മലപ്പുറം | നിലമ്പൂർ മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരുന്നു. കവളപ്പാറ പ്രദേശങ്ങളിൽ നിലവിൽ പുഴയിൽ കുത്തൊഴുക്കാണ് ഉള്ളത്. മഴ തുടർന്നാൽ സ്ഥിതി മോശം അവസ്ഥയിൽ എത്തും.
ചാലിയാറിൽ വെള്ളം അതിവേഗം ഉയരുകയാണ്. നിലവിൽ 6M ആണ് ഉള്ളത്. ഒരു മണിക്കൂർ മുമ്പ് 5.90 ആയിരുന്നു. വെള്ളത്തിന്റെ അളവ് സാധാരണ 2.5M ആണ്. എന്നാൽ 10.85M ആണ് മുന്നറിയിപ്പ് നൽകുന്ന ലെവൽ. ഗവർമെന്റ് കണക്ക് പ്രകാരം 11.85M ആണ് അപകടവസ്ഥയിൽ എത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യു മന്ത്രി. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്. എന്‍ഡിആര്‍എഫ് സംഗങ്ങളും സജ്ജമാണ്.
മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്ബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. മലപ്പുറം കുന്നുമ്മല്‍ താമരകുഴിയില്‍ വാഹനത്തിന് മുകളിലേക്ക് മരം വീണു. മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തില്‍ കുടിങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എടവണ്ണപ്പാറയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന് മുന്നിലേക്ക് മരം കടപുഴകി വീണു. എടവണ്ണപ്പാറ പണിക്കരപുറായില്‍ വെച്ചാണ് സംഭവം. ബസ് ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. മരം മുറിച്ചുമാറ്റി ഗതാഗതം സ്ഥാപിച്ചു.
ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പടുകൂറ്റന്‍ പൂമരം കടപുഴകി അപകടം ഉണ്ടായി. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തിരക്കേറിയ പാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കുന്നംകുളത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
എടവണ്ണ - കൊയിലാണ്ടി പാതയില്‍ അരീക്കോടിനടുത്ത വടശേരിയില്‍ വീണ മരം അഗ്നി രക്ഷാ സേനയും ഇ ആർ എഫ് പ്രവർത്തകരും ചേർന്ന് മുറിച്ചു മാറ്റി. കരുവാരകുണ്ടില്‍ സ്വകാര്യ ഭൂമിയില്‍ നേരത്തെ മണ്ണെടുത്ത ഭാഗത്ത് ഇന്നലെ വൈകിട്ട് മണ്ണിടിച്ചിലുണ്ടായി. കൊളക്കാടൻ അബ്ദുറഹിമാന്റെ വീടിൻ്റെ മുറ്റത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.
കാടാമ്പുഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് ഹനീഫയുടെ വീടിന് മുകളിലേക്കാണ് തേക്ക് മരം പൊട്ടി വീണത്. ആർക്കും പരിക്കില്ല. വീട്ടിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ