ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി സ്പോർട്സ് കോൺസിൽ ഇന്ന്  ഇ എം ഇ എ കോളേജ് കോർട്ടിൽ നടത്തിയ മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ റൂറൽ കോച്ചിംഗ് സെൻട്രൽ വള്ളിക്കുന്നിനെ ഏതിരില്ലാത്ത  മൂന്ന് സെറ്റുകൾക്ക്  പരാജയപ്പെടുത്തി VVC  വലിയോറ ജേതാക്കളായി

വേങ്ങര പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു VENGARA latest news

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് 2021,  22 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വിലയിരുത്തി മുപ്പത്തിയഞ്ചോളം ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു, വിസർജന സൗകര്യമുള്ള വീൽ ചെയർ, തെറാപ്പി മാറ്റ്, വാക്കർ, തുടങ്ങിയ ഒമ്പതോളം അയിറ്റംസ്‌  സാധനങ്ങളാണ് വിതരണത്തിൽ ഉൾപ്പെട്ടത്. പഞ്ചായത്ത്  പ്രസിഡന്റ്‌ ഹസീന ഫസൽ വിതരണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു,  വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ എന്ന പൂച്ചാപ്പുവിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹരിഫ വാട്ട് മെമ്പർമാരായ,കാദർ, മൊയ്‌ദീൻ കോയ, എ കെ നഫീസ, എ കെ ആസ്യ, റുബീന,മൈമൂന, യൂസുഫ് അലി വലിയോറ, കരീം, കമറു ബാനു, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, സൂപ്പർവൈസർ പുഷ്പ, ഷാഹിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ഷിജി വലിയോറയുടെ ബംഗാളി വ്ലോഗ്ഗ് സൂപ്പർ ഹിറ്റ് 3 ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്ത് വ്യൂസ്

ഷിജി വലിയോറയുടെ ബംഗാളി വ്ലോഗ്ഗ് സൂപ്പർ ഹിറ്റ് 3 ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു  ഷിജി വലിയോറയുടെ കൂടെ ജോലി ചെയുന്ന പശ്ചിമ ബംഗാളിലെ ഭർദ്ധമൻ ജില്ലയിലെ ജാഫർ ഷൈഖിന്റെ കല്യാണത്തിന്ന് കഴിഞ്ഞ പതിനഞ്ചാം തിയതി നാട്ടിൽ നിന്ന് ട്രെയിൻ വഴി പുറപ്പെട്ട് 3 ദിവസം കൊണ്ട് അവിടെ എത്തുകയും  17,18,19 തിയതികളിലായി നടന്ന കല്യാണത്തിൽ പങ്കെടുക്കുകയും  ഇതിനിടയിൽ  അവിടെത്തെ അവരുടെ ജീവിത സാഹചര്യങ്ങളും,അവിടെത്തെ പ്രകൃതി ഭംഗിയും  മറ്റും നാട്ടിലെ സുഹൃത്തുക്കൾക്ക് കാണിക്കുവാൻ വേണ്ടി മൊബൈൽ ഫോണിൽ  വീഡിയോ എടുക്കുകയായിരുന്നു. ഈ വീഡിയോസ്  "നമ്മുടെ നാട്ടിൽ പണിക്ക് വന്ന ബംഗാളിയുടെ കല്യാണത്തിന് അവരുടെ നാട്ടിൽ പോയപ്പോൾ കണ്ട കാഴ്ച്ച" എന്ന തലകെട്ടിൽ സുഹൃത്തിന്റെ  ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. പൂർണമായും സ്വന്തം ശബ്ദതത്തിൽ  വീഡിയോയുടെ കൂടെ ചിത്രികരിച്ച ഈ വീഡിയോപോസ്റ്റ്‌ ചെയ്ത ആദ്യദിവസം തന്നെ 1 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു . ഇപ്പോൾ 100 ൽ കൂടുതൽ ഷെയറുകളും,ആയിരത്തോളം ലൈകുകളുമായി ജനങ്ങൾ ബംഗാൾ വ്ലോഗ്ഗ് ഏറ്റെടുത്തിരിക്കുകയാണ്, വീഡിയോ കാണാം

ഒഴിവാക്കിയ, പൊളിഞ്ഞുപോയ,മോഷണംപോയ പഴയ വാഹനം ഇപ്പോഴും താങ്കളുടെ പേരിൽ തന്നെയാണോ???എങ്കിൽ അതിന്മേൽ താങ്കൾക്കുള്ള എല്ലാ ബാധ്യതകളും ഒഴിവാക്കാൻ ഇപ്പോൾ സുവർണാവസരം...

താങ്കളുടെ ഒഴിവാക്കിയ/ പൊളിഞ്ഞുപോയ / മോഷണംപോയ ആ പഴയ വാഹനം ഇപ്പോഴും താങ്കളുടെ പേരിൽ തന്നെയാണോ??? എങ്കിൽ അതിന്മേൽ താങ്കൾക്കുള്ള എല്ലാ ബാധ്യതകളും  ഒഴിവാക്കാൻ ഇപ്പോൾ സുവർണാവസരം... 2016 മാർച്ച് 31 ശേഷം  ടാക്സ് അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ... കൂടുതൽ വിവരങ്ങൾക്കായി താങ്കളുടെ ആര്‍ ടി   ഓഫീസുമായി ബന്ധപ്പെടുക... #mvdkerala  #OneTimeSettlement  #taxpayments

ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ്  പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ്‌ പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..! പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച

ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി largest cat in world

റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്.  യൂലിയയുടെ വളർത്തുപൂച്ച.   ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി.  കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.    കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും  കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല  ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള  പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്നതി

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പിൽ PYS ജേതാക്കളായി

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പ്  പരപ്പിൽ പാറ യുവജന സംഘം(PYS)ജേതാക്കളായി 2021-2022 നെഹ്റു യുവകേന്ദ്ര മലപ്പുറം sports meet  ന്റെ ഭാഗമായി  മലപ്പുറം, വേങ്ങര ബ്ലോക്കുകളിലെ  ക്ലബുകൾ തമ്മിലുള്ള  വോളിബാൾ മത്സരത്തിൽ  പരപ്പിൽപാറ യുവജന സംഘം(PYS) ജേതാക്കളായി.

വലിയോറയിൽ വിവിധ രാഷ്ട്രീയ-മത സംഘടനകൾ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

പരപ്പിൽപാറ മുസ്ലിം യുത്ത് ലീഗ്  കമ്മറ്റി  റിപ്പബ്ലിക്ക് ദിനത്തോടനുബദ്ധിച് നടത്തിയ  പരിപാടിയിൽ  വാർഡ് മെമ്പർ കുറുക്കൻ  മുഹമ്മദ്‌  പതാക ഉയർത്തി.  പഞ്ചായത്ത്‌ മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്‌ ഹാരിസ് മാളിയേക്കൽ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അവറാൻ കുട്ടി, യൂണിറ്റ് യുത്ത് ലീഗ് സെക്രട്ടറി അസ്‌കർ കെ. കെ , ട്രഷറർ ജഹീർ ഇ. കെ, m.s.f പ്രസിഡന്റ്‌ മുഹ്സിൻ മുബാറക് കെ, സിദ്ധീഖ് ഇ, നാസർ എന്നിവർ   നേതൃത്വം നൽകി. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ എഴുപതിമൂന്നാമത് റിപ്ലപ്ലിക്ക് ദിനത്തിൽ വലിയോറ അടക്കാപ്പുരയിൽ INTUC വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്‌ ഹാജി പതാക ഉയർത്തി

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി

തിരൂരങ്ങാടി :തിരൂരങ്ങാടിതാലൂക്ക് ആശുപ ത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി. ഇതിനെ തുടർന്ന് മറ്റു രോഗികൾക്കുള്ള വൈകുന്നേര ത്തെ ഒപി സർക്കാർ ഉത്തരവി നെ തുടർന്ന് നിർത്തി വെച്ചതാ യ് താലൂക്ക് ആശുപത്രി സൂപ്ര ണ്ട് അറിയിക്കുന്നു.വൈകിട്ട് 4മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിലുള്ള ഡോ ക്ടർ പരിശോധിക്കുന്നതാണ്. ആന്റിജൻ, ട്രൂനാറ്റ്, RTPCR പരിശോധനകൾ മുടക്കമില്ലാ തെ ഇപ്പോൾ നടത്തുന്ന രീതിയിൽ തന്നെ 4മണിവരെ തുടരൂന്നതാണ്.ചെറിയ അസുഖങ്ങൾക്ക് ആശുപത്രി യിലേക്ക് അടുത്ത രണ്ടാഴ്ചകാ ലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാൻ നല്ലവരായ നാട്ടു കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ചെറിയ അസുഖങ്ങൾക്ക് തൊട്ടടുത്ത ആശുപത്രിയിൽ കാണിക്കേ ണ്ടതാണെന്നും സൂപ്രണ്ട് അറി യിക്കുന്നു.

മകന്‍ ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി today news

പ്രഭാത വാർത്തകൾ 2022 | ജനുവരി 24 | തിങ്കൾ | 1197 |  മകരം 10 | അത്തം 1443 ജൂമാ: ആഖിർ 20 🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. 🔳നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമ

ഇന്നലത്തെ പോലെ ഇന്നും കോവിഡ് റിസൾട്ട്‌ ലഭ്യമാവാത്തതിനുള്ള കാരണം Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം

ഇന്നലെത്തെ പോലെ ഇന്നും സംസ്ഥാന തലത്തിൽ Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ഇന്നത്തെ കോവിഡ് 19 പോസിറ്റീവ് ലിസ്റ്റ് സംസ്ഥാനത്ത് സാധാരണ ടൈമിൽ  Download ചെയുന്ന ടൈമിൽ ഡൌൺലോഡ് ചെയ്യാൻ  സാധിക്കാത്തതിനാൽ  കുറച്ച് ഡിലെ അവൻ സാധ്യത ഉണ്ട്‌   അപ്ഡേറ്റ് ടൈം 5മണി  Video അപ്ഡേറ്റ് ടൈം 6:30

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ്23/1/2022

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ് 23/1/2022

രേഖകൾ ഉണ്ടായിട്ടും പോലീസ് യാത്ര തുടരാൻ അനുവദിച്ചില്ലെന്ന് പരാതി today Lockdown latest news

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ്  കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേ

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി  കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച്  പിഴ അടവാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.