03-02-2024 ന് വേങ്ങര പഞ്ചായത്ത്പ്ര സിഡൻ്റിൻ്റെ ചേമ്പറിൽ ചേർന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും
യോഗത്തിൽ വേങ്ങര പഞ്ചായത്ത്പ്ര സിഡൻ്റ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ ഓട്ടോറിക്ഷ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുത്തു. വേങ്ങര പഞ്ചായത്തതിർത്തിയിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും യോഗം ചർച്ച ചെയ്തു. അനധികൃത ഓട്ടോറിക്ഷകൾ/ വേങ്ങര പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതിന്ന് താഴെ പറയുന്ന കാര്യങ്ങൾ നടപ്പിൽവരുത്താൻ യോഗം തീരുമാനിച്ചു.
1. വേങ്ങര പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കു സ്റ്റാൻ്റ് അനുവദിക്കാൻ തീരുമാനിച്ചു.
2. നിലവിൽ ഓട്ടോറിക്ഷകൾ ഉപയാഗിച്ചുവരുന്ന 5 സ്റ്റാൻ്റുകൾ നിലനിർത്തി 100 വിതം ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിംങ് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചു.
3 . പൊതുജനങ്ങൾ ക്കും അധികാരികൾക്കും എളുപ്പത്തിൽ ഉപയാഗിക്കാൻ കഴിയുന്ന 'ആപ്പ്' സംവിധാനം ഏർപ്പെടുത്താൻതീരുമാനിച്ചു.
4ആപ്പിൽ രജിസ്ട്രഷേൻ നടത്തുന്നതിനുള്ള ചുമതല അക്ഷയ കേന്ദ്രത്തെ ഏൽപ്പിച്ചു -
5 . ഹാൾട്ടിംഗ് കേന്ദ്രത്തിന് / പാർക്കിംഗ് സെൻ്ററിന് 1 മുതൽ 5 വരെ നമ്പറുകൾ നൽകാൻ തീരുമാനിച്ചു.
6ഓരോ കേന്ദ്രത്തിലും 100 എണ്ണം ഓട്ടോറിക്ഷകളെ ഉൾകൊള്ളിക്കാൻ തീരുമാനിച്ചു.
7. ഒന്നാമത്തെ കേന്ദ്രത്തിൽ പെർമിറ്റ് ആവശ്യമുള്ള ആദ്യത്തെ 100 ഓട്ടോറിക്ഷകളുടെ വിവരങ്ങൾ ലിസ്റ്റാക്കി നൽകുന്നതിന്ന് ഓട്ടോ തൊഴിലാളികളെ ചുമതലപ്പെടുത്തി.
8. VENGARA
POLICE
VNGR
----------
1 / 1 - 100
എന്ന രീതിയിൽ നമ്പർ അനുവദിക്കാൻ തീരുമാനമായി.
9. നമ്പർ സ്റ്റിക്കർ ഒന്നിന് 50/- രൂപ നിരക്കിൽ ഓട്ടോറിക്ഷക്കാരിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചു.
10. അക്ഷയ കേന്ദ്രത്തിൽ രേഖകൾ ആപ്പിൽ
11. ആപ്പ് സംബന്ധമായ സഹായങ്ങൾക്കും സഹകരണത്തിനും വേങ്ങര പോലിസ് സ്റ്റേഷനിലെ റൈറ്റർ ആയ സി.പി.ഒ. ശ്രീ. റിൻഷാദിനെ ചുമതലപ്പെടുത്തി.
12. സ്റ്റിക്കർ നൽകുന്നത് പഞ്ചായത്തിൽ നിന്നാകണമെന്ന് തിരുമാനിച്ചു ആയതിന് രജിസ്റ്റർ സൂക്ഷിക്കാനും തീരുമാനമായി.
യോഗം 5.30ന് പിരിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ