ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍. കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ കൈമാറി സാമ്ബത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം.
അതേസമയം, സോഷ്യൽ മീഡിയയിൽ ഈ മുന്നറിയിപ്പിന് എതിരെ കനത്ത പ്രതിഷേധം ആണ് നടക്കുന്നത്. കേരളത്തിൽ നിലവിൽ പ്രവാസികളായ ആളുകൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിർദേശം കൂടി വന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
നാട്ടിൽ വാടകക്ക് കൊടുത്തിരിക്കുന്ന ഒരു വീട്ടിൽ എന്താണ് നടക്കുന്നതെന്ന് പതിനായിരം മൈൽ അകലെയുള്ള ഉടമക്ക് എങ്ങനെ ഉറപ്പുവരുത്താൻ സാധിക്കുമെമെന്നാണ് ചോദ്യ. വീട് വാടകക്ക് ചോദിച്ച് വരുന്നവർ ഭാവിയിൽ ലഹരി ഉപയോഗിക്കുമോയെന്ന് എങ്ങനെയാണ് മനസിലാക്കാൻ സാധിക്കുകയെന്നും ചോദ്യമാണ്.
രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് കേരളത്തിൽ പത്തുലക്ഷത്തിലധികം വിടുകളും ഫ്ലാറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. പ്രായോഗികമല്ലാത്ത ഈ നിർദേശം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും പിൻവലിക്കണം എന്നുമാണ് ആവശ്യം.
ഇത് സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഇറക്കിയതാണെന്നും നിയമപരമായി നിലനിൽപ്പില്ലാത്ത ഈ നിർദേശം സർക്കാർ ഇടപെട്ട് ഉടൻ പിൻവലിക്കണമെന്നും ആവശ്യമുയരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ