പെരിന്തൽമണ്ണ: ചെറുകര സ്വദേശിയായ വായോധികനെയാണ് വൈകീട്ടോടെ ട്രാഫിക് ജംഗ്ഷനിൽ വെച്ച് വാഹനം തട്ടിയത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ തട്ടിയ വാഹനം നിർത്താതെ പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആറു വയസ്സുള്ള കുട്ടിയും ഇദ്ദേഹവും തുടർ യാത്ര ചെയ്യാനാവാതെ സമീപതുള്ള പള്ളിയിൽ വിശ്രമിക്കുകയായിരുന്നു. കാലിൽ നിന്നും രക്തം വാർന്നൊലിക്കുന്ന നിലയിൽ ഒരു വായോധികൻ പള്ളി പരിസരത്ത് ഇരിക്കുന്നുണ്ട് എന്ന് അറിഞ്ഞെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകുകയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. *യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഫാറൂഖ് പൂപ്പലം* എന്നിവരുടെ നേതൃത്വം നൽകി.
കാലിൽ മുറിവ് പറ്റി അവശനിലയിൽ കണ്ടെത്തിയ യുവാവിന് കാരുണ്യമായി ട്രോമാ കെയർ പ്രവർത്തകർ
പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള ഇരിപ്പിടത്തിൽ രണ്ടു ദിവസമായി അവശ നിലയിൽ കണ്ടെത്തിയ യുവാവിന് സാന്ത്വനമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. കാലിൽ മുറിവ് പറ്റി നടക്കാനാവാതെ അവശ നിലയിലായിരുന്നു വേളാങ്കണ്ണി സ്വദേശിയായ മോഹനൻ. പെരിന്തൽമണ്ണ നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ സി കെ , ജെ എച്ച് ഐമാരായ വിനോദ് ,ദീനു എന്നിവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ ഇദ്ദേഹത്തെ കാരുണ്യ ആംബുലൻസിന്റെ സഹായത്തോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Dr:ഫാറൂഖ് സാറിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം അദ്ദേഹത്തിന് വേണ്ട ചികിത്സകൾ നൽകി *യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, പ്രസിഡൻ്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഫവാസ് മങ്കട, ഫാറൂഖ് പൂപ്പലം, മുഹമ്മദ് കുട്ടി രാമപുരം, നിതു ചെറുകര* എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
കിണറിലകപ്പെട്ട പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ
ഏലംകുളം: മാട്ടായ നീരാനി ഉമ്മർ എന്നവരുടെ വീട്ടിലെ കിണറിൽ അകപ്പെട്ട പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. വീട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ *കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട* എന്നിവരെത്തിയാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്ത ഇനത്തിൽ പെട്ട പാമ്പായതിനാൽ അതിനെ ആളൊഴിഞ്ഞ സമീപ പ്രാദേശത്തു തുറന്നു വിട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ