെ കേരളത്തിലെ പാമ്പുകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ    "Urgent help. കോഴിക്കോട് നടുവണ്ണൂരിൽ ആരെങ്കിലും rescuer ഉണ്ടോ. ഉടുമ്പിന്റെ തല പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടുങ്ങി "എന്ന മെസേജ് ഇടുകയായിരുന്നു അതിന്ന് മറുപടിയായി   ഇവ പാമ്പുകളെ പോലെ അപകടകാരികളല്ല. ആർക്കും അവയെ സഹായിക്കാവുന്നതെയുള്ളു. എന്നും  അതിനെ പിടിക്കുമ്പോൾ അവയുടെ നഖം ശരീരത്തിൽ തട്ടാതെ ശ്രദ്ധിക്കണം, അത് പോലെ അതിന്റെ വലുകൊണ്ടുള്ള അടി ശ്രദ്ധിക്കണം എന്നീ ഉപദേശങ്ങൾ കമന്റായി വന്നത് കൊണ്ട് എന്നോണം  അവർ നാട്ടുകാർ തന്നെ ഉടുമ്പിന്റെ തലയിൽനിന്ന് പ്ലാസ്റ്റിക് കുപ്പി എടുത്ത് ഉടുമ്പിനെ രക്ഷപ്പെടുത്തി, ഉടുമ്പിനെ രക്ഷപ്പെടുത്തുന്ന വീഡിയോ നിഖിൽ കമന്റായി പോസ്റ്റ്‌ ചെയ്തിടുണ്ട്

തറയിട്ടാൽ ak റോഡിന് സമീപം ബൊലേറോ മതിലിൽ ഇടിച്ചു തകർത്തു

വാഹനാപകടം വേങ്ങര തറയിട്ടാൽ എ കെ  റോഡിന് സമീപം നിയത്രണംവിട്ട് ബോലേറോ  വാഹനം മതിലിൽ ഇടിച്ചു മതിൽ  തകർന്നു , ഇന്ന് രാത്രിയാണ് അപകടം സംഭവിച്ചത്, അപകടത്തിൽ മതിൽ തകരുകയും വാഹനത്തിന്നും കെടുപാടുകൾ സംഭവിച്ചു 

ബാബുവിന്റെ നിര്യാണത്തിൽ എഎ ഡബ്ല്യു കെ അനുശോചനം രേഖപ്പെടുത്തി

*  ഇന്നലെ ഹൃദയാഘാതം  മൂലമായിരുന്നു ജിനേഷ് ബാബുവിന്റെ നിര്യാണം വേങ്ങര: ഇന്നലെ അന്തരിച്ച അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള യുടെ  വേങ്ങര യൂണിറ്റ് മെമ്പറും   കുറ്റാളൂർ മലബാർ വർക്ക്ഷോപ്പ് ഉടമയുമായിരുന്ന പറമ്പിൽ ജിനേഷ് ബാബുവിന്റെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ  വേങ്ങര യൂണിറ്റ്  അനുശോചന യോഗം നടത്തി.  വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ  അബൂബക്കർ,  എ  എ ഡബ്ല്യു കെ ജില്ലാ ട്രഷറർ  ശ്രീനിവാസൻ, മുൻ ജില്ലാ സെക്രട്ടറി എ ഡി ശ്രീകുമാർ,  സബാഹ് കുണ്ടു പുഴക്കൽ, വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി,  നാസർ അഞ്ചു കണ്ടൻ,  സലിം അഞ്ചു കണ്ടൻ,  തീരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നാസർ പൂക്കയിൽ, സോഷ്യൽ ട്രാവൽസ് കുഞ്ഞിപ്പ കോയ മാഷ്, സി എസ് സജീർ, നിയാസ്, എ  എ ഡബ്ല്യു കെ വേങ്ങര യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ, സെക്രട്ടറി കുഞ്ഞുട്ടി പ്രദീപ് കുമാർ, ട്രഷറർ അനീഷ് കുമാർ, വൈസ് പ്രസിഡണ്ട്  സുധീഷ്, ജോയിൻ സെക്രട്ടറി ഗോപിനാഥൻ, മ...

മലപ്പുറത്ത്‌ കോൺഗ്രസ്‌ DYFI സംഘർഷം live video

മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ ഇരുകുട്ടരും തമ്മിൽ കയ്യാങ്കളി. ഇന്ന് മലപ്പുറത്ത്‌  സുധാകരൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്തുകൂടി DYFI മാർച്ച്‌  കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ഇന്ന്മ ലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ് ഈ പരിപാടി ഉത്ഘാടനം ചെയ്യാനാണ് കെ  സുധാകരൻ എത്തിയത് . ഇതിനു മുന്നിലാണ് സംഘർഷം ഉണ്ടായത്  വേദിയിലേക്ക് കയറാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയുമായിരുന്നു. 

എഞ്ചിനിയറിങ്ങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ msf ന് മികച്ച മുന്നേറ്റം.

എഞ്ചിനിയറിങ്ങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ msf ന് മികച്ച മുന്നേറ്റം. വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ msf - KSU മുന്നണി വിജയിച്ചു. കോഴിക്കോട്‌ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ എംഎസ്എഫ് മുന്നണിയിൽ ചെയർമാൻ , UUC , എഡിറ്റർ ഉൾപ്പെടെ ഉജ്ജ്വല  വിജയം. പാലക്കാട്  NSS കോളേജിൽ  ചരിത്രത്തിൽ ആദ്യമായി  4 സീറ്റുകൾ,തിരുവനന്തപുരം UDSF പാനലിൽ msf ന് അട്ടിമറി വിജയം. കാസർകോട് എൽ.ബി.എസ്‌ കോളേജിൽ CS ,IT, Civil ഡിപ്പാർട്ട്മെൻ്റുകൾ തിരിച്ച് പിടിച്ച് എം 9 സീറ്റുകളിൽ വിജയം.കോഴിക്കോട് കൊല്ലം എഞ്ചിനീയറിംഗ്കോളേജ് ഉൾപ്പെടെ msf  മികച്ച മുന്നേറ്റം നടത്തി. സ്വത്വ ബോധത്തിലെ സർഗാത്മക പോരാട്ടങ്ങളിൽ ഊർജ്ജം പകർന്നവർക്ക് അഭിവാദ്യങ്ങൾ.

ഇതിനെയാണോ ചൂണ്ട ഭ്രാന്ത് എന്ന് പറയുന്നത്? Fishing story malayalam

കുഞ്ഞുന്നാളിലെ മനസ്സിൽ കയറിയ ഇഷ്ടങ്ങളിലൊന്ന് ചൂണ്ട ഭ്രാന്ത് തന്നെയായിരുന്നു..... പക്ഷെ സാഹചര്യം, സമയം അനുവദിക്കാഞ്ഞതിനാൽ, ആ ഇഷ്ടത്തെ കുപ്പിയിലാക്കി മനസ്സിന്റെ ഉള്ളിൽ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആ പൂട്ട് വീണിട്ട് ഇന്നേക്ക് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു....... അന്നത്തെ അവസാനത്തെ ചൂണ്ടയിടൽ കഥ മാനിപുരം പുഴയിലായിരുന്നു. മണിക്കൂറുകളോളം ചാറ്റൽ മഴ നനഞ്ഞു ചൂണ്ടയിട്ടെങ്കിലും വെറും കൈയോടെ മടക്കം, തിരിച്ചു വരവിൽ si സാറിന്റെ മുൻപിൽ ബൈക്കിൽ മൂന്നാൾ എന്ന തെറ്റിന് 1200രൂപ ഫൈൻ, (അന്നത്തെ സാഹചര്യത്തിലെ ഭീമമായ തുക ). പിന്നീട് ജീവിതം തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് മാത്രം.... പക്ഷെ ഇഷ്ടത്തെ വീണ്ടും തൊട്ടുണർത്തിയത് കൂട്ടുകാരുടെ കടലിലെ കാസ്റ്റിംഗ് ആയിരുന്നു.... കടലിൽ എങ്ങിനെ ചൂണ്ടയിടാം, ഒരുപാട് ഒരുപാട് സംശയങ്ങൾ... ചൂണ്ട കെട്ടുന്നതെങ്ങിനെ? കണ്ണിയുടെ സൈസ് ഏത്?, കൊളുത്ത ഏത്?, കടലിൽ ഏത് ഭാഗത്ത് ചൂണ്ടയിടാം? ഏതൊക്കെ ഇരകൾ കോർക്കാം? എങ്ങിനെയാണ് കോർക്കുന്നത്? തുടങ്ങി നിരവധി സംശയങ്ങൾ... 90% സംശയങ്ങളുടെയും ഉത്തരങ്ങൾ ക്ലിയർ ചെയ്തു തന്ന യൂട്യൂബേർസിന് പ്രത്യേക നന്ദി. അവസാനം പ്രിയ സുഹൃത്...

വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി "കേരഗ്രാമം" പദ്ധതിയുടെ ഭാഗമായി "തെങ്ങുകയറ്റ മെഷീൻ' സബ്സിഡി നിരക്കിൽ വിതരണം ചെയുന്നു

അറിയിപ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കി വരുന്ന "കേരഗ്രാമം" പദ്ധതിയുടെ ഭാഗമായി "തെങ്ങുകയറ്റ മെഷീൻ' സബ്സിഡി നിരക്കിൽ വിതരണം നടത്തുന്നു. തെങ്ങുകയറ്റ മെഷീൻ ആവിശ്യമുള്ളവർ 15/01/2022 ശനിയാഴ്ചക്ക് മുമ്പായി 750/- രൂപ വേങ്ങര കൃഷിഭവനിൽ അടക്കേണ്ടതാണ്. 2750 / രൂപ വിലവരുന്ന തെങ്ങുകയറ്റ മെഷീൻ 750 / രൂപക്കാണ് നൽകുന്നത്. 15ാം തീയതിക്ക് മുമ്പ് പൈസ അടക്കുന്നവർക്ക് മാത്രമേ മെഷീൻ ലഭിക്കുകയുള്ളൂ. എന്നറിയിക്കുന്നു.  കൃഷി ഓഫീസർ വേങ്ങര

ബാബു അനുസ്മരണം ഇന്ന് വേങ്ങര വ്യാപരഭവനിൽ വെച്ച് നടത്തപെടും babu

ഇന്നലെ മരണപെട്ട വലിയോറ അടക്കാപുര സ്വദേശിയും  കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തിയിരുന്ന ദാമോദരൻ എന്നവരുടെ  മകൻ ബാബുവിന്റെ വിയോഗത്തിൽ  ഇന്ന് രാവിലെ 11 മണിക്ക് ബാബു  അനുസ്മരണം വേങ്ങര വ്യാപര ഭവനിൽ  വെച്ച് നടത്തപെടും  ബാബു വിന്റെ സുഹൃത്തുക്കളും, അയവാസികളും, നാട്ടുകാരും  ഈ  ഒര്  അനുസ്മരണ  യോഗത്തിൽ  പങ്കെടുക്കണമെന്ന് ഭാരവാഹികൾ  അറിയിച്ചിട്ടുണ്ട്.. ഇന്നലെ ഉച്ചയോടെ  തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടത്  കാറിന്റെ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത്  തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.

സമൂഹമാധ്യമം വഴി പങ്കാളികളെ കൈമാറ്റം 6 പേർ അറസ്റ്റിൽ കപ്പിൾ ഷെയറിംഗ് ഗ്രൂപ്പ് അകത്തായത് വീട്ടമ്മയുടെ പരാതിയിൽ

കറുകച്ചാൽ • സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ 6 പേർ അറസ്റ്റിൽ. 5 പേരെ കരച്ചിലിൽ കച്ചാൽ പൊലീസും ഒരാളെ എറണാകുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാ ണു സംഘത്തെക്കുറിച്ചുള്ള വരങ്ങൾ പുറത്തു വന്നത്. 4 പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാ കുളം ജില്ലകളിൽ നിന്നുള്ളവരാ അറസ്റ്റിലായത്. ധ്യമങ്ങളിലെ സമൂഹമാ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർക്കിൽ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു യുവതിയുടെ പരാതി ലഭിച്ച തിനു പിന്നാലെ കറുകച്ചാലിൽ ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം  സജീവമായ മുപ്പതോളംപേർ നിരീക്ഷണത്തിലാണന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേഷണത്തിൽ  ആലപ്പുഴ തുമ്പോളി പാം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കുരോപ്പട അയ്മനം എന...

PYS പരപ്പിൽപാറയുടെ ജേഴ്‌സി PK കുഞ്ഞാലികുട്ടി പ്രകാശനം ചെയ്തു

ഇന്റർ നാഷണൽ ട്രാവൽസ് സ്‌പോൺസർ ചെയ്ത 2022 വർഷത്തെ പരപ്പിൽ പാറ യുവജന സംഘം (PYS) ജേഴ്‌സി പ്രകാശനം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്‌ ഉപദേശകസമിതി അംഗം A.K.നസീർ, ക്ലബ്‌ പ്രസിഡന്റ്‌ സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, അസ്‌കർ K.K, മുഹ്‌യദ്ധീൻ കെ,അദ്നാൻ. ഇ,ജംഷീർ ഇ. കെ, സാദിഖ് വിഎം, എന്നിവർ സംബന്ധിച്ചു.

കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന ബാബു അല്പം സമയം മുമ്പ് മരണപ്പെട്ടു

വലിയോറ അടക്കാപുര സ്വദേശിയും  കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന പറമ്പിൽ ബാബു(anjel) 35 വയസ്സ് (ദാമോദരന്റെ മകൻ) അല്പം സമയം മുമ്പ്  തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.കാർ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത്  തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ ദഹിപ്പികും 

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി,

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി, ഇന്ന് രാവിലെ തൊട്ട് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ മാറ്റി ഹോസ്പിറ്റൽ സജീകരിച്ചു നാളെ തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ OP പരിശോധന തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു  നാളെതൊട്ട് പുതിയ കെട്ടിടത്തിലെ പ്രവർത്തന രീതിയെങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള ഡോമോ വീഡിയോ താഴെ കാണാവുന്നതാണ്

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today latest news

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 9 | 1197 |  ധനു 25 | ഞായർ | ഉത്രട്ടാതി 1443 ജുമാദൽ ആഖിർ  🔳ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 24 നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്. 🔳തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും റാലികള്‍ക്കും പദയാത്രകള്‍ക്കും വിലക്ക്. ജനുവരി 15 വരെയാണ് വിലക്ക്.  15 നു ശേഷം റാലികള്‍ നടത്താമോയെന്ന് കൊവിഡ് സാഹചര്യം വിലയിരുത്തിയശേഷം  തീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍. 🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കു സുരക്ഷാ വീഴ്ച ആരോപണം നേരിടുന്ന ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. സുര...

എടപ്പാൾ പാലം ഉത്ഘാടനം പ്രവാസികളുടെ പൊങ്കാലയും ട്രോളും തുടരുന്നു

നാല് ഡോസ് വാക്‌സിനും, 24 മണിക്കൂർ മുമ്പ്  ഗൾഫ്‌ രാജ്യത്ത്‌ നിന്നും, നാട്ടിൽ വന്നിറങ്ങിയ ഉടനെ അതത്‌ വിമാനത്താവളത്ത്‌ നിന്ന് വീണ്ടും ടെസ്റ്റ്‌ എടുത്ത്‌ നെഗറ്റീവായ, വളരെ അത്യാവശ്യമായും, അല്ലാതെയും നാട്ടിൽ വരുന്ന പ്രവാസികൾ 7 ദിവസം നിർബന്ധിത ക്വേറന്റ്വീൻ..!!! നാട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ മാസ്ക്‌ പോലും ധരിക്കാതെ നടക്കുന്നു...!!! ഇന്ന് ഗവൺമെന്റ്‌ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചനയിൽ പങ്കെടുക്കുന്ന ഒരു മന്ത്രിയും, സ്ഥലം mla യും ചേർന്ന് നൂറുക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ എടപ്പാൾ പാലം ഉദ്‌ഘാടനം ചെയ്യുന്ന ഫോട്ടോ കണ്ടപ്പോൾ ലജ്ജ തോന്നുന്നു..!!! -ആർ.എം #സിസ്റ്റം_തെറ്റാണ്_സാർ വിദേശത്ത് നിന്നും വരുന്ന വ്യക്തികൾ 3 ഡോസ് വെച്ചുകൊണ്ട് വരുന്നവരാണ്. പുറപ്പെടുന്നതിനുമുൻപ് RTPCR എടുത്ത് വരുന്നവരാണ്. നാട്ടിലുള്ളവരോടെ കാര്യത്തിൽ എന്തുകൊണ്ട് അധികാരികൾ കരുതൽ എടുക്കുന്നില്ല. നാട്ടിലുള്ള ജനങ്ങൾ എപ്പോഴും 1 ഡോസ് പോലും എടുക്കാതെ നാട് ചുറ്റുന്നുണ്ട്  അത്‌ അധികാരികൾ കാണാതെ പോവുന്നത് എന്തുകൊണ്ട്..? രാഷ്ട്രീയപാർട്ടികൾ പൊതു ഇടങ്ങളിൽ നടത്തുന്ന പോക്കുത്തുകൾ   ഭരണാധി...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...