വേങ്ങര : വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടികശാല തേർക്കയംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെ വില്ലേജ് ടൂറിസംപദ്ധ തി നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഉദ്യോഗ സംഘം സ്ഥല പരിശോധന നടത്തി. ഇവിടെ വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം കുപ്പ്മന്ത്രിക്ക് വാർഡ് മെമ്പറായയൂസുഫലിവലിയോറ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
തേർക്കയം മുതൽ ബാക്കി ക്കയം റഗുലേറ്റർവരെ പുഴയോരം സൈഡ് ഭിത്തികെട്ടി സംരക്ഷിക്കൽ, ഇൻ്റെർലോക്ക് ചെയ്ത് നടപ്പാത നിർമ്മിക്കാനും പുഴയിൽ ബോട്ട് സർവീസ് ആരംഭിക്കു വാനുംപദ്ധതി വിഭാവനം ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം അഞ്ചു കോടി രൂപയുടെ പ്രൊപ്പോസൽ ടൂറിസ്വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരിന്നു. ടൂറിസം വകുപ്പ്ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻ്റെണി , ടൂറിസം പ്രോജക്ട് എൻജിനീയർ സജോഷ് ,ടി ഡി.പിസി ഉദ്യോഗസ്ഥനായ വരുൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ ,വേങ്ങര ഗ്രാമഞ്ചായത്ത് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ കെ..കൃഷ്ണൻകുട്ടി, തൂമ്പിൽ അലവിക്കുട്ടി, പാറക്കൽ മുഹമ്മദ് കുട്ടി, പാറക്കൽ ഉസ്മാൻ, മുക്കൻ സുബൈർ, കെ.എം മുസ്തഫ, കരുമ്പിൽ മുഹമ്മദലി എന്നിവർ സംഘത്തെ അനു ഗമിച്ചു
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ