വേങ്ങര: SKJM വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള സമാപിച്ചു. ചുള്ളിപറമ്പിൽ നടന്ന പരിപാടിയിൽ ആതിഥേയരായ ചുള്ളിപറമ്പ് മൻശൂറുൽ ഹിദായ മദ്രസ്സ ഒന്നാം സ്ഥാനം നേടി ജേതാകളായി. പുത്തനങ്ങാടി അൽ ഫാറൂഖ് മദ്രസ്സ, അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ്സ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച കൈ എഴുത്ത് മാസികകുള്ള പുരസ്കാരം മനാട്ടിപറമ്പ് ഇർശാദ്ദു സ്വീഫിയാൻ മദ്രസ നേടി. പരിപാടിയിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അബ്ദുൽ അസീസ് ഫൈസി, ഇസ്ഹാഖ് മുസ്ലിയാർ , സൈതലവി മുസ്ലിയാർ , ടിവി ഇഖ്ബാൽ, കുഞ്ഞി മെയ്തു ഹാജി,ശാഫി മുസ്ലിയാർ, ശമീർ ഫൈസി, ആബിദ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ