9/7/18

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്

*രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്*

ഇക്കഴിഞദിവസം കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പത്ത് വയസുള്ള പെൻകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ  സകൂളിൽ  എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അധ്യാപികയോട് പറഞു. പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്.
ഉടൻ അധ്യാപിക വന്നയാളോട് കുട്ടിയുടെ മാതാ പിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു.

തുടർന്ന് അപരിചിതൻ പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അധ്യാപികയോട് പറഞു.
എങ്കിലുംപിതാവ് വിദേശത്തായതിനാൽ  കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക്
അധ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിനിടയിൽ
അപരിചിതൻ അക്ഷമനായി .ഇത് കണ്ട അധ്യാപിക പ്യൂണിനെ വിട്ട്
പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു.
ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും
അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും
അധ്യാപിക അറിയിച്ചു.
പെൺകുട്ടി പറഞു; കഴിഞ ദിവസം മുതൽ അമ്മയുടെ ഫോൺ കാണ്മാനില്ല അതാവും
വിളിച്ചിട്ട് കിട്ടാത്തത്.

തുടർന്ന് പെൺകുട്ടി അപരിചിതനോട് ചോദിച്ചു.
അമ്മയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്?
അപരിചിതൻ പ്രദേശത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് പറഞു.

ഉടനെ പെൺകുട്ടി അപരിചിതൻ്റെ മുഖത്തേക്ക് നോക്കി പറഞു .
*ശരി പോകാം*
*പാസ് വേർഡ് പറയൂ*

അപരിചിതൻ ഞെട്ടി.. അയാൾ പെട്ടെന്ന് സ്കൂളിൽ നിന്നും ഇറങ്ങി ഓടി.

എത്ര ലളിതമായ സുരക്ഷിതത്വമാണ് ആ രക്ഷകർത്താക്കൾ ഒരു രഹസ്യ കോഡിലൂടെ സ്വന്തം മകൾക്ക് നൽകിയത്.


*നമുക്കും നമ്മുടെ കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ഒരു "പാസ് വേർഡ്: നൽകിക്കൂടെ?*

👆🏻UV 👆🏻