ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

വലിയോറ വി പി കൊപ്പം2011ൽ വലിയോറ ദേശത്തിൽ പ്രസിദ്ധികരിച്ചത്

1946-ലാണ് വലിയോറ വി. പി മൊയ്‌ദീൻ കുട്ടിയുടെ ജനനം. ആദ്യകാലത്ത്‌   ഇദ്ദേഹത്തിന്റെ രചനകൾ ഈ പേരിലായിരുന്നു. പിന്നീട്, ഡി.സി കിഴക്ക മുറിയാണ് വലിയോറ വി.പി എന്ന് ചുരുക്കിയതി. ഓത്തുപള്ളിയിൽ തുടങ്ങി കലാലയ വിദ്യാഭ്യാസം 1965-ൽ ടി ടി സി ചെയ്തു പൂർത്തിയാക്കി. പിന്നീട് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങി. 35 വർഷത്തെ അധ്യാപനജീവിതത്തിന് ശേഷം 2002-ൽ  വിരമിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യ രംഗത്ത് വലിയോറ വിപി സജീവ മാണ്. ഹൈസ്കൂൾ വിദ്യഭ്യാസ കാലത്തും ദേശപ്രഭ വായനശാലയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളിലൂടെ യായിരുന്നു തുടക്കം. ആദ്യകാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1964 ജൂൺ മാസ ചിലമ്പൊലി മാസികയിൽ ആദ്യമായി കഥ പ്രസിദ്ധികരിച്ചു. മണ്ടൻവാസ് എന്നായിരുന്നു ആ കഥയുടെ പേര്. പിന്നീടിങ്ങോട്ട് മലയാളത്തിലെ ഭൂരിഭാഗം ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ വന്നു. 500ൽ അധികം ബാലകഥകൾ, 10 ബാലനോവലുകൾ, 20-ഓളം ബാലകവിത കൾ, ചിത്രകഥകൾ, തുടങ്ങിയവ അദ്ദേഹ ത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം 40-ഓളം ചെറുകഥക

വൈറലായി ചിരിക്കുന്ന ചക്ക..പല്ല്,കണ്ണ്,മൂക്ക്, കണ്ടാൽ നിറഞ്ഞ ചിരി';മലപ്പുറത്ത് മനുഷ്യനെപ്പോലെ ഒരു ചക്ക,കൗതുക കാഴ്ച.

  മലപ്പുറം: ഒരു ചിരിക്കുന്ന മനുഷ്യന്‍റെ മുഖമുള്ള ചക്ക. സാധാരണ രീതിയിലുണ്ടാകുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഈ ചക്കക്ക് പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്.  ഈ ചക്കയിപ്പോള്‍ സൂര്യമാനസം ചക്ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ നിരവധി പേരാണ് ഇപ്പോള്‍ ഈ വീട്ടില്‍ ചക്ക കാണാനും വിശേഷങ്ങള്‍ അറിയാനും എത്തുന്നത്.  പച്ചീരി വാസുദേവന്റെ വീട്ടില്‍ 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവിലാണ് ഈ അപൂര്‍വ ചക്ക കായ്ച്ചത്. ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് ഈ ചക്കയുടെ ഇപ്പോഴത്തെ രൂപമെന്ന് വീട്ടുകാര്‍ പറഞ്ഞു. ചക്കയില്‍ മനുഷ്യന്റെ മുഖം പോലെ പല്ല്, കണ്ണ്, മൂക്ക് തുടങ്ങിയവ ദിനംപ്രതി പുറംതള്ളി വരാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് ഇത് വലിയ കൗതുകമായത്. 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവില്‍ കഴിഞ്ഞ നാലു വര്‍ഷമായി മികച്ച രീതിയില്‍ ചക്ക കായ്ക്കുന്നുണ്ടെങ

വേങ്ങര തോട്ടിൽ കയർ ഭൂവസ്ത്രം വിരിച്ചു

വേങ്ങര മഴക്കാലപൂർവ ശുചീ കരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങര തോട്ടിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് കയർ ഭൂവസ്ത്രം വിരിച്ചു. തോട്ടിൽ മൂന്ന് കിലോമീറ്റർ ദുരത്തിലാണ് നീരൊഴിക്കിന് തട സ്സമാകുന്ന വിധത്തിൽ തോട്ടിൽ അടിഞ്ഞ് കൂടിയ മൺതിട്ടകൾ നീക്കം ചെയ്യുന്നത്. നീക്കം ചെയ്ത മണ്ണ് തോട്ടിൽ നിന്ന് പുറത്തേക്ക് മാറ്റാൻ നിയമപ്രശ്ന ങ്ങളുള്ളത് കൊണ്ട് ഇവപലയിടത്തും നീരൊഴിക്കിന് തടസ്സമാ കാത്തവിധം തോട്ടിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഒഴുകി പോകാതിരിക്കാൻ കയർ ഭൂവസ്ത്രം കൊണ്ട് സം രക്ഷണമൊരുക്കിയിട്ടുണ്ട്. കൂടാതെ സ്ഥിരം സംക്ഷ ഭിത്തിയില്ലാത്ത രണ്ടര കിലോ മീറ്റർ ദൂരം 2,600 മീറ്റർ കയർ വസ്ത്രവും വിരിക്കുന്നുണ്ട്. 16.30 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്

വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി വാർഡ് തലത്തിലും സംഘടനകളുടെ നേതൃത്വത്തിലും ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കാളിക്കടവ്- വലിയോറ പാടം ഡ്രൈനേജ് ശുചീകരണം തുടങ്ങി  മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. വേങ്ങര:-വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേരൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്‌, ജലീൽ എന്നിവർ പങ്കെടുത്തു ഡിസ്കോ ക്ലബ്ബ് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വലിയോറ:- പൂക്കുളം ബസാർ ഡിസ്കോ ക്ലബ് ന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണയ

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

വേങ്ങര:-  വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്‌, ജലീൽ എന്നിവർ പങ്കെടുത്തു.

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു

തിരുവനന്തപുരം  ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.    സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത്  സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.  തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ്  കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റ

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പൂക്കുളം ബസാർ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു.

വേങ്ങര പഞ്ചായത്തിലെ വലിയോറ പൂക്കുളം ബസാർ ഏരിയയിൽ കാലങ്ങളായി അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി കെ.എസ്. ഇ.ബി സ്ഥാപിച്ച ട്രാൻസ്ഫോർമർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ എക്‌സിക്യുട്ടീവ് എഞ്ചിനിയർ വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഇ.ബി വേങ്ങര സെക്ഷന്റെ കീഴിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.നിരവധി വീട്ടുകാരാണ് വോൾട്ടേജ് ക്ഷാമത്താൽ ഇവിടെ പ്രയാസപ്പെട്ടിരുന്നത്.ട്രാൻസ്ഫോർമർ സ്ഥാപിതമായതോടെ ഈ പ്രദേശത്ത് വർഷങ്ങളായിയുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. വാർഡ് മെമ്പരുടെ തെരഞ്ഞെടുപ്പ് വക്താനം ആണ് ഇതോടെ യാഥാർഥ്യമാകുന്നത്. ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, കെ.സ്ഇ.ബി ഉദ്യോഗസ്ഥരായ  (AE)അനിൽ കുമാർ,ശംസുദ്ധീൻ, നൗഷാദ് അലി (Sub engineer ), ശ്രീകുമാർ, സന്തോഷ്‌, (overseer ),നാസർ,അമീൻ, രതീഷ്, ഗോപിനാഥ് തുടങ്ങിയവരും  നാട്ടുകാരുടെയും പൊതു പ്രവർത്തകരും പങ്കെടുത്തു.

ഒരുങ്ങാം സ്കൂളിലെ സുരക്ഷിത യാത്രക്കായി

1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും  സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്.  [MV ആക്ട് 1988-S 2 (11)].  2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.  3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ  ''ON SCHOOL DUTY''  എന്ന ബോർഡ് പ്രദർശിപ്പിക്കണം.  4. സ്കൂൾ മേഖലയിൽ  പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.  5. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.  6. സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും കൂടാതെ ഐഡൻറിറ്

അപകട മുഖത്തെ രക്ഷാകരങ്ങളായ മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ 18 ആം വാർഷികം ആഘോഷിച്ചു

ശനിയാഴ്ച രാവിലെ 9 മണിക്ക് മലപ്പുറം കിഴക്കേതലയിൽ നിന്നാരംഭിച്ച നീലപ്പടഅണിനിരന്ന ദുരന്ത നിവാരണ സന്ദേശ റാലി ടൗൺ ഹാളിൽ എത്തി ട്രോമാകെയറിന്റെ ജില്ലാ വാർഷിക ആഘോഷതിന്ന് തുടക്കമായി  കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച റാലി ഡിവൈഎസ്പി അബ്ദുൽ ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.   ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബി അധ്യക്ഷതയിൽ നടന്ന  ജില്ലാ വാർഷിക ആഘോഷത്തിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.പി.പ്രതിഷ് സ്വഗതം പറഞ്ഞ പരിപാടിയിൽ  18 ആം വാർഷികത്തിന്റെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെയും ഉദ്ഘാടനം പി.ഉബൈദുല്ല  MLA നിർവഹിച്ചു. വാർഷികത്തോടനുപന്തിച്ചു വിവിധ യൂണിറ്റുകളുടെ രക്ഷാഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ സുരേഷ് മുഖ്യാതിഥിയായി. ട്രോമാ റീച്ച് അപ്പിന്റെ ഉദ്ഘാടനം  മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.അൻവർ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഡിസിസി പ്രസിഡന്റ് എസ്.ജോയ്, ആർടിഒ സി.വി.എം ഷരീഫ്, ജില്ലാ മെഡിക്കൽ ഓഫി ഡോ. ആർ.രേണുക, മഞ്ചേരീ ഫയർ സ്റ്റേഷൻ ഓഫിസർ വി പ്രദീപ്, മോട്ടർ വെഹിക്കിൾ ഇൻ സ്പ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ