വലിയോറ : ടോപ്ട്ടിമ പാദരക്ഷകൾ വിപണിയിൽ ഇറങ്ങുന്നു വലിയോറ ദാറുൽ മആരിഫ് അറബി കോളേജിന് സമീപം പുതുതായി തുടങ്ങുന്ന ലിയാലാംസ് ഫൂട്ടിംഗ്സ് ഇന്ത്യ എൽ എൽ പി യുടെ ഉദ്ഘാടനവും പ്രൊഡക്റ്റ് ലോഞ്ചിംഗും 17/4/17 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ,എ പി അനിൽ കുമാർ എം ൽ എ വി കെ കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അലവി കുട്ടി CPiM CP അബൂബക്കർ .ഫൂമ (പ്രസിഡന്റ് ഫുട് വേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) ഫൈസൽ സുരഭി (സംസ്ഥാന പ്രസിഡന്റ് ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ) PT മൂസ (സംസ്ഥാന സെക്രട്ടറി ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ മത സാമൂഹിക സാംസകാരിക ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബദ്ധിക്കുന്നു . ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറി ,ടോപ്ട്ടിമ പാദരക്ഷകൾക്ക് കേരളം, തമിഴ്നാട്, കർണാ ടക, ഗൾഫ് രാജ്യങ്ങളിലും ഡീലർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡയറക്ടർമാരായ മുസ്തഫ .ഇസ്മായിൽ.മൊയ്തീൻകുട്ടി. സൈദലവി, എന്നിവർ പറഞ്ഞു
ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus
Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ അക്വേറിയങ്ങളിൽ വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന ശുദ്ധജല മത്സ്യങ്ങളിൽ ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട് എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...