ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സമാണ് വാരൽ Snakehead murrel ശാസ്ത്രനാമം :Channa striata.

Photo:ഉനൈസ്  വലിയോറ  വലിയോറ പാടത്തുനിന്നു  പിടിച്ചത് 

 പേര്                   :Snakehead murrel
 ശാസ്ത്രനാമം :Channa striata.


ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും പ്രജനന കാലമാകുമ്പോൾ ആഴം കുറഞ്ഞ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇവയെ സഞ്ചാരപാത തടസപ്പെടുത്തി ഇവയെ പിടികുന്നത് കാരണം ഇവയുടെ എണ്ണത്തിൽ വലിയകുറവ് ഉണ്ടാകുന്നു .ഇവയുടെ  കുഞ്ഞുങ്ങൾക്ക് ചുവപ്പ് നിറമാണ് .കുഞ്ഞുങ്ങൾ വലുതാകുന്നത് വരെ തളമീൻ  അവരെ സംരക്ഷിക്കും  .ജീവനുള്ള ചെറിയ പ്രാണികളും,തവളകുഞ്ഞുങ്ങളും,ചെറിയ മീന്‍കുഞ്ഞുങ്ങളുമാണ് ഇവയുടെ പ്രധാനആഹാരം.വെള്ളത്തിന്‍റെ അടിത്തട്ടില്‍ ജിവികുന്ന ഇ മത്സം ഇടയ്കിടെ ഒക്സിജെന്‍എടുക്കാന്‍ ജലത്തിന്‍റെ ഉപരിതലത്തിലേക്  വരുന്നതിനാൽ ഇവരെ പെട്ടെന്നു കണ്ടത്തുവാനും തിരിച്ചറിയാനും സാധിക്കും . വെള്ളത്തിൽ ഏതെങ്കിലും കണ്ടാൽ ഉടൻ കടിക്കുന്ന സ്വഭാവമുള്ളതിനാൽ ഇവയെ ചുണ്ടയിട്ടുപിടിക്കാൻ വളരെ എളുപ്പമാണ് .കേരളത്തിൽ പുഴകളിലും തോടുകളിലും പാടങ്ങളിലും ഇവയെ കണ്ടുവരുന്നു .നല്ല രുചിയുള്ള ഭക്ഷയോഗിക്കാമായ മീനാണിത്