9/6/15

കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു..... കണ്ണേട്ടന്റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി....

ഭര്തൃ വീട്ടിലെ എല്ലാരും എന്നില് നിന്നും എന്തോ മറച്ചു വയ്ക്കുനതായി
എനിക്ക് തോന്നി.....
എല്ലാ ദിവസവും കണ്ണേട്ടന് വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു.......
ചോദിച്ചാല് "ഞാന് ഇപ്പൊ വരാം "
എന്നായിരിക്കും മറുപടി .....
വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട്‌ ചോദിച്ചു...
" അല്ലാ ഈ കണ്ണേട്ടന് ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? "
ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന് മറുപടി പറഞ്ഞു
" ആ എനിക്കറിയില്ല " .
സത്യം കണ്ടു പിടിക്കാന് ഇനി ഒരു വഴിയെ ഉളളു.....
വേലക്കാരി ജാനു .
"ജാനു ഏടത്തി സാരി കൊളളാലോ .. "
ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന് കഴുതക്കാലും പിടിക്കണം
എന്നാണല്ലോ.....
ഒടുവില് ഞാന് മാറ്റര് അവതരിപ്പിച്ചു .
ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില് ഒരു തിളക്കം ഞാന് കണ്ടു .....
ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു .....
"കൃത്യമായി ആര്ക്കും അറിയില്ല .കണ്ണന് നമ്മുടെ തേവ ക്കുന്നു കയറി
പോവുന്നത് കാണാം..... .
പലര്ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ".......
എരിതീയില് എണ്ണ ഒഴിക്കുനത് പോലെ ഒരു ഡയലോഗും.....
" ഭാര്യമാര് ആണ് ഇതൊക്കെ കണ്ടു പിടിച്ചു തടയേണ്ടത് " .
രാത്രി കണ്ണേട്ടന് വരാന് വൈകി.....
എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയണം .
വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ചോദിച്ചു .
"കണ്ണേട്ടന് ദിവസവും എന്തിനാ ആ
കുന്നിന് മുകളില് പോവുന്നത്....?
അവിടെ ആരെങ്കിലും ഉണ്ടോ ?" .....
ഒറ്റ വാക്കില് ആയിരുന്നു മറുപടി
"അവിടെ ആരും ഇല്ല " .
ദിവസം കഴിയുന്തോറും ഞങ്ങള് തമ്മില് ഉളള അകല്ച്ച കൂടി കൂടി വന്നു....
ഒടുവില് ഞാന് ഒരു തീരുമാനം എടുത്തു....
അതെ....
പെട്ടിയും എടുത്തു ഞാന് എന്റെ വീട്ടില് പോവാന് തീരുമാനിച്ചു.....
അവസാനമായി കണ്ണേട്ടനോട് യാത്ര പറയാന് ചെന്നു ....
"കണ്ണേട്ടാ ഞാന് പോവുകയാണ് . എന്തിനാ എന്നോട് ഈ ചതി ചെയ്തത് ....? .
പെട്ടിയുമായി നില്ക്കുന്ന എന്നെ കണ്ടു കണ്ണേട്ടന് ഞെട്ടി എന്ന് തോന്നുന്നു .....
"ദേവി നീ വിചാരിക്കുനത് പോലെ ഒന്നും ഇല്ല . അതൊക്കെ നാട്ടുകാര് വെറുതെ
പറയുന്നതാ .. ".
ഇനിയും എന്നെ മണ്ടി ആക്കാന് നോക്കേണ്ട"
എന്ന്നു പറഞ്ഞു....
ഞാന് തിരിഞ്ഞു നടന്നു .....
അപ്പോഴേക്കും അമ്മയും നാത്തൂനും ഒക്കെ എത്തി .
"ദേവീ"............
കണ്ണേട്ടന് കനത്തില് വിളിച്ചപ്പോ നില്ക്കാതിരിക്കാന് എനിക്ക് കഴിഞ്ഞില്ല.....
കണ്ണേട്ടന് അടുത്ത് വന്നു എന്നോട് പറഞ്ഞു
" നിനക്ക് അത്രയ്ക്ക് നിര്ബന്ധം ആണെങ്കില് ഞാന് പറയാം.."....
അമ്മയും നാത്തൂനും ജാനുവേടതിയും ഞാനും ആകാംക്ഷയോടെ കണ്ണേട്ടനെ നോക്കി... .
ഒരു ഭാവവത്യാസവും ഇല്ലാതെ കണ്ണേട്ടന് പറഞ്ഞു "
ഞാന് ദിവസവും ചായ കുടിക്കാന് ആണ് പോവുന്നത് "....
ഞാന് ചോദിക്കാന് നാക്ക് വളക്കുന്നതിനു മുന്പേ തന്നെ അമ്മായിഅമ്മ ചോദിച്ചു ..
"നീ എന്തിനാടാ ഒരു ചായ കുടിക്കാന് കുന്നിന്റെ മുകളില് പോകുന്നത് ? "....
കയ്യില് ഒരു കപ്പും പൊക്കി പിടിച്ചു കൊണ്ട് കണ്ണേട്ടന് പറഞ്ഞു.....
" കാരണം.........
"ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും ...
.
.
കടപ്പാട് : whatsapp