01/01/2019

പുതുവത്സര ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിച്ച്‌ കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും

മലപ്പുറം : തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കും, മമ്പുറം മഖാം പരിസരത്ത്‌ കഴിയുന്ന ആരോരുമില്ലാത്തവർക്കും തണുപ്പകറ്റാൻ പുതപ്പ്‌ നൽകിയാണു കെ ഇ ടി എമർജ്ജെൻസി ടീം മലപ്പുറം ജില്ലാ കമ്മിറ്റിയും, ബുസ്താൻ സൗഹൃദ ചാരിറ്റി സെൽ കേരളയും പുതുവത്സരം ആഘോഷിച്ചത്‌,

*മമ്പുറത്തു നിന്നും ആരംഭിച്ച പരിപാടി കെ ഇ ടി സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ ഇടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റഷീദ്‌ പോറ്റി, സംസ്ഥാന കമ്മിറ്റി അംഗം ബാബു മലപ്പുറം, ഷമീം കോട്ടക്കൽ, ജില്ലാ ഭാരവാഹികളായ ഹക്മൽ പൊന്മള, ബുഷൈർ മഞ്ചേരി, ഫൈസൽ താണിക്കൽ മറ്റു KET പ്രവർത്തകരും പങ്കെടുത്തു.*

*മമ്പുറത്തു നടന്ന പുതപ്പു വിതരണത്തിൽ എമർജെൻസി റെസ്ക്യൂ ഫോഴ്സ്‌ തിരൂരങ്ങാടി യൂണിറ്റ്‌ ഭാരവാഹികളായ ഇബ്രാഹീം കാരാടൻ, റഷീദ്‌ പി കെ, ഷംസു കെ, മറ്റു ERF പ്രവർത്തകരും, പോപ്പുലർ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമ്മാൻ ഹംസ വേങ്ങര എന്നിവർ പങ്കെടുത്തു.*

വിവിധ സൗഹൃദ കൂട്ടയ്മകളിൽ നിന്നും സുമനസുകളായ ഒരുപാട്‌ വ്യക്തികളിൽ നിന്നും വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ വഴിയാണു ഈ പദ്ധതിക്ക്‌ പണം കണ്ടെത്തുന്നത്‌.

*ഇരുനൂറോളം പുതപ്പുകളാണു ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്‌*