വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി വാർഡ് തലത്തിലും സംഘടനകളുടെ നേതൃത്വത്തിലും ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
വേങ്ങര:-വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.
പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേരൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്, ജലീൽ എന്നിവർ പങ്കെടുത്തു
വലിയോറ:- പൂക്കുളം ബസാർ ഡിസ്കോ ക്ലബ് ന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണയക്ഞത്തിന്റെ ഭാഗമായി പതിനാലാം വാർഡ് പൂക്കുളം ബസാറിലെ വിവിധ റോടുകളിൽ സുജീകരണ പ്രവർത്തനങ്ങൾ സങ്കടിപ്പിച്ചു.
വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് സുജീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
നബീൽ മുന്ന കെ.കെ,അൻവർ മാട്ടിൽ, ജുനൈദ് പി.സി,മൊയ്‌ദീൻ കുട്ടി ഇ.കെ, സിനോജ് കെ.സി, കബീർ എ.പ്പി, വിനു,ആഷിഖ് മാനു എ.കെ,ജുറൈജ് കാട്ടിൽ തുടങ്ങിയവർ സജീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ക്ലബ്ബ് അംഗങ്ങളും കുട്ടികളും മുതിർന്ന അംഗങ്ങളും പരിപാടിയുടെ ഭാഗമായി.
വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗനവാടികളും മറ്റു പൊതു ഇടങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ഹസീന ഫസൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുഴിച്ചിന ജി.എഫ്.സി ക്ലബ്ബ് ഭാരവാഹികൾ, അംഗനവാടി വർക്കർ ഹെൽപ്പർമാർ, പ്രദേശവാസികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.