വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു കൂരിയാട്ട് നിന്നും ആരംഭിച്ച പ്രകടനം വേങ്ങരയിൽ സമാപിച്ചു.നുറുകണക്കിന്ന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും ,ബാന്റ് മേളവും കരിമരുന്ന് പ്രയോഗവും,DJ സൗണ്ട്സിസ്റ്റവും പരിപാടിയെ മനോഹരമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകിയത്
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.