വേങ്ങര മഴക്കാലപൂർവ ശുചീ കരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങര തോട്ടിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് കയർ ഭൂവസ്ത്രം വിരിച്ചു. തോട്ടിൽ മൂന്ന് കിലോമീറ്റർ ദുരത്തിലാണ് നീരൊഴിക്കിന് തട സ്സമാകുന്ന വിധത്തിൽ തോട്ടിൽ അടിഞ്ഞ് കൂടിയ മൺതിട്ടകൾ നീക്കം ചെയ്യുന്നത്.
നീക്കം ചെയ്ത മണ്ണ് തോട്ടിൽ നിന്ന് പുറത്തേക്ക് മാറ്റാൻ നിയമപ്രശ്ന ങ്ങളുള്ളത് കൊണ്ട് ഇവപലയിടത്തും നീരൊഴിക്കിന് തടസ്സമാ കാത്തവിധം തോട്ടിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
ഒഴുകി പോകാതിരിക്കാൻ കയർ ഭൂവസ്ത്രം കൊണ്ട് സം രക്ഷണമൊരുക്കിയിട്ടുണ്ട്.
കൂടാതെ സ്ഥിരം സംക്ഷ ഭിത്തിയില്ലാത്ത രണ്ടര കിലോ മീറ്റർ ദൂരം 2,600 മീറ്റർ കയർ വസ്ത്രവും വിരിക്കുന്നുണ്ട്. 16.30 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്