ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 1മുതൽ കുട്ടികൾക്കുള്ള വാക്സിനേഷന്ന് രജിസ്റ്റർ ചെയേണ്ട വിധം | covid-19 vaccination for children

കുട്ടികൾക്കുള്ള വാക്സിനേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യണം? ► www.cowin.gov.in വെബ്സൈറ്റ് സന്ദർശിച്ച് തിരിച്ചറിയൽ രേഖയും, വ്യക്തിഗതവിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക COVID-19 VACCINATION ► Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്

അങ്കണവാടികൾ തുറക്കുന്നു ക്രമീകരണം ഇങ്ങനെ

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.  9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം.  ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.. Today update അങ്കണവാടികൾ ഇപ്പോൾ തുറക്കേണ്ടതില്ല  സംസ്ഥാനത്തെ അങ്കണവാടികൾ കുട്ടികളെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിപ്പിക്കുവാൻ നൽകിയ ഉത്തരവ് പിൻവലിച്ചു. ജനുവരി മൂന്നു മുതൽ അങ്കണവാടികൾ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 1.5 മീറ്റർ അകലത്തിൽ കുട്ടികളെ ഇരുത്തി  ആഴ്ചയിൽ 6 ദിവസവും 9:30 മുതൽ 12:30 വരെയുള്ള  സമയത്...

കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി; ഉപയോഗം സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൾനുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ മെർക്ക് കമ്പനിയുടെ ഗുളിക മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നൽകിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. *മോൽനുപിറാവിർ പ്രവർത്തിക്കുന്നത് എങ്ങനെ?* ആൻറിവൈറൽ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോൽനുപിറാവിർ. വൈറസിന്റെ ജനിതക കോഡിലെ പിശകുകൾ വഴി രോഗം വർധിക്കുന്നത് തടയുകയാണ് ചെയ്യുക. *എത്രമാത്രം ഫലപ്രദം?* രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിർമാതാക്കളായ മെർക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ മൂന്നാം ക്ലിനിക്കൽ ട്രെയ...

വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രതികരിക്കുക - സിപിഐ(എം) വേങ്ങര ലോക്കൽ കമ്മിറ്റി

വേങ്ങര പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ ഭരണ സമിതി അംഗങ്ങളുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണ മാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണ സമിതിക്ക് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലല്ല താല്പര്യമെന്നത് ജനങ്ങൾക്കാകെ ബോധ്യമായതാണ്. ഭവനം, കൃഷി, ശുചീകരണം, ദുർബല വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഈ ഭരണ സമിക്ക് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും അഴിമതിയിലൂടെ പരമാവധി വെട്ടിവിഴുങ്ങുക എന്നതിലാണ് ഭരണ സമിതി അംഗങ്ങളുടെ മത്സരം. കുടുംബങ്ങൾക്ക് ബയോബിൻ നൽകുന്നതിന് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ പദ്ധതി നേരത്തെ അംഗീരിക്കുകയും ജനങ്ങളിൽ നിന്നും ഗുണഭോക്ത് വിഹിതം പിരിച്ചെടുക്കുകയും ബയോബിൻ സർക്കാർ ഉടമസ്ഥതയിലുള്ള മുണ്ടൂരിലെ ഐആർടിസിയിൽ നിന്നും വാങ്ങിക്കാൻ ഓർഡർ നൽകുകയും ചെയതിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ എഴുപത് അതിന് ശേഷം ലക്ഷം ഫണ്ട് ലഭിച്ചതിൽ ഇരുത്തി രണ്ട് ഇതിലേക്ക് മാറ്റാം എന്ന് രൂപയുടെ ലക്ഷം കൂടി കണ്ടപ്പോഴാണ് ഭരണസമിതിക്ക്...

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധ ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിം ലീഗ്

വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോൾ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. - അദ്ദേഹം വ്യക്തമാക്കി.  മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒൻപതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേര...

പാണക്കാട് കുടുംബത്തെ കുറിച്ചു പറയുന്ന സിനിമയുടെ കഥാകൃത്ത് നബീൽ അഹമ്മദ്‌ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു

പാണക്കാട് കുടുംബത്തിന്റെ നിലപാടുകളും, കർമങ്ങളും  സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് എല്ലാകാലത്തും നൽകിയിട്ടുള്ളത്. അത്തിമുത്തുവിന്റെയും മാലതിയുടെയും കാര്യത്തിൽ സംഭവിച്ചതും ആ നന്മയുടെ ആവർത്തനമാണ്. ആ സംഭാവത്തെ  ആസ്‌പദമാക്കി നിർമ്മിച്ച സിനിമയുടെ കഥാകൃതാണ്  നബീൽ അഹമ്മദ്‌ മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സിനിമയുടെ ഇതിവൃത്തം. തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടുകോട്ട സ്വദേശി അർജുൻ മാരിമുത്തുവിനെ  കൊലക്കയറിൽനിന്ന്  രക്ഷിച്ചതു മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലായിരുന്നു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്കു വിധ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്ത

വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റം; പ്രസിഡന്റ് ഇറങ്ങിപ്പോയി 44 ലക്ഷം രൂപ ചെലവഴിച്ച് ബയോ ബിൻ വാങ്ങിയതുമായി ബന്ധപ്പെട്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത് വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. അഭിപ്രായഭിന്നതകൾ ക്കിടയിൽ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി. ഹസീന ഫസൽ ഇറങ്ങിപ്പോയി. ബയോ ബിൻ വാങ്ങു ന്നതുമായി ബന്ധപ്പെട്ടുണ്ടായ അ ഭിപ്രായഭിന്നതകൾക്കിടയിലാണ് പ്രസിഡന്റ് രോഷാകുലയായി ഇ റങ്ങിപ്പോയത്. ബയോ ബിൻ വാങ്ങാൻ അനുവദിച്ച 44 ലക്ഷം പയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വഴക്കും വാക്കേറ്റ വുമുണ്ടായത്. . സർക്കാർ ഏജൻ സിയായ ഐ.ആർ.ടി.സിയിൽനിന്ന് ബയോ ബിൻ വാങ്ങാൻ നേരത്തെ  തീരുമാനിച്ചത് പ്രകാരം ഓർഡർ നൽകുകയും  ബിന്നുകൾ എത്തിക്കുകയും ചെ യ്തിട്ടുണ്ട്. അതിനിടയിലാണ് ബയോ ബിൻ വാങ്ങാൻ ഇ-ടെൻഡർ വിളിക്കണമെന്ന് പ്രസിഡന്റ് കെ. പി. ഹസീനയും ഏതാനും മൊബർമാരും യോഗത്തിൽ ആവശ്യ പ്പെട്ടത്.   തിങ്കളാഴ്ചയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സാക്ഷ്യം വഹിച്ചത് അ പൂർവ രംഗങ്ങൾക്ക്. 17 ഭരണകക്ഷി അംഗങ്ങളൊ ന്നാകെ പ്രസിഡന്റിനെതിരെ തിരിഞ്ഞെങ്കിലും ഒന്നിനു...

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.100 നന്മ മനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 73 പേർ രക്തദാനം ചെയ്തു.  ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, രക്ഷാധികാരി യൂസഫ് അലി പുതുപറമ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയക്കൽ .തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര,  എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, ഉനൈസ് സ്വാഗതമാട്, ഷബീർ , ഇസഹാഖ്, അഫ്സൽ , സനൂപ് തെയ്യാല, ഫവാസ് , ഉസ്മാൻ , സൽമാൻ വലിയോറ, ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ അലവി വൈരങ്കോട്, റുക്സാൻ, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ബിൻസി, ഫിദ, സുബ്ന, സനിത , ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷറഫുദീൻ ആലങ്ങാടൻ  , മറ്റ് എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു.

PYS പരപ്പിൽപാറ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര : പരപ്പിൽ പാറ യുവജന സംഘം (പി വൈ എസ് ) ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ റസ്ക്യൂടീം  ,സിവിൽ ഡിഫൻസ്  അംഗങ്ങളും ചേർന്ന് ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ - ഹനീഫ ഉൽഘാടനം ചെയ്തു.  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് ഉപദേശക സമിതി അംഗം ഗംഗാധരൻ കക്കളശ്ശേരി, അസീസ് കൈപ്രൻ, മുഹ്‌യദ്ധീൻ കീരി  എന്നിവർ പ്രസംഗിച്ചു.   മലപ്പുറം ഫയർ റസ്ക്യൂ ഓഫീസർമാരായ ബാലചന്ദ്രൻ ,മുരളി എന്നിവർ ഫയർ സ്കൂ ക്ലാസും, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ വി,അനൂപ് വെണ്ണില,അൻവർ എം , എന്നിവർ പ്രാഥമിക ശുശ്രൂഷ ക്ലാസിനും നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് മലപ്പുറം സിവിൽ ഡിഫൻസ് അംഗമായി പാസ്സ് ഔട്ട് ആയി പുറത്തിറങ്ങിയ ക്ലബ്ബ് അംഗം ഷിജി പാറയിൽ-നും സൈക്കിൾ മാർഗം ലഡാക്കി പോയി തിരിച്ചെത്തിയ ക്ലബ്ബ് അംഗം മുഹമ്മദ് ഷബീബിനെയും ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് ചെള്ളി, അദ്നാൻ ഇരുമ്പൽ, അസ്ക്കർ കെ കെ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ  എന്നിവർ പരിപാടിക്ക് ന...

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം തിരുവനന്തപുരം.ഓമിക്രോൺ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി 3 വരെയാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷങ്ങൾക്കും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. രാത്രികാലങ്ങളിലെ ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.

അഞ്ചുകണ്ടൻ അബുഹാജിയെ JCI വേങ്ങര ടൗൺ ആദരിച്ചു

വേങ്ങര: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (JCI )"ഇംപാക്റ്റ് 2020-2030" പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട  കർഷകദിനാചരണത്തിന്റെ ഭാഗമായി അക്വാപോണിക്സ് കൃഷിയിലൂടെ ശ്രദ്ധേയനായ വലിയോറ പുത്തനങ്ങാടിയിലെ അഞ്ചു കണ്ടൻ അബുഹാജിയെ  JCI വേങ്ങര ടൗൺ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജെ സി ഐ വേങ്ങര മുൻപ്രസിഡന്റുമാരായ ജെ സി ഷൗക്കത്ത് കൂരിയാട്, ജെ സി റഹീം പാലേരി വേങ്ങര,എലെക്ട് സെക്രട്ടറി 2022 ജെ സി ഷഫീഖ് അലി വലിയോറ എന്നിവരുടെ സാനിധ്യത്തിൽ 2022 എലെക്ട് പ്രസിഡന്റ്‌ ജെ സി ഷാഫി ജിടെക് മൊമെന്റോ കൈമാറി.

മുഖ്യമന്ത്രിക്ക് മറുപടിയുമായി PK കുഞ്ഞാലികുട്ടി

വീഡിയോ കേരളത്തിൽ മതേതര കാഴ്ചപ്പാട് ഉയർത്തിപിടിച്ച് സഹിഷ്ണുതയുടെ സംസ്കാരത്തെ ശക്തമാക്കി നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് ആരും ചെറുതായി കാണണ്ടതില്ല. ചില പുതിയ സംഘടനകളൊക്കെ വന്നപ്പോ ആളുകളെ വർഗീയതയിലൂന്നി ചേരി തിരിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണോ, അതല്ല മതേതര കാഴ്ചപ്പാടിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യം ഉയർന്ന് വന്നപ്പോഴൊക്കെ അതിന് കൃത്യമായ ഉത്തരം കൊടുത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. മതവിശ്വാസവും, വർഗീയതയും രണ്ടും രണ്ട് തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് അത്‌ ചിലപ്പോ മനസ്സിലായിക്കൊള്ളണമെന്നില്ല. അവർക്ക് വേറെ കാഴ്ചപ്പാടുകൾ ഉണ്ടാകാം. അത്‌ അവർക്കാവാം. പക്ഷേ മുസ്‌ലിം ലീഗ് പ്രതികരിക്കുന്നത് മത വിശ്വാസം വേറെ വർഗീയത വേറെ എന്ന രീതിയിൽ തന്നെയാണ്. ആ നിലപാട് കൃത്യമാണ്. നല്ലൊരു മതേതര സംസ്കാരം കേരളത്തിൽ നിലനിർത്തുന്നതിൽ ഉത്തരവാദിത്തം കാണിച്ച മുസ്ലിം ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തി ആക്രമിച്ചത് കൊണ്ട് കാര്യമില്ല. അത് ഗുണം ചെയ്യില്ല. അതിനു ശ്രമിക്കുന്നവർ ആ ഇടം കയ്യടക്കുക ആരാ എന്ന് കൂടി മനസ്സിലാക്കണം. ആലപ്പുഴ മോഡൽ വർഗീയതയിലൂന്നിയ വെ...

PYSന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും, ഷിജി വലിയോറക്ക് ആദരവും സംഘടിപ്പിച്ചു

പരപ്പിൽപാറ യുവജനസംഘത്തിന്റെ  വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും വേങ്ങരയിൽ നിന്നും ആദ്യമായി സംസ്ഥാന പരിശീലനം പൂർത്തിയാക്കി സിവിൽ ഡിഫൻഡ് വളണ്ടിയറായി പാസ്സ് ഔട്ടായി പുറത്തിറങ്ങിയ പരപ്പിൽപാറ യുവജന സംഘം മെമ്പർ ഷിജി പാറയിലിന് ആദരവും സംഘടിപ്പിച്ചു.ഇന്ന് ഉച്ചക്ക് 3pm ചെള്ളിത്തൊടു മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഷിജി വലിയോറക്കുള്ള പരപ്പിൽപാറ യുവജന സംഘത്തിന്റെ ആദരവ് വേങ്ങര പോലീസ് സ്റ്റേഷനിലെ SHO മുഹമ്മദ്‌ ഹനീഫ സാർ കൈമാറി 

കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ

കലാപ സമാനം കിഴക്കമ്പലം’: 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ കേൾക്കാം  കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറഞ്ഞു. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. അതുവരെ തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിച്ചതെന്ന് നാട്ടുകാരിലൊരാൾ ഏഷ്യാനെറ്...

15വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കും പ്രധാനമന്ത്രി നരേന്ദ്ര മോദി

*പ്രഭാത വാർത്തകൾ* 2021 | ഡിസംബർ 26 | 1197 |  ധനു 11 | ഞായർ | ഉത്രം 1443 ജുമാ :ഊല 20 🌹🦚🦜➖➖➖➖➖➖➖➖ 🔳രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സംസ്ഥാന കലോത്സവ ജേതാക്കളെ ആദരിച്ചു​

​വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു. ​സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികളായ 12 വിദ്യാർത്ഥികൾക്കും സാംസ്കാരിക വേദിയുടെ വകയായി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.  മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ രജീഷ ടീച്ചർക്ക് സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. ​സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ.ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

വയോജനങ്ങൾക്കായി “സ്പേസ്” പദ്ധതി ആരംഭിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത്

വേങ്ങര: പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് ‘പറച്ചിലും കേൾക്കലും’ എന്ന തലക്കെട്ടിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നടക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ലുലു ബഡ്സ് ഗാർഡനിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വയോജനങ്ങളെയും നേരിൽ കണ്ടു അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേൾക്കുകയും, അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വേങ്ങര സായംപ്രഭാ ഹോം കോർഡിനേറ്റ് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി  ,ICDS സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ.  എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ഒ.കെ. വേല...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...