രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നിന്ന് ചിപ് കാർഡിലേക്ക് മാറുന്നതിന് ആർബിഐ അനുവദിച്ച സമയം ഇന്ന് അവസാനിക്കും
ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉപയോഗിക്കുന്നത്. ഇതുവരെ ഇടപാടുകാർക്ക് ഇത് മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകൾ വീഴ്ച വരുത്തുകയും ചെയ്തു. എല്ലാ ഇടപാടുകാർക്കും ആർബിഐ നിർദേശത്തെ കുറിച്ച് ധാരണ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കും.
പഴയ ഡെബിറ്റ് കാർഡുകൾ നിലവിൽ എല്ലാ എടിഎം മെഷീനുകളിലും പ്രവർത്തിക്കാറില്ല. സുരക്ഷ മുൻനിർത്തിയാണ് ചിപ് ഘടിപ്പിച്ച ഇഎംവി കാർഡിലേക്ക് മാറാൻ ആർബിഐ നിർദേശം നൽകിയിരുന്നത്.