ആരും ശബ്ദം കെട്ട് ഭയപ്പെടണ്ട കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ
കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തുന്നതാണ്. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ (11/06/2024)ന് വിവിധ സമയങ്ങളിലായി നടത്തുന്നതാണ്.
മെംബർ സെക്രട്ടറി
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റി മൊബൈൽ ടവറുകളിലടക്കം സ്ഥലങ്ങളിൽ സൈറണും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നത്.യൂണിയൻ സർക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി (NCRMP) പ്രകാരം ‘കവചം’ എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം.
36 മൊബൈൽ ടവറുകളിലും ബാക്കിയിടങ്ങളിൽ സർക്കാർ കെട്ടിടങ്ങളിലുമാണ് ആദ്യഘട്ടമായി സൈറണും ലൈറ്റും സ്ഥാപിച്ചത് 28 BSNL ടവറുകളിൽ ഇതിനോടകം സൈറണുകൾ സ്ഥാപിച്ചു. തിരുവനന്തപുരം 3, കൊല്ലം 5, ആലപ്പുഴ 2, എറണാകുളം 3, മലപ്പുറം 2, കോഴിക്കോട് 8, കണ്ണൂർ 6, കാസറഗോഡ് 7എന്നിങ്ങനെ തീരമേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും ടവറുകൾ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന കൺട്രോൾ റൂമുകൾക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങൾക്കു വരെ അപായ മുന്നറിയിപ്പ് നൽകാം. സൈറണു പുറമേ SMS, ഇ-മെയിൽ വഴി മുന്നറിയിപ്പ് നൽകാനും സംവിധാനം ഏർപ്പെടുത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ