ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

പണ്ടുകാലങ്ങളിൽ  കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട്  പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു  പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ  ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും  റോഡ് പണിയുന്ന ഈ  ആധുനികകാലത്ത്  വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

മുണ്ടാം കുഴിയിലെ ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ

വലിയോറ: വേനൽകാലത്ത്‌ ഫുട്ബാൾ കളിക്കാൻ യുവാക്കൾ ചേർന്ന് നിർമിക്കുന്ന ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ. എല്ലാ വർഷവും കളിക്കടവ്,മുതലമാട്‌,അടക്കാപുര,മണപുറം ഏരിയകളിലെ യുവകക്കാൾ ഫുട്ബാൾ കളിക്കാൻ വലിയോറ പടത്തിൽ ഗ്രൗണ്ട് നിർമിക്കാറുണ്ട്.ഇപ്രാവശ്യത്തെ ഗ്രൗണ്ട് മുണ്ടാൻ കുഴി ഭാഗത്ത്‌ തരിശായികിടക്കുന്ന സ്ഥലത്താണ് ഗ്രൗണ്ട് നിർമിക്കുന്നത്.

വേങ്ങര ഗ്രാമീണ ബാങ്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷണമതിൽ ഒരുക്കി

വേങ്ങര:സമരത്തിനിടയിലും തുറന്ന് പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമീണ ബങ്കിനെ CITU സമരത്തിന്റെ പേരിൽ  അടപ്പിക്കുമെന്ന ഭീക്ഷണിയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ മതിലൊരുക്കിയത്  നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

KT ജലീലിനെതിരെ ലോങ്ങ്‌മാർച്ച്‌ വിജയിപ്പിക്കാനൊരുങ്ങി യൂത്ത്കോൺഗ്രസ്‌

വേങ്ങര :കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കുന്നതിനുവേണ്ടി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചേർന്ന യോഗം വാർഡ് മെമ്പർ പറാഞ്ചേരി അഷ്‌റഫ് ഉൽഘടനം ചെയ്തു.ലോങ്ങ് മാർച്ചിൽ അമ്പതിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. അർജുൻ ടി.വി,നൗഷാദ് വടേരി ,റഹീം.പി ,ജീവൻ എന്നിവർ സംസാരിച്ചു.ശാക്കിർ കെ ,കെ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു .

വാട്സ്ആപ്പ് കുട്ടായിമ്മയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പു കേന്ത്രം മിർമിച്ചു

വലിയോറ പാണ്ടികശാലയിൽ  ഗ്രീൻ സോൺ വാട്സ് ആപ്പ് കൂട്ടായ്മ യുടെ  നേതൃത്വത്തിൽ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചു 

റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വേങ്ങര എംഎൽഎ Adv: KNAഖാദർ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവിൽ  പുതുതായി നിർമ്മിക്കുന്ന  അരിച്ചോൾ മുഹമ്മദ് കുട്ടി സ്മാരക റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വി വി സി വലിയോറ

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിചതിനെതിരെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ പ്രധിഷേധം

വേങ്ങര ഗ്രാമീണ ബാങ്ക്  CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച് അഹങ്കാരം കാണിക്കുന്ന CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി . രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിൽ പ്രധിഷേധം അവസാനിപ്പിച്ചു രണ്ട് ദിവസത്തിനുശേഷവും ഇതേ നില തുടർന്നാൽ ശക്തമായ പ്രധിഷേധമുമായി കോൺഗ്രസ് പ്രവർത്തകർ വരുമെന്ന് മുന്നറിയിപ്പ് നൽകി ..പ്രതിഷേധത്തിന് എം .എ .അസീസ്, എം .ടി അസൈനാർ, സി .എച് .സലാം, അസീസ് കൈപ്രൻ ,ശാക്കിർ .കെ .കെ ,ഇല്ലിക്കോടൻ സലാം, കാറലകത്തു മൂസ്സ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

യുവജനയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് വേങ്ങരയിൽനിന്ന് നിരവതി പേർ തിരുവനന്തപുരത്ത്‌

യുവജനയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് വേങ്ങരയിൽനിന്ന് നിരവതി പേർ തിരുവനന്തപുരതെക്ക്

വേങ്ങര:മുനവ്വറലി ശിഹാബ് തങ്ങളുടെയും, പി കെ ഫിറോസ് സാഹിബിന്റെയും നേതൃത്തിൽ സംസ്ഥാന മുസ്ലിംയുത്ത് ലീഗ് സംഘടിപ്പിച്ച യുവജന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുകുവാൻ വെങ്ങര ഏരിയയിലെ മുസ്ലിംലീഗ്,യൂത്തലീഗ്,എം യെസ് എഫ് യൂണിറ്റുകളിൽനിന്ന് നിരവധി പ്രവർത്തകർ സമാപന സമ്മേളനം നടക്കുന്ന തിരുവനന്തപുരതെക്ക് യാത്ര പുറപ്പെട്ടു 

വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള; ചുള്ളിപറമ്പ് ജേതാക്കളായി

വേങ്ങര: SKJM വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള സമാപിച്ചു. ചുള്ളിപറമ്പിൽ നടന്ന പരിപാടിയിൽ ആതിഥേയരായ ചുള്ളിപറമ്പ് മൻശൂറുൽ ഹിദായ മദ്രസ്സ ഒന്നാം സ്ഥാനം നേടി ജേതാകളായി. പുത്തനങ്ങാടി അൽ ഫാറൂഖ് മദ്രസ്സ, അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ്സ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച കൈ എഴുത്ത് മാസികകുള്ള പുരസ്കാരം മനാട്ടിപറമ്പ് ഇർശാദ്ദു സ്വീഫിയാൻ മദ്രസ നേടി. പരിപാടിയിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അബ്ദുൽ അസീസ് ഫൈസി, ഇസ്ഹാഖ് മുസ്ലിയാർ , സൈതലവി മുസ്ലിയാർ , ടിവി ഇഖ്ബാൽ, കുഞ്ഞി മെയ്തു ഹാജി,ശാഫി മുസ്ലിയാർ, ശമീർ ഫൈസി, ആബിദ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്

      വലിയോറ ഏരിയയിലെ പ്രാദേശിക ചർച്ചകൾ നടത്തുന്ന ബാവ സലീമിന്റെ നേതൃത്വത്തിലുള്ള വലിയോറ ഗ്രാമം ചർച്ചാവേദിയുടെ പുതിയ ലോഗോ പുറത്തിറക്കി   ഇതിന്റെ പ്രകാശനം ഉടൻ ഉണ്ടാകും  വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ലോഗോ പ്രകാശനം ഉടൻ ഉടൻ പ്രതീക്ഷിക്കുക      വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്  ലോഗോയുടെ  മുകളിൽ നമ്മുടെ അഭിമാനമായ ബാക്കികയം നടുവിൽ ഗ്രൂപ്പിന്റെ പേര്  താഴെ   അറിയിപ്പുകൾ,ആശംസകൾ പോലുള്ളത്  ആവശ്യഘട്ടത്തിൽ ചേർക്കാൻ ഒറിടം എന്നി രൂപത്തിലാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത് 

2019 ഹർത്താൽ രഹിത വേങ്ങരയാവും

വേങ്ങര :കേരളത്തിൽ ഇടക്ക് ഇs ക്ക് ഉണ്ടാകുന്ന ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്റ്റേറ്റ് കമ്മിറ്റിയും മുപ്പത്തിരണ്ടു സങ്കടനങ്ങളും കൂടി എടുത്ത തീരുമാ...

വലിയോറ മുതലാമാട്ടെ മൊബൈൽ ടവറിന്റെ പണി അവസാനഘട്ടത്തിൽ

വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ പണി അവസാനഘട്ടത്തിൽ.മൊബൈൽ ടവറിന്റെ പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

വേങ്ങരയെ ഇളക്കിമറിച്ചു കോൺഗ്രസിന്റെ വിജയഘോസം

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു കൂരിയാട്ട് നിന്നും ആരംഭിച്ച പ്രകടനം വേങ്ങരയിൽ സമാപിച്ചു.നുറുകണക്കിന്ന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും ,ബാന്റ് മേളവും  കരിമരുന്ന് പ്രയോഗവും,DJ സൗണ്ട്സിസ്റ്റവും പരിപാടിയെ മനോഹരമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകിയത്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ