വലിയോറ പ്രദേശത്തിന്റെ ആദ്യ ജുമാമസ്‌ജിദെന്ന പെരുമയുമായി പുത്തനങ്ങാടി ജുമാ മസ്‌ജിദ്. 1800ൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർ ദേശപ്രകാരമാണ് മസ്‌ജിദ് സ്ഥാപിച്ചത്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനും സുഹൃത്തും വലിയോറ പ്രദേശത്തെ പ്രമുഖനുമായിരുന്ന അഞ്ചുകണ്ടൻ ഉത്താനു ഹാജി യാണ് പുത്തനങ്ങാടി ജുമാ മസ്‌ജിദ് സ്ഥാപിച്ചത്. അതുവരെയും തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു നാട്ടുകാർ ജുമുഅ നിസ്കാരത്തിന്ന് പോയി രുന്നത്.
രണ്ടാം തവണ ഹജിന് പുറപ്പെടാൻ ഉത്താനു ഹാജി മമ്പുറം തങ്ങളെ സമീപിച്ചപ്പോൾ ആ തുക ഉപയോഗിച്ച് മസ്‌ജിദ് നിർമിക്കാൻ മമ്പുറം തങ്ങൾ നിർദേശിക്കുക യായിരുന്നു.
മസ്‌ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ അഞ്ചുകണ്ടൻ കുഞ്ഞാലി മുസല്യാർ, സഹോദരൻ കോയാമു എന്നിവർ ചേർന്ന് 1885ൽ 5.3 ഏക്കർ കശുമാവ് തോട്ടം മസ്‌ജിദിനായി വഖഫ് ചെയ്തു. മറ്റു ചില വഖഫു കൾ, വഖഫ് ഭൂമിയിൽ പിന്നീടുവന്ന സ്‌ഥാപനങ്ങൾ എന്നിവ യിൽനിന്ന് വരുമാനം കണ്ടത്തിയാണ് മസ്‌ജിദ്, മതപാഠശാല എന്നിവ പ്രവർത്തിക്കുന്നത്. റബീഉൽ അവ്വൽ മാസ ത്തിൽ തിരൂരങ്ങാടി ഖാസിയെ മഹല്ലിലേക്ക് കാട്ടിൽ പള്ളി യിൽനിന്ന് ആനയിച്ച് പുത്തന ങ്ങാടി മസ്‌ജിദിൽ കൊണ്ടുവന്ന് മൗലീദ്, അന്നദാനം എന്നിവയും നടത്താറുണ്ട്.
ഏറെ വർഷങ്ങളുടെ പാരമ്പര്യമുള്ള ദർസ് മതപാഠശാലയും പള്ളിയിൽ പ്രവർത്തിക്കുന്നു. മസ്‌ജിദിന് വഖഫ് ചെയ്ത ഭൂമി യിലാണ് ദർസ് വിപുലീകരിച്ച് 1975ൽ ദാറുൽ മആരിഫ് സ്‌ഥാ പിച്ചത്. സൈനി ബിരുദം നേടിയ പണ്ഡിതൻമാർ ഇവിടെ നിന്നാണ് പുറത്തുവരുന്നത്. ചെവിടിക്കുന്നൻ കുഞ്ഞീതുട്ടി മുസല്യാർ, തുമ്പത്ത് മുഹമ്മദ് മുസല്യാർ, കുഴിമണ്ണിൽ അബ്ദുല്ല മുസല്യാർ, മുഹമ്മദ ലി വഹബി, നാണി അഹ്സനി, ഒ.കെ.എം.ബാവ മുസല്യാർ, മാരായമംഗലം അബ്ദുറഹിമാൻ ഫൈസി എന്നിവർ ഇവിടെ ദർസ് നടത്തിയിരുന്നു.
പൂർവവി ദ്യാർഥിയായ പുതുപ്പറമ്പ് കെ. വി.ഹൈദ്രസ് മുസല്യാരാണ് അരനൂറ്റാണ്ടായി ഇവിടത്തെ മുഅദ്ദിൻ. വലിയോറ കുന്നുമ്മൽ, മുതലമാട്, ഇരുകുളം, ചിന ക്കൽ, അരീക്കുളം, ഫാറൂഖ്, കച്ചേരിപ്പടി തുമരത്തി തുടങ്ങി 7 ജുമാ മസ്‌ജിദ് മഹല്ലുകൾ ഇവിടെനിന്ന് പിരിഞ്ഞുപോയി സ്‌ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ