കോഴിക്കോട് നടുവണ്ണൂരിൽ പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി . ഇന്ന് 5 മണിയോടെയാണ് തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ ഉടുമ്പിനെ വിട്ടുപരിസരത്ത് കണ്ടത് തുടർന്ന് നിഖിൽ ദേവ് എന്ന ഐഡിയിലുള്ള വെക്തി ഫേസ്ബുക്കിലെ കേരളത്തിലെ പാമ്പുകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ "Urgent help. കോഴിക്കോട് നടുവണ്ണൂരിൽ ആരെങ്കിലും rescuer ഉണ്ടോ. ഉടുമ്പിന്റെ തല പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടുങ്ങി "എന്ന മെസേജ് ഇടുകയായിരുന്നു അതിന്ന് മറുപടിയായി ഇവ പാമ്പുകളെ പോലെ അപകടകാരികളല്ല. ആർക്കും അവയെ സഹായിക്കാവുന്നതെയുള്ളു. എന്നും അതിനെ പിടിക്കുമ്പോൾ അവയുടെ നഖം ശരീരത്തിൽ തട്ടാതെ ശ്രദ്ധിക്കണം, അത് പോലെ അതിന്റെ വലുകൊണ്ടുള്ള അടി ശ്രദ്ധിക്കണം എന്നീ ഉപദേശങ്ങൾ കമന്റായി വന്നത് കൊണ്ട് എന്നോണം അവർ നാട്ടുകാർ തന്നെ ഉടുമ്പിന്റെ തലയിൽനിന്ന് പ്ലാസ്റ്റിക് കുപ്പി എടുത്ത് ഉടുമ്പിനെ രക്ഷപ്പെടുത്തി, ഉടുമ്പിനെ രക്ഷപ്പെടുത്തുന്ന വീഡിയോ നിഖിൽ കമന്റായി പോസ്റ്റ് ചെയ്തിടുണ്ട്
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.