വലിയോറ വി പി കൊപ്പം2011ൽ വലിയോറ ദേശത്തിൽ പ്രസിദ്ധികരിച്ചത്

1946-ലാണ് വലിയോറ വി. പി മൊയ്‌ദീൻ കുട്ടിയുടെ ജനനം. ആദ്യകാലത്ത്‌ 
 ഇദ്ദേഹത്തിന്റെ രചനകൾ ഈ പേരിലായിരുന്നു. പിന്നീട്, ഡി.സി കിഴക്ക മുറിയാണ് വലിയോറ വി.പി എന്ന് ചുരുക്കിയതി. ഓത്തുപള്ളിയിൽ തുടങ്ങി കലാലയ വിദ്യാഭ്യാസം 1965-ൽ ടി ടി സി ചെയ്തു പൂർത്തിയാക്കി. പിന്നീട് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങി. 35 വർഷത്തെ അധ്യാപനജീവിതത്തിന് ശേഷം 2002-ൽ  വിരമിച്ചു.

നാല് പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യ രംഗത്ത് വലിയോറ വിപി സജീവ മാണ്. ഹൈസ്കൂൾ വിദ്യഭ്യാസ കാലത്തും ദേശപ്രഭ വായനശാലയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളിലൂടെ യായിരുന്നു തുടക്കം. ആദ്യകാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1964 ജൂൺ മാസ ചിലമ്പൊലി മാസികയിൽ ആദ്യമായി കഥ പ്രസിദ്ധികരിച്ചു. മണ്ടൻവാസ് എന്നായിരുന്നു ആ കഥയുടെ പേര്. പിന്നീടിങ്ങോട്ട് മലയാളത്തിലെ ഭൂരിഭാഗം ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ വന്നു.

500ൽ അധികം ബാലകഥകൾ, 10 ബാലനോവലുകൾ, 20-ഓളം ബാലകവിത കൾ, ചിത്രകഥകൾ, തുടങ്ങിയവ അദ്ദേഹ ത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം 40-ഓളം ചെറുകഥകൾ സംപ്രേഷണം ചെയ്തു. തന്റെ കഥകൾക്ക് വേണ്ടി വരച്ച ചിത്രങ്ങളിലൂടെ ആ കലയിലും ആദ്ദേഹം വ്യക്തിത്വം പതിപ്പിച്ചിട്ടുണ്ട്. പക്ഷെ, വലി യോഗക്കാർ വളരെ വൈകിയാണ് അദ്ദേഹ ത്തെ മനസ്സിലാക്കിയത്. കുടുംബ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ അദ്ദേ ഹത്തിന്റെ രചനകൾ തുടർച്ചയായി വന്ന്
തുടങ്ങിയപ്പോഴായിരുന്നു അത്. വലിയോറ സൗഹൃദ വേദി പുറത്തിറക്കുന്ന വലിയോറ ദേശം സുവനിറിന് വേണ്ടി, വലിയോറയെക്കുറിച്ചും അതിന്റെ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിയാനാണ് ഞാൻ വി.പി. മാഷിന്റെ അടുക്കലെത്തിയത് ബാലസാഹിത്യത്തിനപ്പുറത്ത് നമ്മുടെ നടി നെക്കുറിച്ചും അദ്ദേഹത്തിന് ഒരുപാട് പറയാ നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാര ത്തിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ട്  ഓരോ കാര്യങ്ങൾ ചോദിച്ചു .


വലിയോറ എന്ന പേരിന്റെ ഉത്ഭവം എവിടെ നിന്നാണ്?

മലബാറിലെ മറ്റ് പ്രദേശങ്ങളെ അപേ ക്ഷിച്ച് വലിയോറയിൽ കുന്നും കുണ്ടും കുറ വാണ്. തട്ടാഞ്ചേരി മലപോലെയുള്ള ചില കുന്നുകളെ മാറ്റിനിർത്തിയാൽ, നിവർത്തിവെ ച്ചൊരു പായ പോലെ നമ്മുടെ നാട് പരന്ന് കിട ക്കുകയാണ് എന്ന് കാണാനാകും. അതായത്, പുഴക്കും പാടത്തിനുമിടയിൽ വീടുവെക്കാനു തകുന്ന തരത്തിൽ വിസ്തൃതമായി കിടക്കുന്ന പ്രദേശമായിരുന്നു വലിയോറ, ഇന്ന് വലിയോ റയുടെ പല ഭാഗങ്ങളും ഇനിയൊരു ഇടമി ല്ലാത്ത വിധം വീടുകളാൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ കാലങ്ങൾക്ക് മുൻപ്, അതായത് വലിയോറ എന്ന പേരിന്റെ ഉത്ഭവകാലത്ത്, ഇത്തരത്തിൽ ജനനിബിഢമാകാതെ വിശാല മായി പരന്ന് കിടന്നിരുന്ന ഒരു പ്രദേശമായി രുന്നു വലിയോറ എന്ന് നമുക്ക് ഊഹിക്കാനാ കും. നമ്മുടെ പ്രദേശത്തിന്റെ സവിശേഷമായ ഈ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടായിരി ക്കണം വലിയോറ എന്ന പേര് രൂപപ്പെട്ടിട്ടുള്ള

"തു' എന്ന പദത്തിന് "തുറസ്സായ സ്ഥലം' എന്ന ഒരു അർത്ഥമുണ്ട്. വലിയ തുറ എന്ന് പറഞ്ഞാൽ വിസ്തൃതമായ തുറസ്സായ സ്ഥലം. ഒരു കാലത്ത് അത്തരത്തിലായിരുന്ന നമ്മുടെ നാടിനെ, അല്ലെങ്കിൽ നാടിലെ ഒരു ഭാഗത്തെ 'വലിയ തുറ' എന്ന് വിളിച്ച് തുടങ്ങി യതായിരിക്കാം. പിന്നെ കാലക്രമേണ വലിയ തുറ എന്നത് ലോപിച്ച് വലിയോറ എന്നായതാ യിരിക്കാം. പിന്നീട് ഈ പ്രദേശത്തിന്റെ അതിർത്തി നിർണ്ണയിച്ചപ്പോൾ ഇന്ന് നമുക്കറി യാവുന്നത് പോലെ, വിശാലമായ ഈ പ്രദേശം മൊത്തത്തിൽ വലിയോറ എന്ന പേരിൽ തന്നെ അറിപ്പെട്ടു.

വലിയോറയുടെ ഉത്ഭവത്തെക്കുറിച്ച് പറയുമ്പോൾ വലിയ ഉറ' എന്ന പദവും പരാ മർശിക്കാറുണ്ട്. 'ഉറ' എന്ന പദത്തിന് പാർപ്പി ടം, ഗുഹ തുടങ്ങിയ അർത്ഥങ്ങളുമുണ്ട്. നമ്മുടെ നാട്ടിൽ വലിയൊരു വീടുണ്ടായി രുന്നു അതുകൊണ്ട് ഈ പേരുണ്ടായി എന്ന് ഊഹിക്കാനാകും. പക്ഷെ, അത്രയും പ്രൗഢവും ഗംഭീരവുമായ ഒരു വീട് വലി യോറയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസി ക്കാൻ കാരണങ്ങളൊന്നുമില്ല.

എൻ.പി മുഹമ്മദ് മമ്പുറം നേർച്ച പശ്ചാത്തലമാക്കി എഴുതിയ കഥയിൽ നമ്മുടെ നാടിനെ വാ' എന്ന് പരാ മർശിച്ച് കാണാം. നമ്മുടെ അയൽപ്രദേശ ത്തുള്ളവർ ഈ നാടിനെപലപ്പോഴും അങ്ങ നെയാണ് വിളിക്കുന്നത്. വലിയോറ എന്നത് വീണ്ടും ലോപിച്ച് വല്ലോം ആയതാണ് എന്ന് കരുതാം. എന്നാൽ വല്ലോം എന്ന യഥാർത്ഥ പേര് ഇത്തിരി പരിശ്കരിച്ച് വലി യോറ എന്നാക്കിയതാണ് എന്നും കരുതാനാ കും. ഇതെല്ലാം ഊഹങ്ങൾ മാത്രമാണ്. ഈ നാടിന്റെ പേരിന്റെ ഉത്ഭവം വിവരിക്കുന്ന ചരിത്ര രേഖകൾ ലഭ്യമായിട്ടുള്ളതായി എനി ക്കറിയില്ല. ചരിത്രം രേഖപ്പെടുത്തി വെക്കുന്ന കാര്യത്തിൽ നമ്മുടെ നാട് ഇതുവരെ ഒരുപാട് പിറകിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
തുടരും