വേങ്ങര: ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ കളവുനടത്തുകയും പലരിൽനിന്നായി പണംവാങ്ങി ഒളിവിൽപ്പോകുകയും ചെയ്തയാളെ വേങ്ങര പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് വേങ്ങര പോലീസ് അറസ്റ്റ്ചെയ്തത്. ഇയാൾ ജോലിചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽനിന്ന് 85,000 രൂപ കവർന്നിരുന്നു. വിദേശത്ത് ജോലി വാഗ്ദാനംചെയ്തും ചികിത്സയ്ക്കാണെന്നു പറഞ്ഞും രണ്ടരലക്ഷത്തോളം രൂപയും പലരിൽനിന്നായി കൈക്കലാക്കിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വേങ്ങര എസ്.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ