www.wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും ബില്‍ തുക അടയ്ക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴിയും വെെദ്യുതി ബില്ലുകൾ അടക്കാവുന്നതാണ്. എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവര്‍ക്ക് അധികചാര്‍ജ് ഇല്ലാതെ വൈദ്യുത ബില്‍ ഓണ്‍ലൈന്‍ അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭാരത് ബില്‍ പേയ്മെൻ്റ് സിസ്റ്റം അഥവാ BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും ഇല്ലാതെ വൈദ്യുതി ബില്ലടയ്ക്കാം കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, ക്വിക്ക് പേ ഓപ്‌ഷനിൽ (http://wss.kseb.in/selfservices/quickpay) ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നുവരുന്ന പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും എൻ്റർ ചെയ്യുക. ഇ-മെയിൽ ഐഡി കൂടി നൽകി 'Proceed to Pay Bill' എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അടയ്ക്കാനുള്ള ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ Select Payment എന്ന ഓപ്‌ഷനില്‍ നിന്നും നെറ്റ് ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.