ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സർക്കാർ സേവനങ്ങൾ സംബന്ധിച്ചു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് അച്യുതാനന്ദൻ

മലപ്പുറം:സർക്കാർ സേവനങ്ങൾ സംബന്ധിച്ച ജനങ്ങൾക്ക് അവബോധം നൽകണമെന്ന് മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്കരണ ചെയർമാൻകൂടിയായ വിഎസ് അച്യുതാനന്ദൻ മലപ്പുറം കലക്...

കളവും സാമ്പത്തികത്തട്ടിപ്പും വേങ്ങരയിൽ ഒരാൾ അറസ്റ്റിൽ

വേങ്ങര: ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ കളവുനടത്തുകയും പലരിൽനിന്നായി പണംവാങ്ങി ഒളിവിൽപ്പോകുകയും ചെയ്തയാളെ വേങ്ങര പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് ...

വഫ വേങ്ങരയുട അൽ ഐൻ സോണൽ സംഗമം നാളെ

വേങ്ങരക്കാരുടെ കൂട്ടായ്മ യായ വഫ വേങ്ങരയുട അൽ ഐൻ സോണൽ സംഗമം  21/12/18  വെള്ളിയാഴഴ്ച്ച ഉച്ചക്ക് 1pm മണി മുതൽ 5.30 pm വരെ അൽ ഐൻ മുറബ്ബ പോലീസ് സ്റ്റേഷന് എതിർ വശം മിൻഹ റെസ്റ്റോറന്റിൽ വെച...

ഹിന്ദി ഹൃദയഭൂമിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്ളാദപ്രകടനം നാളെ

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആഹ്ളാദപ്രകടനം ആറു മണിക്ക് കൂരിയാട്ട് നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചല ദൃശ്യങ്ങളും, വിവിധ കലാരൂപങ്ങളും ,ബാന്റ് മേള വാദ്യങ്ങളും, കരിമരുന്ന് പ്രയോഗവും ഘോഷയാത്രക്ക് മികവേകും, കോൺഗ്ര സ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ എം.എ.അസീസ്, സി.ടി.മൊയ്തീൻ, പി.പി. ആലിപ്പു, സി.എച്ച്.അനീസ് ,കെ.പി.നിഷാദ്, സലാം പുച്ചേങ്ങൽ, കെ.കുഞ്ഞവറു എന്നിവർ പങ്കെടുത്തു.

നാളെ മുതൽ അ​ഞ്ചു ദി​വ​സം ബാ​ങ്ക്​ അടഞ്ഞ് കിടക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ​ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ണി​​മു​​ട​​ക്കും ബാ​​ങ്ക്​ അ​​വ​​ധി​​യും പൊ​​തു അ​​വ​​ധി​​യും ഒ​​ന്നി​െ​​ച്ച​​ത്തു​​ന്ന​​തോ​​...

S S റോഡിനു പുറമെ വേങ്ങര ടൗണും പൂർണ്ണമായി CC TV നിരീക്ഷണത്തിലേക്ക്

വേങ്ങര :S S റോഡിനു പുറമെ വേങ്ങര ടൗണും  പൂർണ്ണമായി CC TV നിരീക്ഷണത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപെട്ടു  C.C കേമറ സ്ഥാപിക്കുന്ന പ്രവർത്തി  പുരോഗമിക്കുന്നു ബസ്റ്റാന്റ് പരിസരവും ബ്ലോക്ക് റോഡ് പരിസരവും സിനിമാ ഹാൾ ജങ്ങ്ക്ഷനും ഹൈസ്കൂൾ കോട്ടക്കൽ റോഡ് ജങ്ങ്ക്ഷനുമാണ് നിരീക്ഷണ കേമറകൾ പുതുതായി സ്ഥാപിക്കുന്നത്

പ്രമുഖ സൂഫിവര്യൻ അത്തിപറ്റ ഉസ്താദ് (മൊയ്തീൻ കുട്ടിമുസ്ലിയാർ ) മരണപ്പെട്ടു

വളാഞ്ചേരി-വെങ്ങാട് : പ്രമുഖ സൂഫിവര്യൻ  അത്തിപറ്റ ഉസ്താദ്  (മൊയ്തീൻ കുട്ടിമുസ്ലിയാർ ) മരണപ്പെട്ടു.പാലകത്ത് മൊയ്തീൻ കുട്ടി മുസ്ലി്യാർ എന്ന അത്തിപറ്റ ഉസ്താദ് കേരളത്തിലെ അറിയപെടുന്ന ഇസ്ലാാമിക പണ്ഡിതനും സൂഫീവര്യനുമായിരുന്ന അദ്ദേഹം കുറച്ചുനാളുകളായി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചികത്സയിലും വിശ്രമത്തിലുമായിരുന്നു. ====================

ഒന്നാം ക്ലാസുകാരുടെ പലഹാരമേള ശ്രദ്ധേയമായി

വലിയോറ: അടക്കാപുര എ എം യൂ പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ പലഹാരമേള ശ്രദ്ധേയമായി. പഠനപ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലഹാരമേളയിൽ പതിനാലോളം വിഭവങ്ങൾ പ്രദർശിപിച്ചു.ഗഫൂർ മാഷ്  അദ്ധ്യാപികമാരായ  മോളി,ഷാഹിന,നസീമ, ഗീത,ഖദീജ,ഉഷ,അംബിക,ലീലാമ്മ,എന്നിടീച്ചർമാർ നേതൃത്വം നൽകി

പുത്തനങ്ങാടിയിൽ ജീലാനി അനുസ്മരണവും ഖുതുബിയ്യതും

വലിയോറ :ജീലാനി അനുസ്മരണവും ഖുതുബിയ്യതും ഇന്ന് രാത്രി 6.30 ന് വലിയോറ പുത്തനങ്ങാടി  രുഷദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസ്സയിൽ വെച്ച്  നടത്തപ്പെടുന്നു.ഉസ്താദ് അബ്ദുൽ ജലീൽ ബഖവി അനുസ്മരണ പ്രഭാഷണവും ഹൈദ്രസ് മുസ്‌ലിയാർ മൗലിദ് പരായാണത്തിന്നും മുഹ്‌യദ്ധീൻ മാല അസ്വതന ഖുതുബിയ്യത്തിന്ന് നേതൃത്യം നൽകും

ഇന്ത്യയുടെ ഹൃദയയഭാഗം കീയടക്കിയതിന്റെ വേങ്ങരയിലെ കോൺഗ്രസിന്റെ വിജയഘോസം വെള്ളിയാഴ്ച

🇮🇳 ആഘോഷം വേങ്ങര യിലും 🇮🇳🎤 ================= രാജസ്ഥാനിലും,മധ്യപ്രദേശിലും,ഛത്തീസ്ഗഡിലും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസിന്റെ തേരാളി ശ്രീമാൻ രാഹുൽ ഗാന്ധി തുടങ്ങിവെച്ച പടയോട്ടം ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു.  ഇന്ത്യയുടെ ജീവവായു ആയ  മതേതരത്വം സംരക്ഷിക്കുക എന്നത് മറ്റാരെ ക്കാളും ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ബാധ്യതയാണ്.പ്രിയരേ നമുക്കും ഏറ്റെടുക്കണം ഈ ധൗത്യം.കഴിഞ്ഞ നാലര വര്ഷംക്കാലം കൊണ്ട് മതേതര ഭാരതത്തെ പിച്ചിച്ചീന്തിയ സങ്ക പരിവാര ശക്തികളെ പിഴുതെറിയണം നമുക്ക്.വരാൻ പോകുന്ന ഇന്ധ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേതാണ്. 2019 ൽ നടക്കാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ നരേന്ദ്ര മോദിയെ 3.0 നു മലർത്തിയടിച്ച മതേ തര ഭാരത്തിന്റ ചങ്ക് ശ്രീമാൻ രാഹുൽ ഗാന്ധിക്കും,രാജസ്ഥാനിലെയും,മധ്യപ്രദേശിലെയും ഛത്തീസ് ഗാഡിലെയും പ്രിയ വോട്ടർമാർ ക്കും അഭിവാദ്യമർപ്പിച്ചു കൊണ്ട് ഈ വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം6 മണിക്ക് വേങ്ങരയിൽ കോൺഗ്രസ്സ് പ്രവർത്തകർ തകർത്താടുകയാണ്. 25 യ്യാ യിരം വാട്‌സ് D J സംവിധാനത്തിന്റെ അകമ്പടിയും,കൂട്ടത്തിൽ നാസിക് ഡോളും ,ബാൻഡ് വാദ്യവും,കോൽക്കളി യും,ആകാശത്തിൽ വർണ വിസ്മയം ...

പാണ്ടികശാലയിൽ ടാങ്ക്നിർമാണം തുടങ്ങി

വലിയോറ : പാണ്ടികശാല തട്ടാഞ്ചേരിമലഏരിയയിലെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണപ്രവർത്തി  വീണ്ടും തുടങ്ങി.

മിനിഊട്ടിയിൽ പുലിയിറങ്ങി എന്ന വ്യാജവാർത്ത സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന ഫോട്ടോയുടെ ഉറവിടം കണ്ടത്തി

   മലപ്പുറം : അരിമ്പ്ര മലനിരകളിലെ മനോഹരമായ മിനിഊട്ടിയിൽ പുലിഇറങ്ങി എന്ന പേരിൽ ഫോട്ടോകൾ സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്നത് ഏതോ ഒരു വിരുതൻ ഉണ്ടാക്കിയ വ്യാജവർത്തയാണെന്ന് ഉറപ്പായി, കർണാടകയിലെ മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ നിന്നുള്ളതോ മുംബൈയിലെ ആരെ മിൽക്ക് കോളനിയിൽ നിന്നുള്ളതോ ആയ  ഫോട്ടോസ് ആണ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. ഫോട്ടോയിൽ പുലിയെ പേടിച്ചു ബൈക്കുകൾ ഉപേക്ഷിച്ചു നിരവധി ആളുകൾ മരത്തിൽ കയറിയിരിക്കുന്നതും, ബൈക്കുകൾകിടയിൽ  റോഡിൽ പുലി ഇരിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിക്കുന്നത് എന്നാൽ ഇതുമായി ബദ്ധപ്പെട്ട് മിനിഊട്ടിയിലെ ആളുകളുമായി ബന്ധപെട്ടപ്പോൾ ഇങ്ങെനെ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് അറിയാനാണ് കഴിഞ്ഞത്

വികസനകുതിപ്പിൽ പതിനാലാം വാർഡ്

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പണി അവസാനഘട്ടത്തിൽ

വേങ്ങരയിൽ വിജയ ആഹ്ലാദ പ്രകടനം റോഡ് ഷോയും

          ---------------------------------------- ഹിന്ദി ഹ്രദയ ഭൂമിയിൽ  കോൺഗ്രസ്സിന്റെ_ 🇨🇮 _തിളക്കമാർന്ന വിജയത്തിന്റെആഘോഷ പരിപാടി,_ വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ *19/12/18 ബുധൻ  വൈകുന്നേര...

ജിദ്ദ-ഖുൻഫുദയിൽ കാറപകടം; മലപ്പുറം വേങ്ങര ഊരകം സ്വദേശിയായ മലയാളി വീട്ടമ്മയും മകനും മരിച്ചു

ഖുൻഫുദ- ഇന്ന് രാവിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കോട്ടുമല സ്വദേശി പറ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.