വേങ്ങര: നല്ല കാൽപന്തുകളിക്കാരനും ക്ലബ്ബ് അംഗവുമായിരുന്ന കൂട്ടുകാരൻ്റെ സ്മരണയിൽ കുടുംബത്തിനു വിടുനിർമ്മിച്ചു നൽകി. 17 വർഷം മുമ്പെ വെള്ളപ്പൊക്ക സമയത്ത് വലിയോറ പ്പാടത്തെ വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട വെട്ടൻ രതീഷിൻ്റെ സ്മരണയിൽ പി വൈ എസ് പരപ്പിൽപാറയും, വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിനു കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുറുക്കൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ, ഫൈസൽ മാഷ് കോട്ടക്കൽ,പഞ്ചായത്തംഗങ്ങളായ എ.കെ. നഫീസ , ആസ്വാ മുഹമ്മദ്, എ.കെ. എ. നസീർ, മാളിയേക്കൽ സെയ്തലവിഹാജി, കെ.ഗംഗാധരൻ, പൂക്കയിൽ അബ്ദുൾ കരീം, അവറാൻ കുട്ടി ചെള്ളി, ഹാരിസ്മാളിയേക്കൽ , ശിഹാബ് ചെള്ളി , സമദ് കെ പ്രസംഗിച്ചു. സഹീർ അബ്ബാസ് നടക്കൽ സ്വാഗതവും അസീസ് കൈപ്രൻ നന്ദിയും പറഞ്ഞു. ക്ലബ്ബ് അംഗങ്ങൾ, വയോ സൗഹൃദ കൂട്ടായ്മാ മെമ്പർമാർ വിവിധ സന്നദ്ധ സംഘടനാ പ്രവർ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ