*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്*.
*🎤1*.രാത്രി 10.00 മണിക്കു ശേഷം പൊതുനിരത്തിൽ ആളുകൾ കൂടിനിന്നുള്ള ആഘോഷം ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
*🎤2*.രാത്രിയിൽ ബാന്റ് ഡ്രം നാസിക്ക് ഡോൾ തുടങ്ങിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ സമാധാനപരമായ ഉറക്കത്തിനും സ്വൈരവിശ്രമത്തിനും തടസ്സമുണ്ടാക്കും. അത് യാതൊരു കാരണവശാവും അനുവദിക്കുന്നതല്ല.
*🎤3*.സൈലൻസർ ഒഴിവാക്കി ശബ്ദമലിനീകരണം ഉണ്ടാക്കിയും മറ്റും രാത്രി കാലങ്ങളിൽ ഒരുമിച്ച് ബൈക്ക് റെയ്സ് / റാലി നടത്തുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള ബൈക്കുകൾ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പ്രത്യേകം നിയമിച്ചിട്ടുള്ള മഫ്റ്റി പോലീസ് നിയമലംഘനം നടത്തുന്ന വാഹനം കണ്ടെത്തി തുടർ ദിവസങ്ങളിൽ നടപടി സ്വീകരിക്കുന്നതാണ്.
*🎤4*.മദ്യപിച്ച് പൊതുനിരത്തിൽ ബഹളം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
*🎤5*.രാത്രി സമയങ്ങളിൽ സംഘമായി ക്ലബ്ബുകൾ / ഓഫീസുകൾ മറ്റ് ബിൽഡിംഗുകൾ എന്നിവ കേന്ദ്രീകരിച്ച് സംഘം ചേർന്ന് നിന്ന് ഉച്ചത്തിൽ ബഹളം വെച്ചും, ചെണ്ട, നാസിക്ക് ഡോൾ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചും ശബ്ദ മലിനീകരണം ഉണ്ടാക്കുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
*🎤6*.പൊതു നിരത്തിൽ പടക്കം പൊട്ടിക്കുന്നതും മറ്റ് ഉയർന്ന ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതും കർ ശനമായി നിരോധിച്ചിരിക്കുന്നു.
*🎤7*. സ്റ്റേഷൻ പരിധിയിലെ എല്ലാ ഹോട്ടൽ / റസ്റ്റോറന്റ് / തട്ടുകട എന്നിവ 31.12.2018 തീയതി രാത്രി 10.00 മണിക്ക് അടക്കേണ്ടതാണ്
*എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് എല്ലാവർക്കും നവവത്സരാശംസകൾ നേർന്നു*.
*സ്നേഹപൂർവ്വം' വേങ്ങര പോലീസ്*