അശ്ലീല വീഡിയോകളില് ഏതെങ്കിലും സുഹൃത്തുക്കള് നിങ്ങളെ ടാഗ് ചെയ്‌തെന്ന
നോട്ടിഫിക്കേഷന് കാണിക്കുകയാണെങ്കില് ദയവായി ആ ലിങ്കില് ക്ലിക്ക്
ചെയ്യാതിരിക്കുക. ലിങ്കില് ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക.
ലിങ്കില് ക്ലിക്ക് ചെയ്താല് വീഡിയോ പ്ലേ ചെയ്തു തുടങ്ങും. ഇടയ്ക്ക്
വെച്ച് വീഡിയോ നില്ക്കുകയും തുടര്ന്നു കാണണമെങ്കില് പുതിയ വേര്ഷന്
ഡൗണ്ലോഡ് ചെയ്യണമെന്ന മെസ്സേജ് വരും. ഡൗണ്ലോഡ് ചെയ്താലുടന് വൈറസ്
നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും.
തുടര്ന്ന് നിങ്ങളുടെ സുഹൃത്തുക്കള്ക്കും ഇതേപോലുള്ള
സന്ദേശത്തിന്റെനോട്ടിഫിക്കേഷന് പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 13
പേര്ക്കാണ് വൈറസ് നോട്ടിഫിക്കേഷന് അയക്കുക. ഇവരില് ആരെങ്കിലും ലിങ്കില്
ക്ലിക്കു ചെയ്താല് അവരുടെ 19 സുഹൃത്തുക്കള്ക്ക് സന്ദേശം പോകും. ഈ
രീതിയിലാണ് വൈറസ് പടരുന്നത്.
ചാറ്റ് മെസ്സേജ് രൂപത്തില് വരുന്ന വൈറസിന്റെയും പ്രവര്ത്തനം ഏകദേശം
ഇതുപോലെ തന്നെയാണ്. ഇത്തരത്തില് സംശയം തോന്നുന്ന തരത്തിലുള്ള
നോട്ടിഫിക്കേഷനുകളോ, മെസ്സേജുകളോ വന്നാല് അധികം ആകാംക്ഷ
കാണിക്കാതിരിക്കുക..
പ്രത്യേകിച്ചും അശ്ലീല വീഡിയോ പോലുള്ള ലിങ്കുകള്.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.