ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര പഞ്ചായത്തിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുക്കുന്നു.

V - V - C വലിയോറയൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ

V - V - C യൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ ആരംഭിക്കുന്നു. എല്ലാ കുട്ടികളും രാവിലെ 6 മണിക്ക് എത്തിച്ചേരണമെന്ന്‌ അറിയിക്കുന്നു. വൈകുന്നേരം 5 മണിക്കും ഉണ്ടായിരിക്കുന്ന...

പുതുവത്സര ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിച്ച്‌ കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും

മലപ്പുറം : തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കും, മമ്പുറം മഖാം പരിസരത്ത്‌ കഴിയുന്ന ആരോരുമില്ലാത്തവർക്കും തണുപ്പകറ്റാൻ പുതപ്പ്‌ നൽകിയാണു കെ ഇ ടി എമർജ്ജെൻസി ടീം മല...

പുതുവത്സരം ആഘോഷിച്ചു

പുതുവൽസരദിനത്തോടനുബന്ധിച്ച് പാണ്ടികശാല, മുതലമാട് അങ്കൺവാടികളിൽ കേക്ക് മുറിച്ചപ്പോൾ

ബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി. പ്രതിജ്ഞാബദ്ധം -രവി തേലത്ത്

വേങ്ങര: ഇടതുപക്ഷ സർക്കാർ നേരിട്ടും കോൺഗ്രസ് പരോക്ഷമായും ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി വിശ്വാസസമൂഹത്തിനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മലപ്പുറംജില്ലാ ജനറൽസെക്രട്ടറി രവി തേലത്ത്. വേങ്ങരമണ്ഡലംകമ്മിറ്റി കൂരിയാട് സംഘടിപ്പിച്ച ശബരിമല സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴയ്ക്കൽ ഉദ്ഘാടനംചെയതു. ഗവർണ്ണർക്ക് നല്കാനുള്ള ഒപ്പുകൾ സ്വീകരിക്കലും ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രൻ അധ്യക്ഷനായി. ചന്ദ്രൻ മണ്ഡലത്ത്, സി. സുകുമാരൻ, കർഷകമോർച്ച പ്രസിഡന്റ് എൻ.ടി. മണികണ്ഠൻ, കെ.എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*

* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ ...

സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ്

റേഷൻ-2018 ഡിസംബർ മാസത്തെ റേഷൻ വിഹിതം 03.01.2019 വരെ കൈപ്പറ്റാവുന്നതാണ്. റേഷൻ സാധനങ്ങൾ കൈപ്പറ്റുമ്പോൾ ഇപോസ് മെഷീനിൽ നിന്നും ലഭിക്കുന്ന അച്ചടിച്ച ബിൽ ചോദിച്ച് വാങ്ങുക. സിവിൽ സപ...

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു*

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.  എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്...

ശ്രദ്ധിക്കുക: നാളെ മുതൽ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാർഡുകൾ അസാധുവാകും

രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നി...

വേങ്ങരപോലീസ് അറിയിപ്പ്

*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാ...

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാ...

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

പുതുവർഷാഘോഷം റോഡിൽ വേണ്ടെന്ന് വാഹനവകുപ്പ്*

* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.