ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എൽ. പി, ഊരകം കിഴ്മുറി, കുറ്റാളൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അഫ്ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജി.എൽ.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റർ ശ്രീ സുലൈമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ശ്രീ ജോഷ്വ ജോൺ പദ്ധതി വിശദീകരണം നടത്തി, വാർഡ് മെമ്പർ പി.പി സൈദലവി,PTA പ്രസിഡൻ്റ് ഹാരിസ്, വേറേങ്ങൽ അഷ്റഫ് എന്നിവർ ആശംസകളും അറിയിച്ചു. സ്കൂളിലെ നൂറോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് " “ചങ്ങാതിക്ക് ഒരു തൈ"* പദ്ധതിയും നടപ്പിലാക്കി. ഒരു തൈ നടാം ജനകീയ വൃക്ഷാവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്ര...
Good
മറുപടിഇല്ലാതാക്കൂ