വേങ്ങരക്കാരുടെ കൂട്ടായ്മ യായ വഫ വേങ്ങരയുട അൽ ഐൻ സോണൽ സംഗമം 21/12/18 വെള്ളിയാഴഴ്ച്ച ഉച്ചക്ക് 1pm മണി മുതൽ 5.30 pm വരെ അൽ ഐൻ മുറബ്ബ പോലീസ് സ്റ്റേഷന് എതിർ വശം മിൻഹ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെടുന്നു. ഈ ഇൻഡോർ സംഗമ ത്തിലേക്ക് അൽ ഐൻ ഉള്ള എല്ലാ വേങ്ങര ക്കാരെയും സോഗതം ചെയ്യുന്നതായി അറിയിച്ചു വിശദ വിവരങ്ങൾക്ക് 055 5520426 or 050 6735272 എന്നീ നമ്പറുകളിൽ കളിൽ ബന്ധപ്പെടുക.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ