വലിയോറ : സംസ്ഥാനത്തെ മികച്ച വനിതാ ശിശു - വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാറിന്റെ അവാർഡ് നേടിയ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ് അവർക്ക് ജില്ലയിലെ വനിതാ -ശിശു വികസന രംഗത്ത് പ്രവർത്തിക്കുന്ന NGO ആയ വേങ്ങര കൊർദോവ എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഉപഹാരം ചെയർമാൻ യൂസുഫലി വലിയോറ നൽകുന്നു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ