*************************************മെഡിക്കല്‍ ഷോപ്പില്‍:-
''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്...''
*************************************
ഫാന്‍സി & ഗ്രോസ്സറി ഷോപ്പില്‍:-
''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം
ഇങ്ങ് തരീ... ''
****************************************
ബേക്കറിയില്‍:-
''മുത്തേ... ഒരു കാല് കിലോ ഈത്തപ്പയം തൂക്ക്യാ...''
***************************************
ഫ്രൂട്ട്സ് ഷോപ്പില്‍:-
'' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര്‍ പയം മുറിച്ചാ...''
**************************************
പച്ചക്കറി കടയില്‍:-
''ബാബുക്കാ.. എയുതിക്കൂട്ടിക്കോളീ..
അരക്കിലോ ചെരങ്ങ,
ഒരു കെട്ട് ചീര ചപ്പ്,
ഒരു കൂട് പപ്പടം,
പിന്നെ നൂറു ഒണക്കലും...
*****************************************
കേബിള്‍ ടി.വി ഓഫീസില്‍:-
''നാസര്‍ക്കാ... ന്റെ പൊരേലെ കണക്ഷന്
ഒരു മാസത്തേക്ക് കട്ടാക്കണം..''
**********...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.