ഷിജി വലിയോറയുടെ ബംഗാളി വ്ലോഗ്ഗ് സൂപ്പർ ഹിറ്റ് 3 ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു
ഷിജി വലിയോറയുടെ കൂടെ ജോലി ചെയുന്ന
പശ്ചിമ ബംഗാളിലെ ഭർദ്ധമൻ ജില്ലയിലെ ജാഫർ ഷൈഖിന്റെ കല്യാണത്തിന്ന് കഴിഞ്ഞ പതിനഞ്ചാം തിയതി നാട്ടിൽ നിന്ന് ട്രെയിൻ വഴി പുറപ്പെട്ട് 3 ദിവസം കൊണ്ട് അവിടെ എത്തുകയും 17,18,19 തിയതികളിലായി നടന്ന കല്യാണത്തിൽ പങ്കെടുക്കുകയും ഇതിനിടയിൽ അവിടെത്തെ അവരുടെ ജീവിത സാഹചര്യങ്ങളും,അവിടെത്തെ പ്രകൃതി ഭംഗിയും മറ്റും നാട്ടിലെ സുഹൃത്തുക്കൾക്ക് കാണിക്കുവാൻ വേണ്ടി മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയായിരുന്നു.
ഈ വീഡിയോസ് "നമ്മുടെ നാട്ടിൽ പണിക്ക് വന്ന ബംഗാളിയുടെ കല്യാണത്തിന് അവരുടെ നാട്ടിൽ പോയപ്പോൾ കണ്ട കാഴ്ച്ച" എന്ന തലകെട്ടിൽ സുഹൃത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പൂർണമായും സ്വന്തം ശബ്ദതത്തിൽ വീഡിയോയുടെ കൂടെ ചിത്രികരിച്ച ഈ വീഡിയോപോസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ 1 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു . ഇപ്പോൾ 100 ൽ കൂടുതൽ ഷെയറുകളും,ആയിരത്തോളം ലൈകുകളുമായി ജനങ്ങൾ ബംഗാൾ വ്ലോഗ്ഗ് ഏറ്റെടുത്തിരിക്കുകയാണ്,