തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിെച്ചത്തുന്നതോടെ വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.ഞായറാഴ്ച പൊതു അവധി. 25ന് ക്രിസ്മസ് അവധി. ബാങ്ക് ഒാഫ് ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനനീക്കത്തിനെതിരെ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിെൻറ ആഭിമുഖ്യത്തിൽ ജീവനക്കാർ 26നും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്ലർക്കുമാരുടെയും പ്യൂണുമാരുടെയും അഞ്ചു സംഘടനകളും ഒാഫിസർമാരുടെ നാലു സംഘടനകളും ഉൾപ്പെടെ ഒമ്പത് സംഘടനകൾ ഉൾപ്പെടുന്ന യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസാണ് ബാങ്ക് ലയനത്തിനെതിരെ 26ന് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ