കുഞ്ഞുന്നാളിലെ മനസ്സിൽ കയറിയ ഇഷ്ടങ്ങളിലൊന്ന് ചൂണ്ട ഭ്രാന്ത് തന്നെയായിരുന്നു.....
പക്ഷെ സാഹചര്യം, സമയം അനുവദിക്കാഞ്ഞതിനാൽ, ആ ഇഷ്ടത്തെ കുപ്പിയിലാക്കി മനസ്സിന്റെ ഉള്ളിൽ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ആ പൂട്ട് വീണിട്ട് ഇന്നേക്ക് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.......
അന്നത്തെ അവസാനത്തെ ചൂണ്ടയിടൽ കഥ മാനിപുരം പുഴയിലായിരുന്നു.
മണിക്കൂറുകളോളം ചാറ്റൽ മഴ നനഞ്ഞു ചൂണ്ടയിട്ടെങ്കിലും വെറും കൈയോടെ മടക്കം, തിരിച്ചു വരവിൽ si സാറിന്റെ മുൻപിൽ ബൈക്കിൽ മൂന്നാൾ എന്ന തെറ്റിന് 1200രൂപ ഫൈൻ, (അന്നത്തെ സാഹചര്യത്തിലെ ഭീമമായ തുക ). പിന്നീട് ജീവിതം തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് മാത്രം....
പക്ഷെ ഇഷ്ടത്തെ വീണ്ടും തൊട്ടുണർത്തിയത് കൂട്ടുകാരുടെ കടലിലെ കാസ്റ്റിംഗ് ആയിരുന്നു....
കടലിൽ എങ്ങിനെ ചൂണ്ടയിടാം, ഒരുപാട് ഒരുപാട് സംശയങ്ങൾ...
ചൂണ്ട കെട്ടുന്നതെങ്ങിനെ?
കണ്ണിയുടെ സൈസ് ഏത്?, കൊളുത്ത ഏത്?, കടലിൽ ഏത് ഭാഗത്ത് ചൂണ്ടയിടാം?
ഏതൊക്കെ ഇരകൾ കോർക്കാം?
എങ്ങിനെയാണ് കോർക്കുന്നത്?
തുടങ്ങി നിരവധി സംശയങ്ങൾ...
90% സംശയങ്ങളുടെയും ഉത്തരങ്ങൾ ക്ലിയർ ചെയ്തു തന്ന യൂട്യൂബേർസിന് പ്രത്യേക നന്ദി.
അവസാനം പ്രിയ സുഹൃത്തുക്കളെ കാത്തു നിന്നാൽ, സമയങ്ങൾ ഒത്തുവരില്ലെന്നു തിരിച്ചറിഞ്ഞ സമയം, ആ കുപ്പിയിലാക്കിയ ചൂണ്ട ഭ്രാന്ത് പുറത്തു ചാടുമെന്ന് ഉറപ്പായപ്പോൾ പ്രിയ സുഹൃത്ത് മഹ്‌റൂഫ് നാസ്മിനെ തന്നെ തിരഞ്ഞെടുത്തു, മുറിയൻ അറിവുമായി വെള്ളയിൽ ഹാർബറിൽ രാത്രി പത്തു മുതൽ 1:30 വരെ കാസ്റ്റിംഗ്...
വെറും കൈയോടെ മടങ്ങേണ്ടി വന്നെങ്കിലും എക്സ്പീരിയൻസ് ഒരുപാട് ലഭിച്ചു....
പിന്നെ തുടർച്ചയായി രണ്ടു ദിവസം കൂടി 7 മണിക്കൂർ വീതം, ഒരു മീൻ പോലും കിട്ടിയില്ല.....
പക്ഷെ ആ ഇഷ്ടം വീണ്ടും വീണ്ടും മനസ്സിൽ കിടന്നു വിങ്ങുകയാണ്,
ഇന്നത്തെ പ്ലാൻ രാത്രി പത്തു മുതൽ സൂര്യൻ ഉദിക്കുന്നത് വരെ കടലിൽ ചിലവഴിക്കാൻ തന്നെയാണ്....
ഇതിനെയാണോ ചൂണ്ട ഭ്രാന്ത് എന്ന് പറയുന്നത്??
✍️Sameer Apple
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ